Image

ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ഒരു മലയാളി വേണ്ടേ? എങ്കിൽ കോശി തോമസിന് പിന്നിൽ അണി നിരക്കുക (ജോർജ് എബ്രഹാം)

Published on 23 April, 2021
ന്യൂയോർക്ക് സിറ്റി കൗൺസിലിൽ ഒരു മലയാളി വേണ്ടേ? എങ്കിൽ കോശി തോമസിന് പിന്നിൽ അണി നിരക്കുക (ജോർജ് എബ്രഹാം)
യു എസിന്റെ ഭരണരംഗത്ത്  ഏഷ്യക്കാർ , പ്രത്യേകിച്ച് ഇന്ത്യക്കാർ മുന്നേറുന്നത് കാണുന്നതിൽ നാം അഭിമാനിക്കുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇന്ത്യക്കാർ  ചെയ്ത സ്തുത്യർഹമായ സേവനത്തെ പ്രസിഡന്റ് ജോ ബൈഡൻ വിലമതിക്കുന്നതിന്റെ തെളിവായാണ് ഭരണകൂടത്തിലെ താക്കോൽ സ്ഥാനങ്ങൾ വഹിക്കാൻ ഇന്ത്യൻ വംശജർക്ക് അവസരം ഒരുങ്ങിയത്. 

ഈ നേട്ടത്തിലൂടെ മലയാളികൾ കണ്ണോടിച്ചാൽ, നമുക്കിടയിൽ നിന്നൊരാൾ പോലും ഇങ്ങനൊരു ഉയരം കീഴടക്കിയിട്ടില്ലെന്ന് കാണാം. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള കേരളം പോലൊരു സംസ്ഥാനത്തുനിന്ന്, സാമ്പത്തികവും സാമൂഹികപരവുമായ പരീക്ഷണങ്ങൾക്ക് മുൻനിരയിലുള്ള മലയാളികൾ ആരും തന്നെ ആ ശ്രേണിയിൽ എത്തിച്ചേരാത്തത് എന്താണെന്ന ചോദ്യത്തിന് ഉത്തരമില്ല

അമേരിക്കയിലെ ഏതാനും സംസ്ഥാനങ്ങളിൽ നടന്ന പ്രാദേശിക തിരഞ്ഞെടുപ്പുകളിൽ വിജയിച്ചത് മാത്രമാണ് മലയാളികൾക്കുള്ള  ആശ്വാസം. ഉത്തരേന്ത്യയിൽ നിന്നുള്ളവർ, പ്രത്യേകിച്ച് ഗുജറാത്തികളും പഞ്ചാബികളും മുഖ്യധാരാ  രാഷ്ട്രീയത്തിലേക്ക് എത്തിപ്പെടാൻ സജീവമായി പ്രയത്നിക്കുന്നു. തങ്ങളുടെ മക്കളെ നിയമം പഠിക്കാനും കാപിറ്റോളിൽ ഇന്റേൺഷിപ്‌ ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ലക്ഷ്യവും മറ്റൊന്നല്ല. 

ഇരു പാർട്ടികളിലെ  സ്ഥാനാർത്ഥികൾക്കുവേണ്ടിയും ഉത്സാഹപൂർവ്വം ഫണ്ട് സ്വരൂപിക്കാനും അവാർഡ് രംഗത്തിറങ്ങുന്നു. അമേരിക്കയിലെ രാഷ്ട്രീയക്കാരുമായി  ബന്ധം സ്ഥാപിക്കുന്നതിൽ അവർ അഭിമാനം കൊള്ളുന്നു. 

എന്നാൽ, നമ്മൾ  മലയാളികളോ?  മുഖ്യധാരാ രാഷ്ട്രീയത്തിൽ ഇറങ്ങാൻ  നമ്മൾ തീരെ താല്പര്യം കാണിക്കുന്നില്ല. മലയാളികൾക്കിടയിൽ നിന്നൊരു സ്ഥാനാർഥി വന്നാൽ തന്നെ, എല്ലാവരും ഒത്തുചേർന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്നതിനു പകരം അയാൾ തോൽക്കുമെന്ന് പന്തയം വയ്ക്കാനാണ് തിടുക്കംകൂട്ടുന്നത്. ഏതെങ്കിലും വിധേന ഒരാൾ വിജയിച്ചാൽ, അയാളെ വാരിപ്പുണരാൻ ഒരുപാട് പേർ ഉണ്ടാകും. തോൽക്കുന്നവൻ എപ്പോഴും ഒറ്റപ്പെടും. വിജയത്തിന്റെ അവകാശം ഏറ്റെടുക്കുന്നവരൊന്നും പരാജയത്തിൽ ഒപ്പം നിൽക്കില്ല. കാലങ്ങളായി അതാണ് മലയാളികൾക്കിടയിലെ  കീഴ്വഴക്കം.

ന്യൂയോർക്ക് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.  നമുക്കേവർക്കും സുപരിചതനായ കമ്മ്യൂണിറ്റി ആക്ടിവിസ്റ്റ്  കോശി തോമസ്  ഇക്കുറി ന്യൂയോർക്ക് സിറ്റി കൗൺസിലിൽ  (ഡിസ്ട്രിക്റ്റ് 23) മത്സരിക്കുന്നു. ന്യൂയോർക്ക് നഗരത്തെക്കുറിച്ച് പരിചയമുള്ള ആളുകൾക്ക് അറിയാം, 80 ബില്ല്യൺ ഡോളർ വരുന്ന വലിയ ബജറ്റാണ് സിറ്റിക്കുള്ളത്. ഒരു സിറ്റി കൗൺസിൽ അംഗത്തിന്റെ മുന്നിൽ ഒരുപാട് സാധ്യതകളുണ്ട്. കമ്മ്യൂണിറ്റിയിലെ ഏത് പ്രശ്നത്തിൽ ഇടപ്പെട്ട് പരിഹരിക്കുന്നതിനും  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും  ഒരുപാട് സഹായങ്ങൾ കൗൺസിൽ അംഗം വിചാരിച്ചാൽ എത്തിക്കാനാകും.

ഫ്ലോറൽ പാർക്ക്, ബെൽറോസ്, ഹോളിസ്, ക്വീൻസ് വില്ലേജ്, ഓക്ക്‌ലാൻഡ് ഗാർഡൻസ് എന്നിവ അടങ്ങുന്നതാണ് ഡിസ്ട്രിക്റ്റ് 23. എഴുപതുകളുടെ തുടക്കം മുതൽ ഇന്ത്യക്കാർ സ്ഥിരതാമസമാക്കിയിരുന്ന ഡിസ്ട്രിക്ട് 23 ൽ , ഇന്നും  അത് തുടരുന്നു. 

ഒരു ഏഷ്യൻ അല്ലെങ്കിൽ ഒരു ഇന്ത്യക്കാരൻ പ്രതിനിധീകരിക്കേണ്ട ഏതെങ്കിലും ഡിസ്ട്രിക്ട്  ഉണ്ടോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഡിസ്ട്രിക്റ്റ്  23 എന്ന്‌ നിസ്സംശയം  പറയാം. ഇവിടെ കുറഞ്ഞത്  3000 വോട്ടർമാരെങ്കിലും മലയാളികളാണ്. സിറ്റി കൗൺസിലിൽ ഇതുവരെ ഒരു ഇന്ത്യൻ പ്രതിനിധി ഇല്ലെന്നത് വലിയൊരു കുറവാണെന്ന് എല്ലാവര്‍ക്കും ഓർമ്മ വേണം.

ജനസംഖ്യാഘടനയും  മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങളും പരിശോധിച്ചാൽ, ഒരു ഇന്ത്യക്കാരന് വിജയിക്കാൻ ഏറെ സാധ്യത കല്പിക്കപ്പെടുന്ന ഡിസ്ട്രിക്ട് ആണിത്. ന്യൂയോർക്ക് ഒരു ഒറ്റക്കക്ഷി സംസ്ഥാനമായതിനാൽ, ആരാണ്  ഡിസ്ട്രിക്ട് 23  പ്രതിനിധീകരിക്കേണ്ടതെന്ന് തീരുമാനിക്കുന്നത് ഡെമോക്രാറ്റിക്‌ പ്രൈമറി ആയിരിക്കും. ജൂൺ 22 ന് നടക്കാനിരിക്കുന്ന പ്രൈമറി മത്സരത്തിൽ  ഒമ്പത് സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കും.

മലയാളി വോട്ടുകൾ മാത്രം കിട്ടിയാൽ  തന്നെ കോശി തോമസിന് വിജയിക്കാനാകും. ഡിസ്ട്രിക്ടിൽ വലിയൊരു പഞ്ചാബി സാന്നിധ്യമുള്ളതാണ് ഏക പ്രതിബന്ധം. എന്നിരുന്നാലും, പഞ്ചാബിൽ നിന്നുള്ള മൂന്ന് സ്ഥാനാർത്ഥികൾ ഉള്ളതുകൊണ്ട്  വോട്ടുകൾ അവർക്കിടയിൽ വിഭജിക്കപ്പെടും.

ഹിൽ‌സൈഡ് ഹൈവേയിലെ ദോശ ഹട്ടിൽ നിന്ന് ചൂട് ഉഴുന്നുവട കഴിച്ചുകൊണ്ട് ശ്രീ .കോശിയുടെ പോരാട്ട തന്ത്രങ്ങൾ ചർച്ച ചെയ്യുന്നതിനിടയിൽ ഒരു കാര്യം വ്യക്തമായി. പ്രചരണത്തിന് ആവശ്യമായ സാമ്പത്തികമോ ആൾബലമോ അദ്ദേഹത്തിനില്ല.  ആത്മവിശ്വാസവും  കഠിനാധ്വാനവുമാണ് കൈമുതൽ. ഒപ്പം  കമ്മ്യൂണിറ്റിയിലെ അറിയപ്പെടുന്ന അംഗങ്ങളായ വി. എബ്രഹാമും വി എം ചാക്കോയും ചേർന്ന്  നൽകുന്ന ഉപദേശങ്ങളുടെ പിൻബലവും. സന്നദ്ധപ്രവർത്തകരും സാമ്പത്തിക സ്രോതസ്സുകളും ഉപയോഗിച്ച് മലയാളി സമൂഹം രംഗത്തിറങ്ങി  അദ്ദേഹത്തെ പിന്തുണയ്ക്കുമോ എന്നതാണ് ഇപ്പോഴത്തെ  ചോദ്യം. അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രികയിൽ  ഒപ്പിട്ട എല്ലാവർക്കും നന്ദി. ഏറ്റവും ലളിതമായ കടമ്പയായിരുന്നു അത്.

മലയാളികൾ എന്ന നിലയിൽ, ന്യൂയോർക്ക് സിറ്റി കൗൺസിലിൽ നമ്മളിൽപ്പെട്ട ഒരു പ്രതിനിധി ഉണ്ടാകാൻ നിങ്ങൾക്ക്  ആഗ്രഹമില്ലേ ? അങ്ങനെയെങ്കിൽ ഇതിനേക്കാൾ മികച്ച ഒരു  അവസരമുണ്ടാകില്ല. ദൈവം  സഹായിക്കട്ടെ!
----------------------
Koshy's message
Dear Friend, please join us with your friends to meet NY’s Social & Political leaders for our campaign meeting on 4/25/21 Sunday by 5.45 pm at Santoor Restaurant 257 05 Union tpke, Glen oaks, NY. We would also like to invite you to speak or suggest briefly about stimulating the NYC’s Economy, Tax Rebate for Five Boroughs Shoppers (Local & Tourists) Home Owners and Small Businesses and Enhancing NYC’s all essential services including schools. 
Seating & Dinner arranged in compliance with Covid 19 precautions. 
🙏🏻Thanks so much from Koshy O. Thomas and Friends 🙏🏻 Please te
Join WhatsApp News
George Kottarathil 2021-04-28 11:10:48
The assessment of Shri. George Abraham is a real phenomena and is very important in the ultimate dream of winning of our candidate in the district of 23. I am in the field and calling the Democrats every day and I met with the inner heart of this pure resistance of coming out to vote to make this dream in to true and I am telling this community to join and integrate in to one single aim to collect people to the poling booth on June-22 nd . I personally went out every day and calling ten or more voters in this erratic pandemic timexof Covid. Thank you all to help Koshy and the community to represent in city council. God Bless him and all Malayalees to bless Our community to enrich with the representation .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക