Image

കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്

ജോസഫ് പൊന്നോലി Published on 19 April, 2021
കേരളാ റൈറ്റേഴ്സ് ഫോറം ഹ്യൂസ്റ്റൺ സാഹിത്യ സമ്മേളനം ഏപ്രിൽ 25 ന്
ഹ്യൂസ്റ്റൺ ടെക്സാസ് : കേരളാ റൈറ്റേഴ്സ് ഫോറം യു.എസ്.എ. 2021ഏപ്രിൽ 25 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞു 4 മണി മുതൽ 6.30 PM വരെ  ഗൂഗിൾ മീറ്റ് മുഖേന സാഹിത്യ സമ്മേളനം നടത്തുന്നതായിരിക്കും.  

യോഗത്തിൽ ജോൺ തൊമ്മൻ തന്റെ  ചെറുകഥ,  ജോൺ കുന്തറ സ്വന്തം ബാല സാഹിത്യ കൃതി, ഈശോ ജേക്കബ് മലയാള ഭാഷയെപ്പറ്റിയുള്ള ലേഖനം എന്നിവ  അവതരിപ്പിക്കുന്നതായിരിക്കും എന്ന് പ്രോഗാം കോഓർഡിനേറ്റർ ജോൺ മാത്യു അറിയിച്ചു. 

2021 മാർച്ച് 28 നു നടന്ന യോഗത്തിൽ അന്തരിച്ച റവ. യോഹന്നാൻ ശങ്കരത്തിൽ കോർഎപ്പിസ്‌കോപ്പ, വിഷ്ണു നാരായണൻ നമ്പൂതിരി, ജോയൻ കുമരകം എന്നിവരെ അനുസ്മരിച്ചുകൊണ്ട് ജോൺ മാത്യു, മാത്യു മത്തായി, ഈശോ ജേക്കബ്, മാത്യു നെല്ലിക്കുന്ന്, എ.സി. ജോർജ്,  എന്നിവർ സംസാരിച്ചു. തുടർന്ന് ജോൺ മാത്യു "സ്വപ്നങ്ങളിലെ നാടൻ കഥാലോകം" എന്ന ലേഖനം അവതരിപ്പിച്ചു കൊണ്ട് നാടൻ കഥകളും ഐതിഹ്യങ്ങളും  മിത്തുകളും എന്ന വിഷയത്തെക്കുറിച്ചുള്ള ചർച്ചയ്ക്കു തുടക്കം കുറിച്ചു. 

അമ്മൂമ്മ കഥകൾ,  നാടോടി കഥകൾ, പഞ്ചതന്ത്രകഥകൾ,  യക്ഷികഥകൾ, മന്ത്രവാദ കഥകൾ, കടമറ്റത്തുകത്തനാർ,  തെനാലിരാമൻ, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല, വിശ്വാസങ്ങളും മിത്തുകളും എന്നിവയെല്ലാം നമ്മുടെ ജീവിതത്തെയും വിശ്വാസങ്ങളെയും എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന് ഗഹനമായ ചർച്ച നടന്നു. ചർച്ചയിൽ ഷാജി പാംസ്ആർട്, എ.സി. ജോർജ്, ജോൺ മാത്യു, മാത്യു നെല്ലിക്കുന്നു, ഈശോ ജേക്കബ്, ജോൺ കുന്തറ, തോമസ് വര്ഗീസ് കളത്തൂർ, ജോസഫ് തച്ചാറ, മാത്യു മത്തായി, ഡോ. മാത്യു  വൈരമൺ, ജോൺ തൊമ്മൻ, എന്നിവർ സജീവമായി പങ്കെടുത്തു. 

പ്രസിഡന്റ് ഡോ. മാത്യു വൈരമൺ അദ്ധ്യക്ഷത വഹിച്ചു. ജോസഫ് പൊന്നോലി മോഡറേറ്റർ ആയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക