Image

'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു

Published on 20 April, 2021
'ഏട്ടന്‍' ചിത്രീകരണം ആരംഭിച്ചു
പ്രശസ്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ശ്രദ്ധേയകഥാപാത്രമാകുന്ന 'ഏട്ടന്റെ' ചിത്രീകരണം അതിരപ്പള്ളിയില്‍ ആരംഭിച്ചു. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ബിസിനസ്സ് ഗ്രൂപ്പായ ഡെലിവറി ജെറ്റിന്റെ പുതു ചലച്ചിത്ര സംരംഭമാണ് ഈ ചിത്രം. ട്രയൂണ്‍ പ്രൊഡക്ഷന്‍സ് - ജെറ്റ് മീഡിയയുടെ ബാനറില്‍ സുനില്‍ അരവിന്ദ് നിര്‍മ്മിച്ച നവാഗതനായ പ്രദീപ് നാരായണന്‍ 'ഏട്ടന്‍' സംവിധാനം ചെയ്യുന്നു.

നവാഗത ബാലതാരം ലാല്‍കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന ഏട്ടന്‍ ഒട്ടേറെ പുതുമയുള്ള ചിത്രമാണ്. കുട്ടികളുടെ ജീവിതം പ്രമേയമായി മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് 'ഏട്ടന്‍'. കുട്ടികളുടെ ചിത്രങ്ങളിലെ പതിവ് ശൈലികള്‍ വിട്ട് ഒരു കൊമേഴ്‌സ്യല്‍ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ടില്‍ ഒരുക്കുന്ന ഏട്ടന്‍ തികച്ചും ഒരു ഫാമിലി എന്റര്‍ടെയ്‌നറാണെന്ന് നിര്‍മ്മാതാവ് സുനില്‍ അരവിന്ദ് പറഞ്ഞു. 

കാല്‍നൂറ്റാണ്ടിലേറെയായി ദൃശ്യമാധ്യമരംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സംവിധായകന്‍ പ്രദീപ് നാരായണന്‍ 'വേറിട്ട കാഴ്ചകള്‍' എന്ന മനുഷ്യരുടെ അപൂര്‍വ്വ ജീവിതം വരച്ചുകാട്ടുന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ശ്രദ്ധേയനാണ്. ഒട്ടേറെ ദേശീയ അന്തര്‍ദേശീയ അംഗീകാരങ്ങള്‍ നേടിയ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയയാള്‍ കൂടിയാണ് സംവിധായകന്‍ പ്രദീപ് നാരായണന്‍. പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് പ്രകാശം പരത്തുന്ന ജീവിതങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ചിത്രമാണ് ഏട്ടന്‍ എന്ന് സംവിധായകന്‍ പറഞ്ഞു.

ആന്‍സന്‍ ആന്റണിയാണ് ഏട്ടന്റെ കഥയും തിരക്കഥയും ഒരുക്കിയിട്ടുള്ളത്. രാജ്യത്തെ പ്രമുഖ ആക്റ്റിവിസ്റ്റും എഴുത്തുകാരനും ദക്ഷിണേന്ത്യന്‍ ചലച്ചിത്ര നടനുമായ ബാവ ചെല്ലദുരൈ ഏട്ടനില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ചിത്രത്തിന്റെ മറ്റൊരു പുതുമയാണ്. ചാലക്കുടി, അതിരപ്പള്ളി, കൊച്ചി എന്നിവിടങ്ങളിലായി ഒറ്റെ ഷെഡ്യൂളില്‍ പൂര്‍ത്തീകരിക്കും.

വിജയ് ബാബു, ലാല്‍കൃഷ്ണ, ഡോ. കലാമണ്ഡലം രാധിക, ബാവ ചെല്ലദുരൈ, കൊച്ചുപ്രേമന്‍, അനീഷ് ജി മേനോന്‍, ആല്‍ബിന്‍ ജെയിംസ്, സുനില്‍ അരവിന്ദ്, ദേവകി, ദിയ ഫര്‍സീന്‍, കോബ്ര രാജേഷ്, ഡോ. ദിവ്യ, ഹരിദാസ് യു, സുരേഷ് തുടങ്ങിയവരാണ് അഭിനേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക