Image

സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു

Published on 22 April, 2021
സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു
ന്യൂഡല്‍ഹി; സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകന്‍ കോവിഡ് ബാധിച്ച്‌ മരിച്ചു. മൂത്തമകന്‍ ആശിഷ് യെച്ചൂരിയാണ് മരിച്ചത്. 33 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ​ഗുഡ്​ഗാവിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു ആശിഷ്.

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ആശിഷ്, ഏഷ്യാവില്‍ ഇംഗ്ലീഷിലും പ്രവര്‍ത്തിച്ചിരുന്നു. മകന് കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യെച്ചൂരി പങ്കെടുത്തിരുന്നില്ല. സീമ ചിസ്തി യെച്ചൂരിയാണ് ആശിഷിന്‍റെ അമ്മ. അഖില യെച്ചൂരി സഹോദരിയാണ്.

കോവിഡ് ബാധിച്ച്‌ മകന്‍ മരിച്ച വിവരം അറിയിച്ചുകൊണ്ട് സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. എന്റെ മൂത്ത മകന്‍ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച്‌ ഇന്ന് പുലര്‍ച്ചെ വിടപറഞ്ഞ വിവരം അതിയായ ദുഃഖത്തോടെ അറിയിക്കുകയാണ്. ഞങ്ങള്‍ക്ക് പ്രതീക്ഷ പകര്‍ന്ന എല്ലാവര്‍ക്കും ഞാന്‍ നന്ദി പറയുകയാണ്. കൂടാതെ അവനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മുന്‍നിര ആരോ​ഗ്യപ്രവര്‍ത്തകര്‍ക്കും ശുചീകരണ തൊഴിലാളികള്‍ക്കും ഞങ്ങള്‍ക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു- സീതാറാം യെച്ചൂരി കുറിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക