Image

മതസ്വാതന്ത്യം: ഇന്ത്യക്കെതിരെ യു.എസ്. കമ്മീഷൻ റിപ്പോർട്ട്

Published on 22 April, 2021
മതസ്വാതന്ത്യം: ഇന്ത്യക്കെതിരെ യു.എസ്. കമ്മീഷൻ റിപ്പോർട്ട്
വാഷിംഗ്ടൺ, ഡിസി: 2020-ൽ മതസ്വാതന്ത്ര്യം  നിയന്ത്രിക്കുന്ന  രാജ്യങ്ങളിലൊന്നായി (കൺട്രി ഓഫ് പാർട്ടിക്കുലർ കൺസേൺ) ഇന്ത്യയെ   വിശേഷിപ്പിച്ച് യു.എസ് കമ്മീഷൻ ഓൺ ഇന്‍റർനാഷണൽ റിലീജിയസ് ഫ്രീഡം (യു‌.എസ്‌.സി.‌ആർ.‌എഫ്)  പാകിസ്ഥാനും ചൈനക്കും എതിരെയും ശക്തമായ നടപടികൾ ആവശ്യപ്പെടുന്നു.

മതസ്വാതന്ത്ര്യത്തിൽ ഇന്ത്യ ഏറെ പിന്നിലായതിന്​ നിരവധി കാരണങ്ങൾ  റിപ്പോർട്ടിൽ പറയുന്നു.  മതവിവേചനപരമായ പൗരത്വ ഭേദഗതി നിയമം (സി‌.എ‌.എ) റിപ്പോർട്ടിൽ പ്രധാനമാണ്​. അത്  
മുസ്‌ലിംകളെ ലക്ഷ്യം വച്ചുള്ള നിരവധി അക്രമങ്ങൾക്ക് കാരണമാവുകയും ചെയ്​തു. സി.എ.എ പ്രക്ഷോഭത്തിനിടെ നടന്ന ഡൽഹി കലാപത്തിൽ 50 പേർ മരിക്കുകയും 200 പേർക്ക് പരിക്കേൾക്കുകയും ചെയ്​തു​. 

ജനക്കൂട്ടം പള്ളികൾ ആക്രമിക്കാനും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലെ വീടുകളും വ്യാപാര സ്ഥാപനങ്ങളും നശിപ്പിക്കാനും മുസ്ലീങ്ങളെ ഒറ്റപ്പെടുത്താനും പ്രവർത്തിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ചില കുടുംബങ്ങൾ തലമുറകളായി രാജ്യത്ത്​ താമസിച്ചിട്ടും പൗരത്വ രജിസ്റ്ററിൽ നിന്ന്​ ഒഴിവായി. 1.9 മില്യൺ പേരെ  എന്ത്​ മാനദണ്ഡത്തിന്‍റെ അടിസ്​ഥാനത്തിലാണ്​ ഒഴിവാക്കിയതെന്നും കമ്മീഷൻ  ചോദിച്ചു.  

അസമിൽ തടങ്കൽ ക്യാമ്പുകൾ നിർമിച്ചിട്ടുണ്ട്​. അത് മറ്റ് സംസ്ഥാനങ്ങളിലേക്കോ രാജ്യവ്യാപകമായോ വ്യാപിപ്പിച്ചാൽ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ആശങ്കകളും റിപ്പോർട്ട്​ പങ്കുവക്കുന്നുണ്ട്​.

'ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന ഓർഡിനൻസ്, 2020' നടപ്പാക്കുന്നതിനെക്കുറിച്ചും പരിണതഫലങ്ങളെക്കുറിച്ചും റിപ്പോർട്ടിലുണ്ട്​. 'നിർബന്ധിത മതപരിവർത്തനത്തിന്‍റെ'  പേര് പറഞ്ഞ്   വിവിധ മതക്കാർ  തമ്മിലുള്ള വിവാഹം തടയുന്നതിനുള്ള ശ്രമമാണ്​ നടക്കുന്നത്​.  ഹിന്ദുക്കളല്ലാത്തവരെ ആക്രമിക്കാനും അറസ്റ്റുചെയ്യാനും ഇത്തരം നിയമങ്ങൾ കാരണമാകുന്നതായും റിപ്പോർട്ട്​ പറയുന്നു.

വിദേശ സംഭാവന നിയന്ത്രണത്തിലെ  സിവിൽ സമൂഹത്തെ കൂടുതൽ ഞെരുക്കുന്നതിനും മതസംഘടനകളെയും  മനുഷ്യാവകാശ സംഘടനകളെയും അടച്ചുപൂട്ടാൻ  സർക്കാർ നിർബന്ധിതരാക്കി. നിയമ ഭേദഗതി  ആംനസ്റ്റി ഇന്‍റർനാഷനലിനെയും ബാധിച്ചു. 

മതന്യൂനപക്ഷങ്ങളെ 'വിദ്വേഷകരമായ പ്രയോഗങ്ങൾകൊണ്ട്​' സർക്കാർ ഉദ്യോഗസ്ഥർ ലക്ഷ്യമിടുന്നതായും റിപ്പോർട്ടിൽ ആരോപിക്കുന്നു.

ഭീഷണിപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണം എന്നിവയ്ക്ക് അധികൃതർ ധൈര്യം പകർന്നിട്ടുണ്ട്.  ദലിതർ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, ആദിവാസികൾ, മറ്റ് മത സമുദായങ്ങൾ എന്നിവർക്കെതിരായ നിരവധി അക്രമങ്ങൾ ഉൾപ്പെടുന്നു-റിപ്പോർട്ട് പറയുന്നു.

ഇതേ സമയം ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം വിലക്കിയ മുൻ പ്രസിഡന്റ് ട്രംപിന്റെ നടപടിക്കെതിരെ  യു.എസ്. കോൺഗ്രസ്  ബിൽ പാസാക്കി. (2018-208 വോട്ട്) ഇനി സെനറ്റ്  അതിനു അംഗീകാരം നൽകണം.

സിറിയ, ഇറാൻ, യെമൻ, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങൾക്കാണ്​ ആദ്യം വിലക്കേർപ്പെടുത്തിയിരുന്നത്. ഉത്തര കൊറിയ, വെനിസ്വേല, മ്യാന്മർ, എറിത്രീയ, കിർഗിസ്​താൻ, നൈജീരിയ, സുഡാൻ, താൻസനിയ രാജ്യങ്ങളെ കൂടി പിന്നീട്​ വിലക്കി.

വിലക്ക് വന്നതോടെ ഈ രാജ്യങ്ങളിൽനിന്ന്​ കുടിയേറിയ നിരവധി കുടുംബങ്ങളാണ്​ പ്രതിസന്ധിയിലായത്​. അവധിക്ക്​ കുടുംബാംഗങ്ങൾ നാട്ടിലേക്ക്​ പോയി തിരിച്ചുവരുന്നതുൾപ്പെടെ വിലക്കി‍െൻറ പരിധിയിൽവന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക