Image

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 20 April, 2021
രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. രാഹുല്‍ ഗാന്ധി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്ബര്‍ക്കം പുലര്‍ത്തിയവര്‍ എല്ലാ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പിന്തുടരേണ്ടതാണെന്നും സുരക്ഷിതരായി ഇരിക്കണമെന്നു രാഹുല്‍ ഗാന്ധി അഭ്യര്‍ത്ഥിച്ചു. രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ,
 

After experiencing mild symptoms, I've just tested positive for COVID.


'ചെറിയ ലക്ഷണങ്ങളെ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നവര്‍ എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം. സുരക്ഷിതരായി ഇരിക്കുക'

കഴിഞ്ഞ ദിവസം, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായ മന്‍മോഹന്‍ സിംഗിന് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ ചികിത്സയ്ക്കായി ഇദ്ദേഹത്തെ ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന് ചെറിയ രീതിയിലുള്ള ലക്ഷണങ്ങള്‍ ഉണ്ടെന്നും എന്നാലും ആരോഗ്യസ്ഥിതി നല്ല രീതിയില്‍ തുടരുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക