Image

പൊടിപാറുന്ന പോരാട്ടത്തിനൊടുവില്‍ പിടിതരാതെ പത്തനംതിട്ട (ജോബിന്‍സ് തോമസ് )

ജോബിന്‍സ് തോമസ് Published on 22 April, 2021
പൊടിപാറുന്ന പോരാട്ടത്തിനൊടുവില്‍ പിടിതരാതെ പത്തനംതിട്ട (ജോബിന്‍സ് തോമസ് )
1982 കേരളാ പിറവി ദിനത്തിത്താലണ് പത്തനംതിട്ട ജില്ല രൂപീകൃതമാവുന്നത്. എല്ലാല്‍ ഈ ജില്ലയുടെ രാഷ്ട്രീയമനസ്സ് കൃത്യമായി പറയാന്‍ ആര്‍ക്കും കഴിയില്ല. ഇടത്തോട്ടും വലത്തോട്ടും ചാടി ചാഞ്ചാടിയാണ് ജില്ലയുടെ നില്‍പ്പ്. 2011 , 2016 നിയമസഭാ ഇലക്ഷന്‍ റിസല്‍ട്ടുകളില്‍ ഇടത് മേധാവിത്വമായിരുന്നു ജില്ലയില്‍. അഞ്ച് നിയോജക മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. തിരുവല്ല, റാന്നി, ആറന്‍മുള, അടൂര്‍, കോന്നി എന്നിവയാണ് ഈ നയോജക മണ്ഡലങ്ങള്‍. 2011 ലെ നിയമഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല റാന്നി അടൂര്‍ മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ആറന്‍മുള , കോന്നി എന്നിവയായിരുന്നു യുഡിഎഫിനെ തുണച്ചത്. 2016 ല്‍ എത്തിയപ്പോള്‍ എല്‍ഡിഎഫാണ് തന്നെയാണ് നേട്ടം കൊയ്തത്. അഞ്ചില്‍ നാലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. എന്നാല്‍ 2019 ലെ ഉപതെരഞ്ഞെടുപ്പില്‍ അതും എല്‍ഡിഎഫ് പിടിച്ചെടുത്തു.

തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ ഫലങ്ങളെല്ലാം അട്ടിമറിക്കപ്പെട്ടു. അഞ്ചില്‍ നാലിടങ്ങളിലും യുഡിഎഫ് ആധിപത്യം നേടി അടുരില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്ത് പോയി എന്നതും ചരിത്രം.  ശബരിമല സ്ഥിതി ചെയ്യുന്ന ജില്ലയും ശബരിമല പ്രശ്നം കൊടുമ്പിരികൊണ്ട ജില്ലയുമാണ് പത്തനംതിട്ട. ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നു വന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി ഏറെ പ്രതീക്ഷ വച്ച ജില്ലയായിരുന്നു പത്തനംതിട്ടയെങ്കിലും വിജയത്തിലേയ്ക്കെത്താന്‍ ബിജെപിക്ക് സാധിച്ചിട്ടില്ല. എന്തായാലും.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ട് പെട്ടിയിലായിക്കഴിഞ്ഞു കൂട്ടലും കിഴിക്കലുകളുമായി മുന്നണികളും കഴിയുകയാണ് എന്നാല്‍ പത്തനംതിട്ടയുടെ മനസ്സ് പ്രവചിക്കുക അസാധ്യം തന്നെയെന്നാണ് രാഷ്ട്രീയനിരീക്ഷകരുെ വിലയിരുത്തല്‍. അഞ്ച് മണ്ഡലങ്ങളും നിലനിര്‍ത്തുമെന്നാണ് ഇടതുപക്ഷത്തിന്റെ അവകാശവാദമെങ്കില്‍ അഞ്ചും പിടിച്ചെടുക്കുമെന്നാണ് യുഡിഎഫ് പറയുന്നത്.  ആറന്‍മുളയും കോന്നിയുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്ന മണ്ഡലങ്ങള്‍.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വമാണ് കോന്നിയെ ശ്രദ്ധേയമാക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുത്ത കെ.യു ജിനീഷ് കുമാറ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. റോബിന്‍ പീറ്ററാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. വര്‍ഷങ്ങളായി മണ്ഡലത്തില്‍ വിജയിച്ചിരുന്ന അടൂര്‍ പ്രകാശിന്റെ നേമനിയാണ് റോബിന്‍ പീറ്റര്‍. ഉപതെരഞ്ഞെടുപ്പില്‍ റോബിനെ സ്ഥാനാര്‍ത്ഥിയാക്കാത്തത് ഏറെ വിവാദങ്ങള്‍ സൃഷടിച്ചിരുന്നു. അടൂര്‍ പ്രകാശിന്റെ സ്വാധീനത്തില്‍ റോബീന്‍ പീറ്ററിലൂടെ മണ്ഡലം പിടിക്കാമെന്ന ഉറച്ച വിശ്വാസമാണ് യുഡിഎഫിനുള്ളത് എന്നാല്‍ ഒന്നര വര്‍ഷത്തെ ജിനീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും മണ്ഡലം കൈവിടാതെ കാക്കും എന്നാണ് എല്‍ഡിഎഫ് വിലയിരുത്തല്‍ എന്നാല്‍ ശബരിമലയാണ് ബിജെപിയുടെ പ്രചരണായുധം സംസ്ഥാന പ്രസിഡന്റ് തന്നെ മത്സരിക്കുന്നന  കോന്നി ബിജെപിക്ക് അഭിമാന പ്രശ്നം കൂടിയാണ്. എന്തായാലും അടൂര്‍ പ്രകാശിന്റെ മണ്ഡലത്തിലെ സ്വാധീനം തള്ളിക്കളയാനാവില്ല. കെ. സുരേന്ദ്രന്‍ പിടിക്കുന്ന വോട്ടുകളും നിര്‍ണ്ണായകമാവും. ബിജെപിയുടെ വോട്ട് വിഹിതം കുത്തനെ ഉയരുന്ന മണ്ഡലമാണ് കോന്നി. 2011 ല്‍ 5994 വോട്ടാണ് ബിജെപി നേടിയത് 2016 ല്‍ ഇത് 16713 ആവുകയും 2019 ഉപതെരഞ്ഞെടുപ്പില്‍ ഇത് ഇരട്ടിയിലധികമായി 39786 ല്‍ എത്തുകയും ചെയ്തു.

സാമുദായിക സമവാക്യങ്ങള്‍ക്ക് ഏറെ പ്രധാന്യമുള്ള മണ്ഡലമാണ് ആറന്‍മുള. യുഡിഎഫിന്റെ കൈവശമിരുന്ന ആറന്‍മുള 2016 ല്‍ മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുക്കുന്നത്. ഓര്‍ത്തഡോക്സ് സഭയ്ക്ക് ശക്തമായ സ്വാധീനമുള്ള മണ്ണാണ് ആറന്‍മുളയുടേത്. ഈ വോട്ടുകളും കഴിഞ്ഞ തവണ വീണയുടെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇത്തവണയും വീണാ ജോര്‍ജ് തന്നെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2016 ല്‍ മത്സരിച്ച മുന്‍ എംഎല്‍എ കെ. ശിവദാസന്‍നായര്‍ തന്നെയാണ് ഇത്തവണയും വീണയുടെ എതിരാളി. ഓര്‍ത്തഡോക്സ് സഭാംഗം തന്നെയായ ബിജു മാത്യുവാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഇത് ഓര്‍ത്തഡോക്സ് വോട്ടുകളില്‍ വിള്ളലുണ്ടാക്കാനുള്ള സാധ്യത ചെറുതല്ല. ഓര്‍ത്തോക്സ് - യാക്കോബായാ സഭാതര്‍ക്കം നിലനില്‍ക്കുന്നതും ഒരു ഘടകമാണ്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പരമ്പരാഗത വോട്ടുകള്‍ ഇത്തവണ തങ്ങളുടെ പെട്ടിയില്‍ വീണിട്ടുണ്ടെന്നും ഇത് വിജയമുറപ്പിക്കുമെന്നുമാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ശബരിമല പ്രശ്നത്തിനൊപ്പം തന്നെ പ്രളയവും ഇവിടെ ചര്‍ച്ചയായിരുന്നു. ബിജുമാത്യുവിനെ സ്ഥാന്ാര്‍ഥിയാക്കിയതിലൂടെ ഹൈന്ദവ വോട്ടുകള്‍ക്ക് പുറമേ ഓര്‍ത്തഡോക് വോട്ടുകളും തങ്ങള്‍ക്കനുകൂലമായി വീണിട്ടുണ്ടെന്നാണ് ബിജെപിയുടെ അവസാന വിലയിരുത്തല്‍.

രണ്ട് പതിറ്റാണ്ടോളം തുടര്‍ച്ചയായി യുഡിഎഫിനെ വിജയിപ്പിച്ച മണ്ഡലമാണ് അടൂര്‍. 1991 മുതല്‍ 2006 വരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു എംഎല്‍എ. എന്നാല്‍ 2011 ല്‍ സിപിഐയിലെ ചിറ്റയം ഗോപകുമാര്‍ 607 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മണ്ഡലം പിടിച്ചെടുത്തും 2016 ല്‍ ചിറ്റയത്തിന്റെ ഭൂരിപക്ഷം 25460 ആയി . ഹാട്രിക് ലക്ഷ്യമിടുന്ന ചിറ്റയം ഗോപകുമാര്‍ തന്നെയാണ് ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. എംജി കണ്ണന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും പന്തളം പ്രതാപന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായും മത്സരിക്കുന്നു. തെരഞ്ഞെടുപ്പിനു ശേഷം സിപിഐ പാര്‍ട്ടി അവലോകനത്തില്‍ അവര്‍ ഉറപ്പിക്കുന്ന മണ്ഡലമാണ് അടൂര്‍. 23-ാം വയസ്സില്‍ പഞ്ചായത്ത് മെമ്പറായ ആളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്‍ . നിര്‍ധന കുടുംബത്തില്‍ നിന്നുള്ള ആളുകൂടിയായ കണ്ണന്റെ പശ്ചാത്തലം മണ്ഡലത്തിന്റെ മനസ്സ് തങ്ങള്‍ക്കനുകൂലമാക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. പന്തളം പ്രതാപന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവാണ്. ഇവിടെ എല്‍എഡിഫിന് തന്നെയാണ് സാധ്യത 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോളും അടൂരില്‍ ഇടത് സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്ത്. തദ്ദേശഭരണതെരഞ്ഞെടുപ്പിലും പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ ഇടതിനായി.

2006 മുതല്‍ തുടര്‍ച്ചയായി മാത്യു ടി തോമസിലൂടെ ഇടതിനൊപ്പം നില്‍ക്കുന്ന മണ്ഡലമാണ് തിരുവല്ല. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ കുഞ്ഞുകോശി പോളാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ദീര്‍ഘകാല എംഎല്‍എ എന്ന നിലയിലുള്ള മാത്യു ടി തോമസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുമ്പോള്‍ ത്രിതല പഞ്ചായത്ത് സംവിധാനങ്ങളിലെ പ്രവര്‍ത്തന മികവും മണ്ഡല പരിചയവുമാണ് കുഞ്ഞുകോശി പോളിന് കരുത്താകുന്നത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫ് വിട്ടതും മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിക്ക് കേരളാ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതുമൊക്കെ ഇവിടെ ചര്‍ച്ചാ വിഷയങ്ങളാണ്. അശോകന്‍ കുളനടയാണ് എന്‍ഡിഎ സ്ഥാനാര്‍്ത്ഥി.

ഇനിയുളളത് റാന്നിയാണ് ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലമാണ് റാന്നി. ഇവിടെ സിറ്റിംഗ് എംഎല്‍എയായിരുന്ന രാജു എബ്രാഹം ഇത്തവണ മത്സരിക്കുന്നല്ല. പകരം കേരളാ കോണ്‍്ഗ്രസ് എമ്മിലെ പ്രമോദ് നാരായണനാണ് ഇടതു സ്ഥാനാര്‍ത്ഥി. എസ്എഫ്ഐയിലൂടെ രാഷ്ട്ീയമാരംഭിച്ച വ്യക്തിയാണ് പ്രമോദ് നാരായണന്‍ തുടര്‍ന്ന് പാര്‍ട്ടി മാറി കേരളാ കോണ്‍ഗ്രസിന്റെ സംസ്ഥാന നേതാവായി. ത്രിതല പഞ്ചാത്ത് പ്രതിനിധിയായിരിക്കെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും ഒപ്പം റാന്നിയെക്കുറിച്ചുള്ള പുത്തന്‍ കാഴ്ച്ചപ്പാടുകളും പ്രമോദ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നു. കഴിഞ്ഞ 25 വര്‍ഷം ഒപ്പം നിന്ന റാന്നി കൈവിടില്ലെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. മുന്‍ എംഎല്‍എ എംസി ചെറിയാന്റെ മകന്‍ റിങ്കു ചെറിയാനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. രാജു എബ്രാഹം മത്സരത്തിനില്ലാത്തതും സീറ്റ് ഘടക കക്ഷിക്കു നല്‍കിയതും തങ്ങള്‍ക്കനുകൂലമാണെന്ന് യുഡിഎ്ഫ് കരുത്തുന്നു. എന്നാല്‍ ശബരിമല സ്ഥിതി ചെയ്യുന്ന മണ്ഡലത്തില്‍ ഏറെ പ്രതീക്ഷയുമായാണ് ബിജെപി സ്ഥാനാര്‍ത്ഥി കെ, പദ്മകുമാര്‍ മത്സരിക്കുന്നത്.

ജില്ലയുടെ മനസ്സ് വ്യക്തമല്ലെങ്കിലും കുറഞ്ഞത് നാല് സീറ്റെങ്കിലുമാണ് എല്‍ഡിഎഫ് ക്യാമ്പുകളിലെ പ്രതീക്ഷ എന്നാല്‍ പൂജ്യത്തില്‍ നിന്നും റാന്നി ഉള്‍പ്പെടെ മൂന്നു മണ്ഡലങ്ങള്‍ പിടിച്ചെടുക്കുമെന്ന് യുഡിഎഫും ഉറപ്പു പറയുന്നു.  കോന്നിയിലാണ് ബിജെപി പ്രതീക്ഷ.
see also



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക