Image

എന്നാലും എന്റെ ജോസുമോനേ... (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 26 April, 2021
എന്നാലും എന്റെ ജോസുമോനേ... (രാജു മൈലപ്രാ)
ആണുങ്ങളായാല്‍ അങ്ങിനെ വേണം. സത്യത്തില്‍ ആ വാര്‍ത്ത വായിച്ചപ്പോള്‍, ആനന്ദാശ്രുക്കളാല്‍ എന്റെ കണ്ണുനിറഞ്ഞു പോയി.

പാലായുടെ മാണിക്യമായിരുന്ന മാണിസാറിന്റെ പൊന്നോമന പുത്രന്‍ ജോസ് മോന്‍, മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചാലഞ്ച് ഫണ്ടിലേക്ക് അമ്പതിനായിരം രൂപ സംഭാവന ചെയ്തത്രെ!

ജോസ്‌മോന്റെ കൈയില്‍ കണ്ടമാനം കാശൊന്നുമില്ലെന്ന് പാലാക്കാര്‍ക്കും, ഭൂമി മലയാളത്തിലുള്ള സകലമാന മാലോകര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ!
മകളുടെ വിവാഹാവശ്യത്തിനായി സ്വരുകൂട്ടിവെച്ചിരുന്ന പണമാണ്, മുന്നും പിന്നും ചിന്തിക്കാതെ, ഇടംവലം നോക്കാതെ, അദ്ദേഹം ചലഞ്ച് ഫണ്ടിലേക്ക് എടുത്തു വീശിയത്. മാണിസാറിന്റെ കുടുംബം പുരാതനകാലം മുതലേ, വീട്ടുകാര്യങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കുന്നതു നാട്ടുകാര്യങ്ങള്‍ക്കാണെന്ന്, എല്ലാവര്‍ക്കും അറിയില്ലെങ്കിലും പാലാക്കാര്‍ക്ക് നല്ലതുപോലെ അറിയാം.

തന്റെ പിതാമഹന്റെ പ്രതിമസ്ഥാപിക്കുവാന്‍ അഞ്ചുകോടി അനുവദിച്ച പിണറായി സര്‍ക്കാരിനോടുള്ള ഒരു ചെറിയ നന്ദിപ്രകടനം മാത്രമാണ് ഈ അമ്പതിനായിരം. ഇതൊരു തുടക്കം മാത്രം.

എന്നെ ബാധിക്കുന്ന ഒരു വിഷയമല്ലെങ്കില്‍പ്പോലും എനിക്കു ചെറിയൊരു വിഷമം. ആ പെണ്‍കൊച്ചിന്റെ വിവാഹചിലവുകള്‍ക്കു പണം  എങ്ങിനെ കണ്ടെത്തി?

Join WhatsApp News
Observer 2021-04-26 11:41:31
ഇത്തവണ ഇല്കഷനിൽ തോമസ് ഐസക് മത്സരിക്കുന്നില്ല. അപ്പോൾ പിന്നെ എൽഡിഫ് അധികാരത്തിൽ വന്നാൽ ആരാ ധനകാര്യ മന്ത്രി? ഒന്നും കാണാതെ ജോസ്‌മോൻ കൈവിട്ടു കളിക്കില്ല.
Gracy T. 2021-04-26 14:40:49
It is the thought, but not the amount that matters. Appreciate it and be grateful.
Vayanakkaran 2021-04-26 14:55:09
അതിനു വേണ്ടിയല്ലേ തോമസ് ഐസക്കിനെ മത്സരിപ്പിക്കാതിരുന്നത്. അടുത്ത ധനകാര്യമന്ത്രി കസേര ജോസ്‌മോനുവേണ്ടിയല്ലേ ഒഴിച്ചിട്ടിരിക്കുന്നത്! പക്ഷെ ജോസ്‌മോൻ ചാപിള്ള ആകുമെന്നാണ് പാലാക്കാർ പറയുന്നത്. എന്നിട്ടും അമ്പതിനായിരമോക്കെ പുഷ്പംപോലെ എടുത്തു വീശാനുള്ള ആ ധൈര്യമേ! ഓ സമ്മതിക്കണം!
Palakkaran 2021-04-26 18:46:49
ജോസ്‌മോൻ പിണറയിക്കിട്ടു പണി കൊടുക്കും. സ്വന്തം അപ്പനോട് ചെയ്തതൊന്നും അത്ര പെട്ടന്ന് മരിക്കുമെന്ന് തോന്നുന്നില്ല. കാത്തിരുന്ന് കാണാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക