Image

പ്രകൃതിതൻ പ്രണയഭാവം (കവിത: ഡാലിയ ഉദയൻ)

Published on 24 April, 2021
പ്രകൃതിതൻ പ്രണയഭാവം (കവിത: ഡാലിയ ഉദയൻ)
നീലാകാശമേ നിന്നെ ചുംബിച്ചു
മതിവരാത്തൊരീ കല്ലോല അധരങ്ങൾ
മാരിപെയ്യുമാ  മദനരാവിലും
ബാഷ്പമാകുമാ സുഗതലാളനം !

കൂരിരുട്ടിലെ ശോകനിദ്രക്ക്..
പാല്നിലാവിന്റെ പ്രണയ സംഗീതം
നിന്നെയോർക്കുമാ വിരഹവേളയിൽ
ചെമ്മേ ചേർക്കുമാ കുളിരു സുന്ദരം

ചേർത്തുനിർത്തും നിമിഷവേളയിൽ
ശാന്തമായിതാ ശതകോടിയലകളും
വിഹലമായോടിയകലുന്ന നേരത്തു
വിടതരാതെ നീ അപ്പോഴും ചാരത്ത്.

ഓടിയകലുന്ന നേരത്തുമെന്തിനോ
തേടിയലയുന്നതും നിന്റെ  ചുംബനം.
തിരികെയൊഴുകിയെത്തുന്നു ഞാൻ
കൊതിയോടെ ഹൃദയവീഥികൾ
ശോകമൂകമായ കാണകവേ

നിന്റെ താരക ശ്രുതികളിലെന്നുമേ -
എന്റെ പ്രണയ സംഗീതത്തിനർപ്പണം
പുല്കിനിൽക്കുമാ പ്രണയവേളയിൽ
പൊൻസന്ധ്യ  പോലുമിന്നാർദ്രമാകിയോ?

ചന്ദ്രശോഭയിൽ നീ നിറഞ്ഞീടവേ....
സൂര്യകിരണമായ്  ഞാൻ വീണലിഞ്ഞിതാ
പ്രണയം പ്രണയത്തെ ചുംബിച്ചുണർത്തുന്ന
പ്രകൃതിതൻ പ്രണയഭാവം  മനോഹരം !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക