-->

news-updates

അനന്തപുരിയുടെ അങ്കത്തട്ടില്‍; കൂട്ടലും കിഴിക്കലുമായി മുന്നണികള്‍ (ജോബിന്‍സ് തോമസ്)

Published

on

തലസ്ഥാന ജില്ലയെന്നതാണ് കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍തിരുവനന്തപുരത്തിന്റെ പ്രസക്തി, മാത്രമല്ല നഗരത്തിന്റെ മുഖമുദ്രയായ ശ്രീപദ്ഭനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരത്തിന് അനന്തപുരി എന്ന പേരുംനല്‍കുന്നു. ഭരണ സിരാ കേന്ദ്രമായതിനാല്‍ തന്നെ രാഷ്ട്രീയ ചര്‍ച്ചകള്‍കൊടുമ്പിരി കൊള്ളുന്ന പാര്‍ട്ടി ഓഫീസുകളും അതിനുമപ്പറം സ്വാധീനംചെലുത്തുന്ന അടിയൊഴുക്കുകളുടെ ഉദ്ഭവ കേന്ദ്രങ്ങളും ഇവിടെത്തന്നെയാണ്.തിരുവനന്തപുരത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ ഒരു കാലത്ത് നാടുവാണിരുന്ന മഹാരാജാക്കന്‍മാരായ  മാര്‍ത്താണ്ഡ വര്‍മ്മയെയും സ്വാതിതിരുന്നാളിനേയും ആയില്ല്യം തിരുന്നാളിനേയും ശ്രീമൂലം തിരുന്നാളിനേയുംഒന്നും അനുസ്മരിക്കാതെ വയ്യ. 1904 ല്‍ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ടശ്രീമൂലം അസംബ്ലി ആയിരുന്നു ഇന്ത്യയില്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടനിയമസഭാ സമിതി.

മൂന്നുമുന്നണികളും ഒരേ ശൗര്യത്തോടെ പോര്‍വിളിച്ച് പോരിനിറങ്ങിയ ജില്ലയാണ്തിരുവനന്തപുരം. 14 നിയസമഭാ മണ്ഡലങ്ങളുള്ള തിരുവനന്തപുരം ജില്ലയില്‍ഇടതുവലതു മുന്നണികള്‍ക്ക് ശക്തമായ സ്വാധീനമുണ്ട്. കേരളത്തില്‍ ആദ്യമായിബിജെപി വിജയിച്ച നേമവും തിരുവനന്തപുരത്താണ് ഇതും ഇവിടുത്തെ ബിജെപിയുടെപോരാട്ടത്തിന് കരുത്തു നല്‍കുന്നു. 2011 നിയമസഭാ തെരഞ്ഞെടുപ്പില്‍എട്ടിടത്ത് യുഡിഎഫും ആറിടത്ത് എല്‍ഡിഎഫുമാണ് വിജയിച്ചത്. എന്നാല്‍എല്‍ഡിഎഫ് അധികാരത്തിലെത്തിയ 2016 ല്‍ 9 സീറ്റുകള്‍ പിടിക്കാന്‍ഇടതുപക്ഷത്തിനായി. രാഷ്ട്രീയ കാലാവസ്ഥ കൃത്യമായി വിശകലനം ചെയ്ത്പ്രതികരിക്കുന്നവരാണ് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍.

2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് വിജയിച്ചതിന് പിന്നാലെവട്ടിയൂര്‍ക്കാവ് കഴക്കൂട്ടം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍രണ്ടാമെത്തുകയും ചെയ്തു ഇതിനു ശേഷം നടന്ന ലോക്‌സഭാ തെരഞ്ഞടുപ്പിലുംതദ്ദേശഭരണ തെരഞ്ഞെടുപ്പിലും ബിജെപി വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുകയുംചെയ്തിരുന്നു. ഇതാണ് എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നത്. വര്‍ക്കല ,ആറ്റിങ്ങല്‍ , ചിറയിന്‍കീഴ്, നെടുമങ്ങാട് , വാമനപുരം, കഴക്കൂട്ടം ,വട്ടിയൂര്‍ക്കാവ് തിരുവനന്തപുരം, നേമം , അരുവിക്കര, പാറശ്ശാല ,കാട്ടാക്കട, കോവളം, നെയ്യാറ്റിന്‍കര എന്നിവയാണ് തിരുവനന്തപുരത്തെമണ്ഡലങ്ങള്‍.

കേരളത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന ദേശീയ ശ്രദ്ധആകര്‍ച്ചി മണ്ഡലാണ് നേമം . കഴിഞ്ഞ തവണ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാലാണ് ഇവിടെ വിജയിച്ചത്. അതു കൊണ്ട് തന്നെ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് രണ്ടു മുന്നണികള്‍ക്കും അഭിമാന പ്രശ്‌നമാണ്. വടകര എംപികെ.മുരളീധരനേയാണ് ഇവിടെ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഒരു വേളമുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും പറഞ്ഞു കേട്ട മണ്ഡലമാണ്‌നേമം. മുന്‍ എംഎല്‍എ വി ശിവന്‍കുട്ടിയാണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി.കുമ്മനം രാജശേഖരനെയാണ് ബിജെപി പോര്‍ക്കളത്തില്‍ ഇറക്കിയിരിക്കുന്നത്.മൂന്നു മുന്നണികളും ഒരു പോലെ അവകാശവാദം ഉന്നയിച്ചിരിക്കുന്ന ഇവിടെഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കെ. മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായതിലൂടെവോട്ടു ചോര്‍ച്ച തടഞ്ഞ് വിജയമുറപ്പിക്കാമെന്ന് യുഡിഎഫ് കരുതുമ്പോള്‍. കെമുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിഞ്ഞ തവണ ബിജെപിയിലേയ്ക്ക് പോയവോട്ടുകള്‍ തിരിച്ചെത്തുമെന്നും അങ്ങനെ വന്നാല്‍ ബിജെപി പിന്നിലായിതങ്ങള്‍ ജയിക്കുമെന്നുമാണ് എല്‍ഡിഎഫ് അവകാശവാദം, എന്നാല്‍ കഴിഞ്ഞതവണത്തേതിലും ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നാണ് എന്‍ഡിഎ അവകാശപ്പെടുന്നത്.

ജില്ലയില്‍ മറ്റൊരു ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലമാണ്‌വട്ടിയൂര്‍ക്കാവ്. കെ മുരളീധരന്‍ എംഎല്‍എ യായിരുന്ന ഇവിടംഉപതെരഞ്ഞെടുപ്പില്‍ വി.കെ പ്രശാന്തിലൂടെയാണ്  ഇടതുപക്ഷം പിടിച്ചെടുത്തത്.വികെ പ്രശാന്തിനെ തന്നെയാണ് മണ്ഡലം നിലനിര്‍ത്താന്‍ ഇത്തവണ സിപിഎംനിയോഗിച്ചിരിക്കുന്നതെങ്കില്‍ യുവ വനിതാ നേതാവ് വീണ എസ് നായരാണ് യുഡിഎഫ്സ്ഥാനാര്‍ത്ഥി. വീണയിലൂടെ മണ്ഡലം തിരികെ പിടിക്കുമെന്നാണ് യുഡിഎഫ് അവകാശവാദം.വി.വി രാജേഷാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി. മൂന്നു പേരുംശക്തരായതിനാല്‍ തന്നെ അങ്കത്തട്ടില്‍ ആവേശം വാനോളമാണ്. നായര്‍ സമുദായമാണ്ഇവിടെ ഭരിപക്ഷം 2016 ലെ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനിലൂടെ എന്‍ഡിഎരണ്ടാമതെത്തിയിരുന്നു. തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെപോസ്റ്ററുകള്‍ ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി എന്ന്ആരോപണമുയര്‍ന്ന മണ്ഡലമാണ് ഇവിടം.

ജില്ലയില്‍ അതിശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണ് കഴക്കൂട്ടം.മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇവിടെ എല്‍ഡിഫ് സ്ഥാനാര്‍ത്ഥിബിജെപിക്കായി ശോഭാ സുരേന്ദ്രനും യുഡിഎഫിനായി ഡോ.എസ്.എസ് ലാലുംമത്സരിക്കുന്നു. ശബരിമല വിഷയത്തില്‍ ഇവിടെ ഇടതുപക്ഷത്തിന് ആശങ്കയുണ്ട് .ഇത് മുതലാക്കാമെന്ന പ്രതിക്ഷയാണ് ബിജെപിക്കും യുഡിഎഫിനുമുള്ളത്. കഴിഞ്ഞതവണ വി. മുളീധരനിലൂടെ രണ്ടാം സ്ഥാനത്തെത്തിയ ഇവിടെ ബിജെപിക്ക് ശക്തമായവിജയ പ്രതീക്ഷയാണ് ഉള്ളത്.
വര്‍ക്കലയിലെത്തിയാല്‍ ഇടതിന് സ്വാധീനമുള്ള മണ്ഡലമെന്ന് ഒറ്റവാക്കില്‍പറയാമെങ്കിലും 2001 ല്‍ വര്‍ക്കല കഹാറിലൂടെ യുഡിഎഫ് ഇവിടംപിടിച്ചടുത്തിരുന്നു പിന്നീട് തുടര്‍ച്ചയായി മൂന്നു വട്ടം കഹാര്‍ ഇവിടെനിന്നും നിയമസഭയിലെത്തി. എന്നാല്‍ 2016 ല്‍ കഹാറിനെ പരാജയപ്പെടുത്തി വി .ജോയിയിലൂടെ ഇടതുപക്ഷം ഈ മണ്ഡലം തിരിച്ചു പിടിച്ചു. ഇത്തവണയും വി ജോയിയാണ്ഇവിടെ ഇടതു സ്ഥാനാര്‍ത്ഥി. മണ്ഡലം കൈവിടാതിരിക്കാന്‍ ഇടതുമുന്നണിയുംതിരിച്ചു പിടിക്കാന്‍ യുഡിഎഫും ശ്രമിക്കുന്നു. ബി.ആര്‍എം. ഷെഫീറാണ്‌യുഡിഎഫ് സ്ഥാനാര്‍ത്ഥി. അജി എസ്ആര്‍എം  എന്‍ഡിഎയ്ക്ക് വേണ്ടിമത്സരിക്കുന്നു കഴിഞ്ഞ തവണ 2386 വോട്ടുകളായിരുന്നു ഇടതുപക്ഷത്തിന്റെഭൂരിപക്ഷം. നായര്‍, ഈഴവ,ക്രിസ്ത്യന്‍ മുസ്ലിം വോട്ടുകള്‍ ഇവിടെ സജീവമാണ്.ശക്തമായ പ്രചരണമാണ് ഇവിടെ മൂന്നു മുന്നണികളും നടത്തിയത് എല്ലാവരും വിജയംഅവകാശപ്പെടുകയും ചെയ്യുന്നു.

ആറ്റിങ്ങലിലെത്തിയാല്‍ ഇരുമുന്നണികള്‍ക്കും അവസരങ്ങള്‍ നല്‍കിയിട്ടുള്ളമണ്ഡലമാണ്. 2016 ഇടതുപക്ഷത്തിന്റെ ബി സത്യന്‍ 40833 വോട്ടുകള്‍ക്കാണ്ഇവിടെ വിജയിച്ചത് ഇത്തവണ ഒ.എസ്. അംബിക (സിപിഎം), എ ശ്രീധരന്‍(ആര്‍എസ്പി), പി.സുധീര്‍ (ബിജെപി) എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍. എന്തുസംഭവിച്ചാലും കഴിഞ്ഞ തവണത്തെ വന്‍ ഭൂരിപക്ഷം തകര്‍ത്ത് എതിരാളികള്‍ക്ക്‌വിജയിക്കാനാവില്ലെന്നാണ് ഇടതിന്റെ അവകാശവാദം. എന്നാല്‍ ലോക്‌സഭാതെരഞ്ഞെടുപ്പില്‍ ഇവിടെ ഭൂരിപക്ഷം നേടാനായതും തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍അത് നിലനിര്‍ത്താനായതുമാണ് യുഡിഎഫ് അവകാശവാദങ്ങളുടെ അടിത്തറ. തങ്ങളുടെവോട്ടുവിഹിതം വര്‍ദ്ധിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍ ഇതാണ്മറ്റുരണ്ട് മുന്നണികളുടേയും ആശങ്കയും.

ചിറയിന്‍കീഴ് ഇടതുപക്ഷത്തിനു മുന്‍തുക്കമുള്ള മണ്ഡലമാണ് നിലവിലെഡെപ്യൂട്ടി സ്പീക്കര്‍ വി ശശിയാണ് ഇവിടുത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികഴിഞ്ഞ തവണ 14322 വോട്ടുകള്‍ക്കായിരുന്നു അദ്ദേഹം ജയിച്ചുകയറിയത്.യുഡിഎഫിനു വേണ്ടി ബി.എസ് അനൂപും എന്‍ഡിഎയ്ക്കു വേണ്ടി ജിഎ്‌സ്ആശാനാഥുമാണ് ഇത്തവണ അങ്കത്തട്ടിലുള്ളത്. ഇടതുപക്ഷംവിജയിക്കുമെന്നുറപ്പിച്ചു പറയുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെഭൂരിപക്ഷമാണ് യുഡിഎഫിന്റെ പ്രതീക്ഷ ഇതിന്റെ വെളിച്ചത്തില്‍ യുവസ്ഥാനാര്‍ത്്ഥിയെ ഇറക്കിയുള്ള അട്ടിമറിയാണ് ഇവരുടെ ലക്ഷ്യം. എന്നാല്‍തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടാനായത് ഇടതുപക്ഷവുംചൂണ്ടിക്കാണിക്കുന്നു.

നെടുമങ്ങാട് 1957 മുതല്‍ 1996  വരെ ഇടതിനെ പിന്തുണച്ച മണ്ഡലമാണ്. 2001ല്‍ പാലോട് രവിയിലൂടെ യുഡിഎഫ് മണ്ഡലം പിടിച്ചു തുടര്‍ന്ന്ഇരുമുന്നണികള്‍ക്കും മാറിമാറിയാണ് ഇവിടെ അവസരം ലഭിച്ചത് അതു കൊണ്ട് തന്നെരണ്ട് മുന്നണികള്‍ക്കും ഇവിടെ പ്രതീക്ഷ ഉണ്ട് . കഴിഞ്ഞ തവണ ബിജെപിക്ക്‌വേണ്ടി വിവി രാജേഷായിരുന്നു മത്സരിച്ചത് 35193 വോട്ടുകളാണ് അന്ന് ബിജെപിപിടിച്ചത്. ഇത്തവണ ജെ.ആര്‍ പദ്മകുമാറാണ് ബിജെപി സ്ഥാനാര്‍ത്ഥി.എല്‍ഡിഎഫിന് വേണ്ടി സിപിഐയിലെ ജിആര്‍ അനിലും യുഡിഎഫിനു വേണ്ടികോണ്‍ഗ്രസിലെ പിഎസ് പ്രശാന്തുമാണ് ഇത്തവണ അങ്കം കുറിക്കുന്നത്.

ഇടതുപക്ഷം ഉറപ്പിച്ച് പറയുന്ന മണ്ഡലങ്ങളിലൊന്നാണ് വാമനപുരം.പാര്‍ട്ടിയുടെ ശക്തമായ സംഘടനാ സംവിധാനങ്ങളും മുന്‍കാല ചരിത്രവുമാണ് ഇവിടെഎല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നത്. സിറ്റിംഗ് എംഎല്‍എയായ ഡി.കെ മുരളിയാണ്ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാല്‍ സമുദായ സമവാക്യങ്ങള്‍തിരുത്തിയെഴുതി മണ്ഡലം പിടിക്കാമെന്നാണ് യുഡിഎഫ് കണക്കു കൂട്ടല്‍ .മണ്ഡലത്തില്‍ ശക്തമായ വ്യക്തിബന്ധങ്ങളുള്ള ജില്ലാ പഞ്ചായത്തിലേയ്ക്കടക്കംവിജയിച്ചിട്ടുള്ള ആനാട് ജയനാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. തഴവസഹദേവനെന്ന ശക്തനായ സ്ഥാനാര്‍ത്ഥിയേയാണ് ഇവിടെ എന്‍ഡിഎഅവതരിപ്പിച്ചിരിക്കുന്നത്.തിരുവനന്തപുരം നഗരം ഉള്‍പ്പെടുന്ന മണ്ഡലമായ തിരുവനന്തപുരത്ത് നടക്കുന്നത്ശക്തമായ മത്സരമാണ് എല്‍ഡിഎഫിനായി ആന്റണി രാജുവും യുഡിഎഫിനായി മുന്‍മന്ത്രി വി.എസ് ശിവകുമാറും ബിജെപിക്കായി സിനിമാ താരം ജി കൃഷ്ണകുമാറുമാണ്ഇവിടെ പോരിനിറങ്ങിയിരിക്കുന്നത്.

അരുവിക്കര ശബരിനാഥിലൂടെ തന്നെ നിലനിര്‍ത്താമെന്നാണ് യുഡിഎഫ് അവകാശവാദംഎന്നാല്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന സാമുദായിക സമവാക്യങ്ങക്ക്പ്രാധ്ാന്യമുള്ള പാറശാലയില്‍ ഫലം പ്രവചനാതീതം തന്നെയാണ്. ബിജെപിസ്ഥാനാര്‍ത്ഥി പികെ കൃഷ്ണ ദാസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ശക്തമായത്രികോണ മത്സരത്തിനാണ് കാട്ടാക്കട സാക്ഷ്യം വഹിക്കുന്നത്. ഇവിടെയുഡിഎഫിന് മുന്‍ തൂക്കമുണ്ടെങ്കിലും എന്‍ഡിഎയിലേയ്ക്ക് പോകുന്നവോട്ടുകളുടെ കാര്യത്തില്‍ യുഡിഎഫ് ക്യാമ്പിലും ആശങ്കയുണ്ട്.

മറ്റൊരുമണ്ഡലമായ കോവളവും പ്രവചനാതീതമാണ് മുന്നണികള്‍ക്കപ്പുറം വ്യക്തികളെനോക്കി ജയം നല്‍കുന്ന മണ്ഡലം എന്ന പേര് കോവളത്തിനുണ്ട് എം വിന്‍സെന്റ്(യുഡിഎഫ്) , നീലലോഹിതദാസന്‍ നാടാര്‍ (എല്‍ഡിഎഫ്) വിഷ്ണുപുരം ചന്ദ്രശേഖരന്‍ (ബിജെപി) എന്നിവരാണ് ഇവിടെ മത്സരരംഗത്തുള്ളത്. നാട്ടുകാരായനേതാക്കള്‍ക്ക് വോട്ടര്‍മാര്‍ മുന്‍ തൂക്കം നല്‍കുന്ന പാരമ്പര്യമുള്ളമണ്ഡലത്തില്‍ ഇത്തവണ നാട്ടുകാരായ മൂന്നു പേരാണ് സ്ഥാനാര്‍ത്ഥികള്‍ എന്നപ്രത്യേകതയും ഉണ്ട്.

ജില്ലയില്‍ ശ്രദ്ധേയമായ മത്സരം നടക്കുന്ന മറ്റൊരു മണ്ഡലാണ്‌നെയ്യാറ്റിന്‍കര കഴിഞ്ഞതവണ എസ് ആന്‍സലനാണ് ഇടതിനായി വിജയം നേടിയത്.ആന്‍സലന്‍ തന്നെയാണ് ഇത്തവണയും ഇടതിനായി മത്സരിക്കുന്നത് മണ്ഡലംതിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് നിയോഗിച്ചിരിക്കുന്നത് മുന്‍ സിപിഎംഎംഎല്‍എയും ഏറെ വിവാദം സൃഷിച്ച് കോണ്‍ഗ്രസിലെത്തി കോണ്‍ഗ്രസ് സീറ്റില്‍വിജയിക്കുകയും ചെയ്ത ആര്‍ ശെല്‍വരാജിനെയാണ് ഇരുമുന്നണികളുടേയുംസ്ഥാനാര്‍ത്ഥികള്‍ കരുത്തരാണ്. എസ് രാജശേഖരന്‍ നായരാണ് എന്‍ഡിഎസ്ഥാനാര്‍ത്ഥി.കഴിഞ്ഞ തവണത്തെ തിരിച്ചടി മറികടന്ന് 10 സീറ്റുകള്‍ പിടിക്കുമെന്നാണ്‌യുഡിഎഫ് അവകാശവാദം. എന്നാല്‍ കഴിഞ്ഞ തവണത്തെ സീററുകളെല്ലാംനിലനിര്‍ത്തുമെന്നും നേമമടക്കം കൂടുതല്‍ സീറ്റുകള്‍ പിടിക്കുമെന്നുമാണ്എല്‍ഡിഎഫ് പറയുന്നത്.

എന്തായാലും അവസാന നിമിഷങ്ങളില്‍ നടന്ന അടിയൊഴുക്കുകള്‍ വോട്ടുകളായിട്ടുണ്ട് എന്ന പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. വീറുംവാശിയും അതിന്റെ ഉന്നതിയിലായിരുന്ന തലസ്ഥാന ജില്ലയും മെയ് രണ്ടിലേയ്ക്ക്കണ്ണും നട്ടിരിക്കുകയാണ് . ആവേശപ്പോരാട്ടത്തില്‍ ആരാവും വിജയക്കൊടിപാറിക്കുക എന്നറിയാന്‍ ഇനിയും കാത്തിരിക്കണം പതിനാലില്‍ പത്തിലധികംമണ്ഡലങ്ങളിലും ഫലം പ്രവചനാതീതമാണ് താനും.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ആരാകും പ്രതിപക്ഷ നേതാവ്? (ജോസ് കാടാപുറം)

കടലിനും കോവിഡിനും നടുവിൽ സെന്റ് ജോർജ്, വ്യാളി വധത്തിനു ട്രിപ്പിൾ ലോക് (കുര്യൻ പാമ്പാടി)

മ്യാന്മറിനു വേണ്ടി പ്രാര്‍ഥിക്കൂ, എൻ്റെ ജനത കൊല്ലപ്പെടുകയാണ്': മിസ് യൂണിവേഴ്സ് വേദിയില്‍ ശബ്ദമുയര്‍ത്തി മത്സരാര്‍ഥി

സംസ്ഥാനത്ത് 21 അംഗ മന്ത്രിസഭ; സിപിഎം-12, സിപിഐ-4, ജനതാദള്‍ എസ്-1, കേരള കോണ്‍ഗ്രസ് എം- 1, എന്‍സിപി 1 വീതം

പിണറായിയുടെ ടീമില്‍ ആരൊക്കെ ? സാധ്യതകള്‍ ഇങ്ങനെ

ആന്റണി രാജുവിനും അഹമ്മദ് ദേവര്‍കോവിലിനും ആദ്യ നറുക്ക്

എന്‍സിപിയില്‍ നിന്നും ആര് ?

പ്രതിപക്ഷ നേതൃസ്ഥാനം: ചര്‍ച്ചകളും യോഗവും നാളെ

എല്‍ജെഡിയോട് ഇങ്ങനെയൊക്കെ ചെയ്യാമോ ?

വാക്‌സിന്‍ കയറ്റുമതി വീണ്ടും വിവാദമാകുമ്പോള്‍

മലയാളത്തിൽ കാണാൻ ഏറ്റവും പുതിയ 5 ഒടിടി സിനിമകൾ

ഊഴം വെച്ച് മന്ത്രിയാകാം ; ഉള്ളത് കൊണ്ട് എല്ലാവര്‍ക്കും വീതിച്ച് എല്‍ഡിഎഫ്

സ്വപ്‌നങ്ങളും യുദ്ധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് സൗമ്യ യാത്രയായി : കണ്ണീരോടെ വിട

സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ മാസ്ക് വയ്ക്കുന്നത് തുടരണമെന്ന് യുഎസ് സിഡിസി

കൊറോണയും മലയാളം പഠിക്കുമോ ?

ഒരു മന്ത്രി സ്ഥാനം ജോസിന് ലാഭമോ നഷ്ടമോ

മന്ത്രിസ്ഥാനങ്ങള്‍ : ചര്‍ച്ചകള്‍ അവസാനഘട്ടത്തില്‍ അയയാതെ ഘടകകക്ഷികള്‍

വാക്‌സിന്‍ വൈകിയാല്‍ പ്രവാസികള്‍ക്ക് പണിയാകും

ഇരകൾക്കൊപ്പമാണ് ലോകം

വേദനകളെ ചിരിച്ചു തോൽപ്പിച്ചവൻ

ദൈവത്തിന്റെ അപരന്മാർ (അനിൽ പെണ്ണുക്കര)

വാക്‌സിന്‍ നയം : നഷ്ട്‌പ്പെട്ട പ്രതിഛായ തിരികെ പിടിക്കാന്‍ കേന്ദ്രം

ട്രിപ്പിള്‍ ലോക്ഡൗണില്‍ ' സത്യപ്രതിജ്ഞാ മഹാസമ്മേളനം ' അനിവാര്യമോ ?

ട്രിപ്പിള്‍ ലോക്ഡൗണെന്നാല്‍ അല്‍പ്പം കടുപ്പം ; കാര്യങ്ങള്‍ ഇങ്ങനെ

കേരളത്തിലെ ഈ പഞ്ചായത്തില്‍ കോവിഡിന് പ്രവേശനമില്ല

ബ്രിട്ടനില്‍ വിദേശ യാത്രയ്ക്കുള്ള "ട്രാഫിക് ലൈറ്റ്" സംവിധാനം ഇങ്ങനെ

നന്ദുവിന് വിട ; ഓര്‍മ്മകളിലുണ്ടാവും ആ പ്രചോദനം

മാസ്ക് വേണ്ടെന്നുള്ള ഫെഡറൽ ശുപാർശ ന്യൂയോർക്കിൽ ഉടൻ  നടപ്പാക്കില്ലെന്ന് കോമോ 

ഏഷ്യാനെറ്റിന് പ്രവേശനം നിഷേധിച്ചതിലുള്ള മാധ്യമപ്രതിഷേധത്തില്‍ ആത്മാര്‍ത്ഥത ഉണ്ടോ ?

സര്‍ക്കാര്‍ ഉത്തരവില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് ഇനിയും പഴുതുകള്‍

View More