Image

സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല, കൊവിഡ് പരിശോധന വീടുകളിലേക്ക്

Published on 20 April, 2021
സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ല, കൊവിഡ് പരിശോധന വീടുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാണെങ്കിലും തത്കാലം വരാന്ത്യലോക്ക് ഡ‍ൗണ്‍ അടക്കമുള്ള കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടതില്ലെന്ന് സ‍ര്‍ക്കാര്‍ തീരുമാനിച്ചു. ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേ‍ര്‍ന്ന ഉന്നതതലസമിതി യോ​ഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനമുണ്ടായത്.


അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയ‍ര്‍ന്ന് നില്‍ക്കുന്ന ത​ദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ താമസിക്കുന്ന എല്ലാവരേയും കൊവിഡ് പരിശോധനകള്‍ക്ക് വിധേയരാക്കും. ഈ പ്രദേശത്തെ വീടുകളിലെ എല്ലാവ‍രേയും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. 


ജില്ലാ ശരാശരിയെക്കാള്‍ ഇരട്ടിയിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പഞ്ചായത്തുകളിലാകും പരിശോധന നടത്തുക.ഇതോടൊപ്പം രണ്ടാം തരം​ഗത്തില്‍ കേരളത്തില്‍ കൊവിഡ് വൈറസിനുണ്ടായ രൂപാന്തരത്തെ കുറിച്ചും ശാസ്ത്രീയമായ പഠനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. 


സംസ്ഥാനത്തെ ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ അടിയന്തര സാഹചര്യം നേരിടാന്‍ തക്കവണ്ണം സജ്ജമാണെന്ന വിലയിരുത്തലും ഇന്നത്തെ യാേഗത്തില്‍ ഉണ്ടായി.

സംസ്ഥാന വ്യാപകമായി പരിശോധന നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് മൂന്ന് ശതമാനത്തിലേക്കെത്തിക്കാ നാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക