-->

America

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു; ഒബാമയുടെ ഉപദേശം 

മീട്ടു 

Published

on

യുഎസിൽ കോവിഡ് മരണങ്ങൾ വീണ്ടും ഉയരുന്നു

കൂടുതൽ ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകുന്നതിനിടയിലും യു‌എസിൽ‌ കോവിഡ്  കേസുകളുടെയും മരണത്തിൻറെയും എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുന്നതായി  ഫെഡറൽ ഹെൽത്ത് അധികൃതർ  തിങ്കളാഴ്ച വ്യക്തമാക്കി.

രാജ്യം സങ്കീർണ്ണമായ ഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് സിഡിസി ഡയറക്ടർ റോഷൽ വലൻസ്‌കി വൈറ്റ് ഹൗസ് പത്രസമ്മേളനത്തിൽ സൂചിപ്പിച്ചു.

60,947 കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തതായി സിഡിസി മേധാവി പറഞ്ഞു
 ഏഴു ദിവസത്തെ പ്രതിദിന  ശരാശരി നിരക്ക്  67,440 ആയി ഉയർന്നെന്നും, ഒരു മാസം മുമ്പ്, ഇത് 53,000 മാത്രമായിരുന്നെന്നും അവർ പറഞ്ഞു.

രാജ്യത്ത് നിലവിൽ പ്രതിദിനം 700 കോവിഡ്  മരണങ്ങൾ നടക്കുന്നത്തിലെ ആശങ്കയും വലൻസ്കി പങ്കുവച്ചു.

മാസ്ക് ധരിക്കുന്നത് പോലുള്ള സുരക്ഷാ നടപടികൾ ചില സംസ്ഥാനങ്ങൾ നിർത്തലാക്കിയതിനെ അവർ കുറ്റപ്പെടുത്തി.
വൈറസ് വകഭേദങ്ങളുടെ വ്യാപനവും ആശങ്ക ഉണർത്തുന്നതായി മേധാവി പറഞ്ഞു.

കുട്ടികൾക്ക് ഇതുവരെ കുത്തിവയ്പ് നൽകാൻ കഴിഞ്ഞിട്ടില്ലെന്നതും വ്യാപനം ഉയരാൻ ഇടയാക്കുന്നുണ്ടെന്ന് വലൻസ്കി ചൂണ്ടിക്കാട്ടി.

പ്രതിരോധ കുത്തിവയ്പ് നൽകുന്നതിന്റെ  തോത് വർദ്ധിക്കുന്നതോടൊപ്പം തന്നെ , രോഗവ്യാപനവും  കൂടുന്നത് ആശങ്കാജനകമാണെന്നും വലൻസ്കി അഭിപ്രായപ്പെട്ടു.

കോവിഡ് വാക്‌സിന്റെ ഫലപ്രാപ്തിയിൽ സംശയമുള്ളവർക്ക് ഒബാമയുടെ ഉപദേശം 

സമ്പന്നരും ശക്തരായവരും  എടുക്കുന്നതുകൊണ്ടു തന്നെ കോവിഡ്  വാക്സിനുകളെ സംശയത്തോടെ കാണാതെ, നല്ലതാണെന്ന് മനസ്സിലാക്കാൻ രാജ്യത്തെ ബ്ലാക്ക് അമേരിക്കക്കാരോട് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഒരു വിഭാഗം കറുത്തവർ വാക്സിനിൽ വിശ്വാസം പ്രകടിപ്പിക്കാത്തതിനെ തുടർന്നാണ് ഒബാമ അഭ്യർത്ഥനയുമായി രംഗത്ത് വന്നത്.

ബാസ്‌ക്കറ്റ്ബോൾ താരങ്ങളായ ഷാക്കിൾ ഓ നീൽ, ചാൾസ് ബാർക്ലി എന്നിവർ എൻ‌ബി‌സി   സംപ്രേഷണം ചെയ്ത പരിപാടിയിൽ, ആഫ്രിക്കൻ- അമേരിക്കക്കാരോട് ടസ്കീഗി പരീക്ഷണത്തെക്കുറിച്ച് മറന്നുകൂടാ എന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ഒബാമ പ്രതികരിച്ചിരിക്കുന്നത്.

ടസ്കീഗി പരീക്ഷണത്തെ കോവിഡ് വാക്സിനുമായി താരതമ്യം ചെയ്യുന്നത് വിരോധാഭാസമാണെന്ന് ഒബാമ അഭിപ്രായപ്പെട്ടു.

'അവിടെ സിഫിലിസിനായി കറുത്തവർക്ക്  ലഭ്യമായിരുന്ന ചികിത്സ സർക്കാർ തടയുകയാണ് ചെയ്തത്. മരുന്ന് നൽകി അവരെ രോഗികളാക്കുക ആയിരുന്നില്ല , മറിച്ച് ആവശ്യമായ മരുന്ന് നല്കാതിരിക്കുകയാണ്  ഉണ്ടായത് ', ഒബാമ വിശദീകരിച്ചു. 

 ന്യൂയോർക്ക് : കോവിഡ് എറ്റവും കൂടുതൽ ദോഷം ചെയ്ത സംസ്ഥാനം 

തൊഴിൽ നഷ്ടവും മരണനിരക്കും  കണക്കിലെടുക്കുമ്പോൾ, കോവിഡ്  ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനം ന്യൂയോർക്കാണെന്ന്  പുതിയ വിശകലനത്തിൽ  കണ്ടെത്തി.സർക്കാർ ഡാറ്റ പ്രകാരമാണ് ഹാമിൽട്ടൺ പ്ലേസ് സ്ട്രാറ്റജീസ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്.

സംസ്ഥാനങ്ങൾ വൈറസിനെതിരെ  വ്യത്യസ്ത നയങ്ങളും സമീപനങ്ങളുമാണ് കൈക്കൊണ്ടത്.പ രീക്ഷണങ്ങളിലൂടെയാണ് ഏത് രീതി ഫലപ്രദമാകുമെന്ന് ഓരോ സ്‌റ്റേറ്റും മനസ്സിലാക്കിയത്.

ഒരു മില്യണിൽ 55,000 പേർക്ക് എന്ന തോതിലാണ് ന്യൂയോർക്കിൽ ആളുകൾക്ക് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടത്.തൊട്ടുപിന്നിൽ ഹവായി ആണ്.
ഒരു മില്യണിൽ 3,300 കോവിഡ്  മരണങ്ങളാണ് ന്യൂയോർക്കിൽ റിപ്പോർട്ട് ചെയ്തത്.അരിസോണയും, അലബാമയുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ന്യൂയോർക്ക് അണുബാധയുടെ പ്രഭവകേന്ദ്രമായതോടെ ടൂറിസം വ്യവസായവും പ്രതിസന്ധിയിലായി. അടച്ചുപൂട്ടലും ജനജീവിതത്തെ സാരമായി ബാധിച്ചു.

 ജെ & ജെ വാക്സിൻ പ്രതികരണങ്ങളെക്കുറിച്ച് സിഡിസി ഊർജ്ജിതമായി  അന്വേഷിക്കുന്നു

ജോൺസൺ & ജോൺസൺ കോവിഡ് വാക്സിന്റെ ഉപയോഗം മൂലം ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടായ കേസുകളെക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്ന് സിഡിസി മേധാവി ഡോ. റോഷൽ വലൻസ്കി തിങ്കളാഴ്ച പറഞ്ഞു.സിംഗിൾ ഡോസ്  വാക്സിൻ ഉപയോഗം കൊണ്ട്,രാജ്യത്ത് ആറ് സ്ത്രീകളിൽ  അപകടകരമായ വിധം രക്തംകട്ടപിടിക്കുകയും ഒരാൾ മരണപ്പെടുകയും ചെയ്തെന്നുള്ള  റിപ്പോർട്ടുകളെത്തുടർന്ന് മരുന്ന് വിതരണം കഴിഞ്ഞയാഴ്ച യുഎസിൽ നിർത്തിവച്ചിരുന്നു.

ജെ & ജെ വാക്സിന്റെ ഗുരുതരപാർശ്വഫലങ്ങളുടെ ഒരുപിടി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് വൈറ്റ് ഹൗസ് ബ്രീഫിംഗിനിടയിൽ വ്യക്തമാക്കിയതോടൊപ്പം ഒരുപാട് കേസുകൾ അത്തരത്തിൽ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ഓരോ കേസിലും യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് വിശദമായി പരിശോധിക്കുമെന്നും വലൻസ്കി അറിയിച്ചു.

ന്യൂയോർക്ക് അടുത്ത മാസം അരങ്ങുകളിൽ ശേഷി വർദ്ധിപ്പിക്കുന്നു

മെയ് 19 മുതൽ ന്യൂയോർക്കിലെ വലിയ ഇൻഡോർ അരീനകൾക്ക് 25 ശതമാനം ശേഷി വരെ വികസിപ്പിക്കാൻ കഴിയുമെന്നും ഏപ്രിൽ 26 ന് സിനിമാ തീയറ്ററുകളുടെ  ശേഷി 33 ശതമാനമായി ഉയർത്തുമെന്നും ഗവർണർ ആൻഡ്രൂ കോമോ അറിയിച്ചു. മ്യൂസിയങ്ങൾ, അക്വേറിയങ്ങൾ, മൃഗശാലകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യത കുറഞ്ഞ  വിനോദകേന്ദ്രങ്ങളിലും  കലാമേഖലയിലും ഇൻഡോർ, ഔട്ട്‌ഡോർ ശേഷി, ഏപ്രിൽ 26 മുതൽ 50 ശതമാനം വരെ വർദ്ധിപ്പിക്കും.

മാൻഹട്ടനിലെ മാഡിസൺ സ്ക്വയർ ഗാർഡൻ, ബ്രൂക്ലിനിലെ  ബാർക്ലേസ് സെന്റർ ,ലോംഗ് ഐലൻഡിലെ നാസോ കൊളീസിയം എന്നിങ്ങനെ ന്യൂയോർക്ക് സിറ്റിയിലെ  കായിക വേദികളിൽ ഇൻഡോർ ശേഷിയുടെ വിപുലീകരണവും  എൻ‌ബി‌എ, എൻ‌എച്ച്‌എൽ സീസണുകൾ അനുസരിച്ച് കൃത്യമായി നടപ്പാക്കും.
പ്രാദേശിക ടീമുകൾക്ക്  നിലവിൽ 10 ശതമാനം ശേഷിയേ, കോവിഡ്  നിയന്ത്രണങ്ങൾക്കിടയിൽ അനുവദിച്ചിട്ടുള്ളു.

 ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കോമോ പറയുന്നത് 

കോവിഡ് നിരക്ക് നിയന്ത്രിക്കുന്നതിനും  പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതിനും, ന്യൂയോർക്കുകാർ കൈവരിച്ച  അവിശ്വസനീയമായ പുരോഗതി അഭിനന്ദനാർഹമാണ്. ന്യൂയോർക്കിൽ പ്രായപൂർത്തിയായവരിൽ  പകുതിയിലധികം  പേരും ഒരു ഡോസ് എങ്കിലും സ്വീകരിച്ചു കഴിഞ്ഞു. നിങ്ങളുടെ പ്രയത്നത്തിന് നന്ദി അറിയിക്കുന്നു.  സമ്പദ്‌വ്യവസ്ഥ പുനഃസ്ഥാപിക്കാൻ  കൂടുതൽ മേഖലകൾ തുറക്കും. ഏപ്രിൽ 26 ന് സിനിമാ തീയറ്ററുകളുടെ  ശേഷി 33 ശതമാനമായി ഉയർത്തും. മ്യൂസിയങ്ങൾ, അക്വേറിയങ്ങൾ, മൃഗശാലകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ എന്നിവയുൾപ്പെടെയുള്ള അപകടസാധ്യത കുറഞ്ഞ  വിനോദകേന്ദ്രങ്ങളിലും  കലാമേഖലയിലും ഇൻഡോർ, ഔട്ട്‌ഡോർ ശേഷി, ഏപ്രിൽ 26 മുതൽ 50 ശതമാനം വരെ വർദ്ധിപ്പിക്കും.ഇത് കോവിഡ് മുക്തമായതിന്റെ സൂചനയായി കണക്കാക്കരുത്. ജാഗ്രത പാലിക്കുകയും കോവിഡ് മാനദണ്ഡങ്ങളും  പെരുമാറ്റരീതികളും  തുടരുകയും വേണം. മാസ്ക് ധരിക്കുക, കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക,  കഴിയുന്നത്ര വേഗം പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുക .
 
*  ആശുപത്രികളിലെ കോവിഡ് രോഗികളുടെ എണ്ണം 3,783 ആയി ഉയർന്നു.  147,583 ടെസ്റ്റുകളിൽ 4,339 പേരുടെ ഫലം പോസിറ്റീവായി.  പോസിറ്റീവിറ്റി  നിരക്ക്:2.94 ശതമാനം. 7 ദിവസത്തെ ശരാശരി പോസിറ്റിവിറ്റി നിരക്ക് : 2.85 ശതമാനം. ഐസിയുവിൽ ഇന്നലെ 836 രോഗികളുണ്ടായിരുന്നു, മരണസംഖ്യ: 44. 
 
*  ന്യൂയോർക്കിൽ 41.7 ശതമാനം പേർ കുറഞ്ഞത് ഒരു വാക്സിൻ ഡോസ്  വീതം സ്വീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആകെ 131,589 ഡോസുകൾ നൽകി. ഇന്നുവരെ, ന്യൂയോർക്കിൽ  ആകെ 13,428,920 ഡോസുകൾ നൽകി, ന്യൂയോർക്കിലെ 28.4 ശതമാനം പേർ വാക്സിൻ സീരീസ് പൂർത്തിയാക്കി. 
 
* അരീനകളിലെയും വലിയ ഇവന്റുകളിലെയും ശേഷി മെയ് 19 ന് വർദ്ധിപ്പിക്കും.  കാഴ്ചക്കാരുടെ ശേഷി 25 ശതമാനമായാണ്  ഉയർത്തുക സാമൂഹിക അകലം, മാസ്കുകൾ, ആരോഗ്യ സ്ക്രീനിംഗുകൾ, മറ്റെല്ലാ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകളും പാലിക്കണം.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടാണ്ടൻ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി സി ജോര്‍ജ് അന്തരിച്ചു.

കാര്‍ട്ടൂണ്‍: (സിംസണ്‍)

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

View More