-->

EMALAYALEE SPECIAL

ഡ്രീംസ് ഇൻ ഡിസംബർ (ഫിലിപ്പ് ചെറിയാൻ) 

Published

on

അങ്ങനെ ഞാനും നടനായി. ചിത്രം ഡ്രീംസ് ഇൻ ഡിസംബർ.

ഏഴു സുഹൃത്തുക്കൾ വളരെ വർഷത്തിന് ശേഷം ഒത്തു കൂടുന്ന അപൂർവ മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്ന ലഘു  ചിത്രമാണ് 'ഡ്രീംസ് ഇൻ ഡിസംബർ.'

ജീവൻ ടിവിക്കു വേണ്ടി നിർമ്മിച്ച ഈ ചിത്രത്തിൽ ന്യു യോർക്കിൽ  നിന്ന് ഞങ്ങൾ മൂന്നു പേർ  വേഷമിട്ടു-വെസ്റ്ചെസ്റ്ററിൽ നിന്ന് രാജു തോട്ടം, റോക്ക്ലാണ്ട്  കൗണ്ടിയിൽ നിന്ന് മോഹൻ ഡാനിയൽ, പിന്നെ ഞാനും. രാജു ന്യൂ യോർക്കിലെ അറിയപ്പെടുന്ന ഗായകൻ കൂടിയാണ്. ചില സായം സന്ധ്യകളിൽ അദ്ദേഹം മറ്റു ഗായകരോടൊപ്പം എന്റെ വസതിയിൽ കൂടാറുണ്ട്. 

2019 ക്രിസ്മസിനു വേണ്ടി എടുത്ത ചിത്രം പിന്നെയും 2020-ൽ പ്രദർശിപ്പിച്ചു. 45 മിനിട്ടുള്ള ഫിലിം ചിത്രീകരിക്കാൻ മൂന്ന്  ദിവസമെടുത്തു . മൂന്നാറിനടുത്ത് അടിവാരം റിസോർട്ടിലായിരുന്നു ചിത്രീകരണം.

തുറിച്ചു നോക്കുന്ന മൂന്നു മൂവി ക്യാമറകൾ ആദ്യം കണ്ടപ്പോൾ കുറച്ച് പേടി, ആശങ്ക. ഒന്നും പേടിക്കെണ്ടന്നു ജീവൻ ടീവി പ്രോഗ്രാം മാനേജരായ സാം. സംവിധായകർ എപ്പോഴു൦ സൃഷ്ടിക്കുന്നവരാണ്. നടീനടന്മാർ    പെർഫോർമേഴ്‌സും. പെർഫോർമർ എന്ന നിലയിൽ ഈ ചിത്രത്തിൽ എത്ര മാത്രം നീതി പുലർത്താൻ പറ്റിയിട്ടുണ്ട് എന്നെനിക്കറിയില്ല. 

കഥയും സംഭാഷണവും എഴുതിയ സാം  അഭിനേതാക്കളിൽ ഒരുവനായി കൂടി. കൂടുതൽ സന്തോഷം.  അടിവാരം റിസോർട്ടിൽ  വീട്ടിൽ നിന്നും കിട്ടുന്ന ഭക്ഷണം കുശാൽ. അവിടെ തന്നെ ആയുർവേദ ചികിത്സയും, തിരുമ്മും ഒക്കെ കൂടി കുറെ ദിവസങ്ങൾ താമസിക്കാൻ പറ്റിയ സ്ഥലം.

സുഹൃത്തുക്കൾ  ക്രിസ്മസ്  രാത്രിയിൽ ഒത്തു കൂടിയപ്പോൾ പഴയ കാലത്തിന്റെ ഓർമകൾ ഉണർന്നത് ചിത്രത്തിന്റെ കാതലായി. നല്ല പരിണാമഗുപ്തിയിലാണ് അവസാനം. പരിണാമ ഗുസ്തി എന്ന കളിയാക്കേണ്ടതില്ല.

റോയ് മണപ്പള്ളിൽ ( ദൃശ്യ മീഡിയ), റോയിയുടെ അടുത്ത സുഹൃത്തായ ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പടുത്തുയർത്തിയിട്ടുള്ള  മാത്യൂസ്, പിന്നെ ജോണി ചക്കുപുരക്കൽ എന്നിവരായിരുന്നു മറ്റു അഭിനേതാക്കൾ.

ജോണിക്ക് ജർമനിയിൽ ജനമേള ട്രൂപ് ഉണ്ട്. മനോഹരമായി പാടും. ദാസേട്ടനുമായുള്ള അടുപ്പം കൊണ്ടാകാം, ജർമ്മനി യാത്രകളിൽ ദാസേട്ടൻ അവരോടൊപ്പം താമസിക്കാറുണ്ട്. 

മലയാള സിനിമയിലെ പുതു നായിക നീരജ പിള്ളയും ഗസ്റ്റ് ആർട്ടിസ്റ്റായി വേഷമിട്ടു.

ജോണിയെപറ്റി പറയുമ്പോൾ,  അദ്ദേഹത്തിന്റെ ജേഷ്ട സഹോദരൻ ഔതച്ചൻ  (അച്ചായൻ അങ്ങനെയാണ് വിളിക്കാറ് ) എന്റെ അച്ചായന്റെ അടുത്ത സുഹൃത്ത്. പോലീസ് ജോലിയുമായി അച്ചായൻ ചങ്ങനാശേരിയിലുള്ളപ്പോൾ തുടങ്ങിയതാണ്  ചക്കുപുരക്കൽ ബന്ധം. ചങ്ങനാശേരിയിൽ അന്നുണ്ടായിരുന്ന പോപ്പുലർ തീയേറ്ററിന്റെ എതിർവശത്തുള്ള റേഡിയോ ഷോപ്പിന്റെ ഉടമയാണ് ഔതച്ചൻ. ഞാൻ അഞ്ചാം
സ്റ്റാൻഡാർഡിൽ  പഠിക്കുന്ന അവസരം. മർഫിയുടെ റേഡിയോ ഫ്രീയായി  ഞങ്ങൾക്ക് തന്നു.

അത് ജോണി ചക്കുപുരക്കലിന്റെ സഹോദരൻ ആണെന്ന് ഞാൻ നേരത്തെ മനസിലാക്കിയിരുന്നു. പക്ഷെ  ജോണി അറിയുന്നത് ഞാൻ പറഞ്ഞപ്പോൾ മാത്രം. ജോണിയുടെ മറ്റൊരു സഹോദരനും അത് പോലെ വേറൊരു റേഡിയോ കട  സമീപത്തുണ്ടായിരുന്നു. ആ സമയത്താണ് പോപ്പുലർ തീയേറ്ററിൽ സത്യന്റെ  മൂവി
"ഓടയിൽ നിന്ന് " കാണുന്നത്. 

കാലം പോയ പോക്ക്. ഔതച്ചന്റെ അതേ  മുഖ൦ ജോണിയിൽ ഞാൻ കാണുന്നു.

രാജു, മോഹൻ ഡാനിയേൽ എന്നിവർ മിക്കപ്പോഴും  കാണുന്ന സുഹൃത്തുക്കൾ. രാജുവിന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് ഞാനും മോഹനനും നാട്ടിൽ വരുന്നത്. പ്രവാസിയുടെ ഇത്രയും മനോഹരമായ മറ്റൊരു  വിവാഹത്തിൽ ഞാൻ പങ്കെടുത്തിട്ടില്ല. വിവാഹത്തിന് മുൻപുള്ള മധുരം വയ്പ്പ് കണ്ടപ്പോൾ,  ഡിസംബർ മാസത്തിൽ പാലായിലെ മാതാവിന്റെ നാമത്തിലുള്ള ജൂബിലി പെരുന്നാളിന്റെ വലിയ ആൾകൂട്ടം ഓർമയിൽ വന്നു. 

വളരെ അടുപ്പമുള്ള സീമ ജി നായരെയു൦, ഗായകൻ ശ്രീകാന്തിനെയും നേരിൽ  കാണാൻ പറ്റി. എന്റെ ഇഷ്ടപ്രകാരം ശ്രീകാന്ത്, അദ്ദേഹത്തിന് ഇഷ്ട  ഗാനമായ "ചന്ദ്ര കളഭം" അതിനോടോപ്പും അദ്ദേഹത്തിന്റെ ക്ലാസിക്കൽ ഗാനമായ " ഇതിഹാസങ്ങൾ ജനിക്കും മുൻപേ " എന്നിവ പാടി.

കൂട്ടത്തിൽ എന്റെ സുഹൃത്തായ രാജേഷ് ചേർത്തല, ഷാന്റി അങ്കമാലി മുതൽ പേരെയും കണ്ടു. ശ്രീകാന്ത് ചേട്ടനുമായുള്ള അടുപ്പം സഹോദര തുല്യ൦.

എന്റെ കളിക്കൂട്ടുകാരനെയും  ഞാൻ അന്നവിടെ കണ്ടു. പാലായുടെ എംഎൽഎ മാണി സി കാപ്പൻ. ഒപ്പം  പാലായുടെ തന്നെ സ്വന്തം ഡയറക്ടർ ഭദ്രൻ. കാപ്പൻ കണ്ടപ്പോൾ ചോദിച്ചു, ഓർമ്മയുണ്ടോ എന്ന്. അത് ഞാൻ ചോദിക്കേണ്ട ചോദ്യം. പാലായിലെ എന്റെ ബന്ധങ്ങൾ. 

ഇനിയും ടെലി മൂവിയെ പറ്റി. കുറച്ച് കഴിഞ്ഞപ്പോൾ  ക്യാമെറ പേടി മാറി. ഒപ്പം കുറെ ഏറെ ടെക്‌നീഷ്യൻസ്.  കഥയുടെ ചുരുക്കം പറയുന്നില്ല.  അത് ഇതോടൊപ്പം കാണുക.

https://www.youtube.com/watch?v=1wOSNITffAg

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

യു.ഡി.എഫിനെ തോല്‍പ്പിക്കുന്നതും ശവക്കുഴി തോണ്ടുന്നതും യു.ഡി.എഫു തന്നെ ?? (എ.സി.ജോര്‍ജ്)

കോവിഡ് സഹായം ഇന്ത്യയിൽ എത്തിക്കുന്നതിനും തടസം; വിമർശനവുമായി സംഘടനകൾ

ഒരു കൊലയുടെ ദൃക്സാക്ഷി (ഏഷ്യയിൽ നിന്ന് ആഫ്രിക്കയിലേക്ക്- 8: ജിഷ.യു.സി)

ഹമാസ് ഭീകരന്മാരെ ചുട്ടെരിക്കുന്നത് സൗമ്യയെന്ന മലയാളി പെണ്‍കുട്ടി (ലേഖനം: സാം നിലമ്പള്ളില്‍)

നഴ്സിൽ നിന്നും അൾത്താരയിലേക്ക് (ജോബി ബേബി, നഴ്‌സ്‌, കുവൈറ്റ്)

ട്രംപിന്റെ ഉത്തരവ് റദ്ദാക്കി: ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തതിന്റെ പേരിൽ   വിസ നിഷേധിക്കില്ല: ബൈഡൻ 

കുട്ടികളെ കോവിഡ് ബാധിക്കാത്തതിനു പിന്നില്‍ (ജോര്‍ജ് തുമ്പയില്‍)

ശവം തീനി കഴുകന്മാര്‍ (ദല്‍ഹികത്ത്: പി.വി.തോമസ്)

വരൂ,തായ്‍ലാന്റിൽ പോയി ഊണ് കഴിക്കാം..(നർമ്മകഥ:നൈന മണ്ണഞ്ചേരി)

MEET MY GRANDMA, SHE”S AN INDIAN (Sreedevi Krishnan)

ആടുജീവിതവും റോഡ് ടു മക്കയും; ബെന്യാമിനെതിരായ കോപ്പിയടി ആരോപണം സത്യമോ? (സൂരജ്.കെ.ആർ)

അമ്മച്ചിയുടെ സ്മരണയിൽ : മുരളി കൈമൾ

മലയാളത്തിന്റെ ഉരുക്കു വനിത (സാരംഗ് സുനില്‍ കുമാര്‍)

പ്രസംഗകല - സുകുമാര്‍ അഴീക്കോട് സമാഹരണവും പഠനവും (ഭാഗം-16: ഡോ. പോള്‍ മണലില്‍)

ട്രോളര്‍മാര്‍ അരങ്ങു തകര്‍ക്കുന്നു, അങ്ങ് കേരളത്തില്‍ (ലേഖനം: സാം നിലമ്പള്ളില്‍)

ഇറ്റലിയിയുടെ സ്വന്തം 'ജലാറ്റൊ ഐസ്ക്രീം' ( സൗമ്യ സാജിദ്)

ഓർമ്മകൾകൊണ്ട് നെയ്തെടുത്ത പായ ( സന്തോഷ് ഇലന്തൂർ)

അച്ഛനും ഒരമ്മയാണ് (ധർമ്മരാജ് മടപ്പള്ളി)

ഇ-മലയാളി ഡെയിലി ന്യുസ്  വരിക്കാരാകുക

കോൺഗ്രസിൽ കൂടുതൽ ആത്മപരിശോധന അല്ല, മാറ്റങ്ങളാണ് വേണ്ടത്: ജോർജ് എബ്രഹാം

അമ്മ വിളക്ക് (ഗിരീഷ് നായര്‍, മുംബൈ)

ചരമവാർത്തയിൽ ഏതു ഫോട്ടോ കൊടുക്കണം (വീക്ഷണം: സുധീർ പണിക്കവീട്ടിൽ)

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം (അംബിക മേനോൻ, മിന്നാമിന്നികൾ -1) 

കരുതലിന്റെ അമ്മക്കൂട് (രാജൻ കിണറ്റിങ്കര)

അമ്മയ്‌ക്കൊരു ദിവസം (മാതൃദിന കുറിപ്പ്: സുധീര്‍ പണിക്കവീട്ടില്‍)

വലിയ ഇടയൻ ക്രിസോസ്റ്റം തിരുമേനിക്ക് കണ്ണീർപ്രണാമം (മോൻസി കൊടുമൺ)

സെല്‍ഫിയില്‍ തെളിയുന്ന കേരള ബി.ജെ.പി (സുരേന്ദ്രന്‍ നായര്‍)

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

സ്നേഹത്തിന്റെ  സ്വാദ്  (ഗിരിജ ഉദയൻ)

അവിടത്തെപ്പോലെ ഇവിടെയും, ആഗോള പ്രശ്‌നമെന്ന നൊബേല്‍ ജേതാക്കളുടെ വിധി ആശ്വാസത്തുരുത്ത്(കുര്യന്‍ പാമ്പാടി)

View More