Image

ആകാശം കാണുന്നവൾക്ക് (കവിത:പുഷ്പ ബേബി തോമസ് )

Published on 26 April, 2021
ആകാശം കാണുന്നവൾക്ക്  (കവിത:പുഷ്പ ബേബി തോമസ് )
ആകാശം കാണുന്നവൾക്ക് 
ആകാശത്തോളം പറക്കാനാവുമത്രേ!!! 

സ്വപ്നങ്ങളും, മോഹങ്ങളും 
ആശിച്ച് നെയ്യുമ്പോൾ
അതിലെത്തിച്ചേരാനുള്ള 
വഴികൾ തനെ തുറക്കുമത്രേ !!!

അജ്ഞതയിൽ വിജ്ഞാനം നിറച്ചാൽ
നീയേറ്റം മഹത്തായ സൃഷ്ടിയത്രേ!!!

ഉന്നത ചിന്തകളുടെ ചിറകുവിരിച്ച്
അതിരുകളില്ലാ പരിപൂർണ്ണതയിലേയ്ക്ക്
നിനക്ക് എത്തിച്ചേരാമത്രേ!!!

അജ്ഞാതമായ ജീവിതത്തിൽ
ഇന്നിൻ്റെ വഴികളിൽ നടക്കാനാവാതെ
ഭൂതത്തിലും ഭാവിയിലും
ഊളിയിട്ടു നടക്കുന്നു ഞാൻ ....

Join WhatsApp News
Santhoshkumar KM 2021-04-26 06:04:00
മനോഹരം!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക