-->

kazhchapadu

ഒരു ഡയറി കുറിപ്പ് (മരിയ ജോൺസൺ, ഇ-മലയാളി കഥാമത്സരം 23)

Published

on

വസുത,  അവളുടെ മുറിയിലേക്ക്  കയറി  ചുറ്റിനും  ഒന്ന് കണ്ണോടിച്ചു . ഒരു  ഇടുങ്ങിയ  മുറിയാണ് ... ഇന്ന്  ഈ  നാല്  ചുവരുകൾക്കും എന്തോ  പ്രത്യേക  ഭംഗിയുള്ളതായി അവൾക്ക്  തോന്നി. അവിടുന്ന് ജനലിന്  അടുത്തേക്ക് നടന്നു ...  ജനൽപാളിയിലൂടെ  പുറത്തേക്ക്  ഒന്ന്  എത്തി നോക്കി: ഇരുട്ട്  , കൂരാകൂരിരുട്ട് . പക്ഷെ  ഇന്ന്  എന്തോ  ഇരുട്ടിന്റെ  രൗദ്രഭാവം എന്നെ  ഭയപെടുത്തിയില്ല . ഒരു  ഇളം  കാറ്റ്  മെല്ലെ  എന്നെ  തഴുകി  കടന്നുപോയി ... അത്  എന്റെ  മുഖത്തും  തലമുടിയിലും  തട്ടി  കടന്നുപോയി..  ഉള്ളിലെ  നോവിന്  ഒരു  ആശ്വാസമെന്നോണം ....ഞാൻ  അതിൽ  ലയിച്ചു  നിന്നു ...
 
കണ്ണുകൾ ടേബിളിലേക്ക്  നീങ്ങി  ,  ടേബിളിലുള്ള ഡയറിയുടെ  ഓരോ  താളും  വെറുതെ  മറിച്ചു നോക്കി . പേന  കൈയിൽ  എടുത്തിട്ടും  ഒന്നും  എഴുതാൻ  പറ്റുന്നില്ല . മനസ്സ്  ആകെ  ശൂന്യമായിരുന്നു ... ഒരു  മൂടൽ  പോലെ ... ഈ  നിമിഷം മനസ്സും  ബുദ്ധിയും  തമ്മിൽ  ഒരു  ഘോരയുദ്ധം  തന്നെ  നടത്തിക്കൊണ്ടിരുന്നു... പ്രണയം  എന്ന  വികാരം  എന്റെ  ബുദ്ധിയെ   കാർന്നു തിന്നുകൊണ്ടിരുന്നു. എന്തിനാണ്  ഞാൻ  നിന്നെ  ഇത്രയേറെ സ്നേഹിച്ചത് ? പ്രണയിച്ചത്...? ഇല്ല  ഉത്തരമില്ലാത്ത  ചോദ്യങ്ങൾ ....
 
തെറ്റാണ് , എന്റെ  മാത്രം  തെറ്റ്. എല്ലാവർക്കും  മുൻപിൽ  കൊട്ടിയടച്ച  എന്റെ  സ്നേഹത്തെ; ഒരു  സൗഹൃദത്തിലൂടെ  നീ തൊട്ടുണർത്തി, അവസാനം  എന്നിലെ  പ്രണയത്തെ  നീ  പറിച്ചെടുത്തു ... 
 
 
എപ്പോഴോ  ഞാനും  അത്  കൊതിച്ചുപോയി . തെറ്റായി പോയി , നീയും  ഞാനും  തമ്മിൽ  ഉള്ള  അതിർ വരമ്പുകളുടെ  ആഴം  ഞാൻ കണ്ടില്ല; കാണാൻ ഒരിക്കൽ  പോലും  ശ്രമിച്ചുമില്ല - എന്റെ  ജീവിതത്തിൽ എനിക്കുപറ്റിയ ഏറ്റവും  വലിയ  തെറ്റ് .
 
കണ്ണുകൾ  നിറഞ്ഞു  വന്നു മെല്ലെ  അത്  തുടച്ചു  .... ഓരോന്നും  ഓർത്തു . ഓർമ്മകൾ  ഒരു  തിരമാലപോലെ  എന്നിലേക്ക്  അലയടിച്ചു.
 
കുറച്ചു  നാളുകൾക്ക്  മുൻപ്
 
പൊതുവെ  അന്തർമുഖയായ  എന്നെ... എന്ന്  മുതലാണ്  നീ  ശ്രദ്ധിച്ചു തുടങ്ങിയത് എന്നറിയില്ല . സ്കൂളിലും  കോളേജിലും  പാഠപുസ്തകങ്ങൾക്ക്  ഉള്ളിൽ  ഞാൻ  എന്റെ  ലോകം  തീർത്തു . എന്റെ  ലോകം  തന്നെ  എന്റെ  പുസ്തകങ്ങൾ  ആയിരുന്നു. പറയത്തക്ക സൗഹൃദം  ഒന്നുമില്ലായിരുന്നു . കോളേജിലെ  വാക മരച്ചുവട്ടിൽ  ഒരു  പുസ്തകവും  പിടിച്ചുള്ള  എന്റെ  ഇരിപ്പ്  കണ്ട്  പലരും  കളിയാക്കിയിട്ടുണ്ട് . പുസ്തപുഴു  എന്ന  ചെല്ലപ്പേരും . പക്ഷെ  ഞാൻ  അത്  ഒന്നും  കാര്യമാക്കിയില്ല. അങ്ങനെ  ദിവസങ്ങൾ കടന്നു .... ഒറ്റപ്പെടൽ  ഞാൻ  ആസ്വദിച്ചു  തുടങ്ങിയ  നിമിഷങ്ങൾ  ആയിരുന്നു  അവ .
 
ആദ്യമൊക്കെ  സിദ്ദു (സിദ്ധാർഥ് ) മിണ്ടാൻ  വരുമ്പോൾ  ഒക്കെ  ഞാൻ  ഒഴിഞ്ഞുമാറി  അല്ലെങ്കിൽ  ഒന്നോ  രണ്ടോ  വാക്കുകൾ  അല്ലെങ്കിൽ  വെറും  മൂളലുകളിൽ  ഒതുക്കും. സിദ്ദുവും  ഞാനും  ഒരേ  ക്ലാസ്സിൽ  ആയിരുന്നു. പെൺകുട്ടികളുടെ  ഇഷ്ടതാരമായ  സിദ്ധു  എന്തിന്  എന്നോട്  മിണ്ടണം . പലരെയും  പോലെ  എന്നെ  കളിയാക്കാൻ  ആകുമെന്ന്  കരുതി  ഞാൻ  സ്വയം  ഒഴിഞ്ഞുമാറി. എപ്പോഴോ  അവന്റെ  സൗഹൃദവലയം  എന്നെ  പല  കളിയാക്കലുകളിൽ  നിന്നും  രക്ഷിച്ചു . ഞങ്ങൾ  തമ്മിൽ  ഒരു  സൗഹൃദം  വളർന്നു , അത്  പ്രണയത്തിലേക്ക്  വഴി  മാറാൻ  അധികം  സമയം  വേണ്ടിവന്നില്ല. ചിലപ്പോൾ  അവന്റെ  സൗഹൃദം  നഷ്ടമാകുമോ എന്ന  ഭയം ആകാം... അറിയില്ല ...
 
മൂന്നു  വർഷത്തെ  എന്റെ  ദിവ്യ പ്രണയത്തിന്  അവൻ  നൽകിയ  സമ്മാനം അവന്റെ  കല്യാണകുറിപ്പ്  ആയിരുന്നു . വലിയ  വീട്ടിലെ  കുട്ടി , ഡോക്ടർ , സുന്ദരി , ധാരാളം  സ്വത്തും  സമ്പത്തും ; അവളെവച്ച്  നോക്കുമ്പോൾ  ഞാൻ  ഒന്നുമല്ലായിരുന്നു. സ്വത്തോ  പണമോ സൗന്ദര്യമോ  പറയത്തക്കതായില്ല . കാല് പിടിച്ചു കെഞ്ചിയെങ്കിലും  പുച്ഛം  മാത്രം  സമ്മാനിച്ചു  അവൻ നടന്നു  പോയി.
 
ഒറ്റപ്പെടലിന്റെ  നിമിഷങ്ങൾ , കരഞ്ഞു  ഞാൻ  രാവെന്നും  പകലെന്നുമില്ലാതെ. തലയണ എന്റെ  കണ്ണുനീർ  ഓരോ  നിമിഷവും  ഒപ്പിയെടുക്കുമ്പോളും  പരിഭവങ്ങൾ  പറഞ്ഞു. ആരുടെ  എങ്കിലും  ആശ്വാസ വാക്കുകൾക്കായി  ഞാൻ  കൊതിച്ചു. വേണ്ടപ്പെട്ടവർ  തഴഞ്ഞു ... 
 
ഇനി  ആരും  ഉണ്ടാകില്ലെന്ന്  ഓർത്തു  പക്ഷെ  നീ  എനിക്ക്  അരികിലേക്ക്  വന്നു . നിന്റെ  സൗഹൃദം  വാഗ്ദാനം  നൽകി  ആശ്വസിപ്പിച്ചു. ഇന്ന്  വരെ  ഞാൻ  അറിയാതെ  പോയ  നിന്നെ ഞാൻ  അന്ന്  മുതൽ  അറിഞ്ഞു  തുടങ്ങി ....
 
നീ  കൂടെയുണ്ടായിരുന്നു  എന്റെ  ഓരോ  കാൽവെപ്പിലും  പക്ഷെ  ഞാൻ  കണ്ടില്ല . ഇന്ന്  നീയാണ്  എനിക്ക്  തുണ. നീ  പല  തവണ  കൂടെ  വരാൻ എന്നെ  വിളിച്ചു ,  ഒരു  ജീവിതം  പകർന്നു  തരാൻ  ക്ഷണിച്ചു, അടങ്ങാത്ത  ഒരു  പ്രണയത്തെ  സമ്മാനിച്ചു . ഓരോ  തവണയും  ഞാൻ  അവഗണിച്ചു  കളഞ്ഞപ്പോളും  നീ  ധൈര്യം  പകർന്നു . പക്ഷെ  ഭയം  എന്നെ  ഓരോ തവണയും  വിഴുങ്ങികളഞ്ഞു. മനസ്സിലെ  നോവ്  ശരീരം  ആകെ  വ്യാപിച്ചപ്പോൾ  നീ  പറഞ്ഞത്  ശരിയാണെന്ന്  എനിക്കും  മനസിലായി.
 
കണ്ണുനീർ  നീർചാൽ  പോലെ  താളിലേക്ക്  പടർന്നു. ഞാൻ  മെല്ലെ  അവ  തുടച്ചു . ഡയറിയിൽ എന്തൊക്കെയോ  കുത്തിക്കുറിച്ചു.
 
" മരണമേ  ഇന്ന്  നീയാണ്  എന്റെ  കാമുകൻ, എന്റെ  എല്ലാമെല്ലാം... ഞാൻ  വരുകയാണ്  നിന്നിലെ  നിന്നെ  സ്വന്തമാക്കാൻ , നിന്നോടുള്ള  ഭ്രാന്തമായ  പ്രണയത്തിലാണ് ഇന്ന് ഞാൻ ...ഞാൻ  വരികയാണ് എന്റെ  പ്രണയത്തെ  തേടി ..."
 
ആ  വരിയും  കുറിച്ചു  ഞാൻ  ബ്ലേഡ്  കൈയിൽ  എടുത്തു ഒരു  നിമിഷം  കണ്ണുകൾ  അടച്ചു  . പെട്ടന്ന്  എന്നെ  സ്നേഹിക്കുന്നവരുടെ  മുഖം മനസ്സിലേക്ക്  കടന്നുവന്നു. അമ്മ , അച്ഛൻ , ചേട്ടൻ ,അങ്ങനെ  കുറച്ചു പേർ  . ഇവരുടെ  ഇടയിൽ  കിട്ടുന്ന  സന്തോഷം  മറ്റ്  എവിടെ  നിന്നും  എനിക്ക്  കിട്ടിയിട്ടില്ല .
 
എപ്പോഴോ  ബ്ലേഡ്  കൈയിൽ  നിന്നും  അടർന്നു വീണു . ജീവൻ  അവസാനിപ്പിക്കാൻ  തോന്നിയ  നിമിഷത്തെ  ഞാൻ  പഴിച്ചു . ഒരു  പ്രണയ നൈരാശ്യത്തിൽ  തീർക്കേണ്ടതാണോ  എന്റെ  ജീവിതം ? ഇനിയുമില്ലേ  നൂറായിരം  സ്വപ്‌നങ്ങൾ ? അവ ഒക്കെ  ബാക്കി  നിർത്തി  പോവുകാനാണോ ? മനസ്സ്  പല  ആവർത്തി  ചോദിച്ചു ....!!!!
 
അല്ല , ഒരു  വാശിയുടെ  പുറത്ത്  എരിഞ്ഞു  അടങ്ങാൻ  ഉള്ളതല്ല  എന്റെ ജീവിതം ,  എന്റെ  ജീവൻ , എനിക്ക്  ഇനിയും  ജീവിക്കണം . എന്റെ  സ്വപ്നങ്ങളെ  നേടിയെടുക്കണം ...
 
ഞാൻ  എന്റെ  സ്വപ്നങ്ങളിൽ  ഒന്നായ  മനാലി  യാത്ര ഒരിക്കൽ  കൂടി  പൊടിതട്ടി  എടുത്താലോ എന്ന്  ചിന്തിച്ചു . ഒരിക്കലും  നടക്കില്ല  എന്നും  പറഞ്ഞു  വലിച്ചെറിഞ്ഞ സ്വപ്നങ്ങളിൽ  ഒന്നായിരുന്നു  ഇതും .
 
ഡയറിയിൽ  ഇതുവരെ  കുത്തികുറിച്ചത്  ഒക്കെ  വെട്ടി കളഞ്ഞു . ആ  താൾ  എന്റെ  ജീവിതത്തിലെ  ഓർക്കാൻ  ആഗ്രഹിക്കാത്ത  നിമിഷങ്ങളിൽ  ഒന്നായി  പട്ടികയിൽ  ചേർത്തു . വീണ്ടും  ഡയറിയിൽ  കുത്തികുറിച്ചു .
 
" ഇരുട്ടിൽ  മുങ്ങി തപ്പാൻ ഉള്ളതല്ല  എന്റെ  ജീവിതം , പ്രകാശത്തിൽ  നിറം  പടർത്താൻ  ഉള്ളതാണ് , ഞാൻ  വരികയാണ്  സ്വപ്നങ്ങളുടെ  കാവലാളായി . എന്നിലെ  സ്വപ്നങ്ങളെ  സ്വന്തമാക്കാൻ ..."
 
അതും  എഴുതി  ഞാൻ  ഡയറി  മടക്കി ആവശ്യമായ  സാധനങ്ങൾ ഒക്കെ  ബാഗിൽ  കുത്തിനിറച്ചു , ശബ്ദം  ഉണ്ടാകാതെ വീടിനു  പുറത്തേക്ക്  ഇറങ്ങി . ഒരിക്കൽ  കൂടി  ഞാൻ  തിരിഞ്ഞു  നോക്കി..
 
മനസ്സ്  കൊണ്ട്  എല്ലാരോടും  മാപ്പ്  പറഞ്ഞു ചെയ്യാൻ  പോയ  തെറ്റിനെ  ഓർത്ത് ...   തിരിച്ചു  വരുമെന്ന്  വാക്കും  നൽകി  ഞാൻ  എന്റെ  സ്വപ്നങ്ങളെ  തേടി നടന്നു .....
-----------------------
മരിയ ജോൺസൺ
 
കുട്ടനാട്  സ്വദേശി .   എംകോം    വിദ്യാർത്ഥിനി. അച്ഛൻ - ജോൺസൺ  എബ്രഹാം  അമ്മ  - ട്രീസ്സ  ജോൺസൺ 
 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നാല്  നാല്പത്തിയേഴ് AM; @ 4:47 AM (പവിയേട്ടൻ  കോറോത്ത്, കഥാമത്സരം)

തിരികെ യാത്ര (നീലകണ്ഠൻ എടത്തനാട്ടുകര, കഥാമത്സരം)

ഫ്ലാറ്റ് (രാജേശ്വരി ജി നായര്‍, കഥാമത്സരം)

അശനിപാതം (സ്വപ്ന. എസ്. കുഴിതടത്തിൽ, കഥാമത്സരം)

ഒപ്പിഡൈക്കയിലേ എണ്ണ കിണ്ണറുകൾ (അനീഷ് ചാക്കോ, കഥാമത്സരം)

സാൽമൻ ജന്മം (ജെയ്‌സൺ ജോസഫ്, കഥാമത്സരം)

കാടിറങ്ങിയ മണം (മിനി പുളിംപറമ്പ്, കഥാമത്സരം)

വർക്കിച്ചൻ (ഷാജികുമാർ. എ. പി, കഥാമത്സരം)

ഹഥ്രാസിലെ വാഹിത (ചോലയില്‍ ഹക്കിം, കഥാമത്സരം)

കള്ളിയങ്കാട്ടു വാസന്തി അഥവാ സംഘക്കളി (കെ.ആർ. വിശ്വനാഥൻ, കഥാമത്സരം)

തീണ്ടാരിപ്പാത്രം (മായ കൃഷ്ണൻ, കഥാമത്സരം)

കനലുകളണയാതെ (മിദ്‌ലാജ് തച്ചംപൊയിൽ, കഥാമത്സരം)

കുരുവിയുടെ നൊമ്പരം (സന്ധ്യ.എം, കഥാമത്സരം)

ഏകാന്തത കടല്‍പോലെയാണ് (അനീഷ്‌ ഫ്രാന്‍സിസ്, കഥാമത്സരം)

കൽചീള് (മുഹ്സിൻ മുഹ്‌യിദ്ദീൻ, കഥാമത്സരം) 

അനിരുദ്ധൻ (പ്രേം മധുസൂദനൻ, കഥാ മത്സരം)

മരണമില്ലാത്ത ഓർമ്മകൾ (ഷൈജി  എം .കെ, കഥാ മത്സരം)

ആകാശക്കൂടാരങ്ങളില്‍ ആലംബമില്ലാതെ (പിയാര്‍കെ ചേനം, കഥാ മത്സരം

അങ്ങനെ ഒരു  ഡിപ്രഷൻ കാലത്ത് (സുകന്യ പി പയ്യന്നൂർ,  കഥാ മത്സരം)

ഇ-മലയാളി കഥാമത്സരം അറിയിപ്പ്

ഗംഗാധരൻ പിള്ളയുടെ മരണം: ഒരു പഠനം (ആര്യൻ, കഥാ മത്സരം)

വെറുതെ ചില സന്തോഷങ്ങൾ (ആൻ സോനു, കഥാ മത്സരം)

സംശയിക്കുന്ന തോമ (ജെസ്സി ജിജി, കഥാ മത്സരം)

തീവെയിൽ നാളമേറ്റ പൂമൊട്ടുകൾ (സുധ അജിത്, കഥാ മത്സരം)

താരാട്ട് (മനു.ആർ, കഥാ മത്സരം)

കത്രീന ചേട്ടത്തിയുടെ ജാതി വര്‍ണ്ണ വെറി (അശ്വതി. എം മാത്യൂ, കഥാ മത്സരം)

വാസ് ത (ഷാജി .ജി.തുരുത്തിയിൽ, കഥാ മത്സരം)

ഒരു നിഴൽ മുഴക്കം (ജോണ്‍ വേറ്റം, കഥാ മത്സരം)

രാജാത്തി (സെലീന ബീവി, കഥാ മത്സരം)

ഞാവൽമരത്തണലിൽ (ഗിരി.ബി.വാര്യർ, കഥാ മത്സരം)

View More