-->

fomaa

കോവിഡ് -റിലീഫ് ഇക്കണോമിക് പാക്കേജിനെ കുറിച്ച് ഫോമാ ബിസിനസ്സ് ഫോറം വെബ്ബിനാർ

(സലിം ആയിഷ : ഫോമാ ന്യൂസ് ടീം)

Published

on

ഫോമാ ബിസിനസ് ഫോറത്തിന്റെ നേത്യത്വത്തിൽ, കോവിഡ് കാല സഹായ-സാമ്പത്തികോത്തേജന പദ്ധതികളെ കുറിച്ച് വെബ്ബിനാർ സംഘടിപ്പിച്ചു. വെബ്ബിനാറിൽ വാണിജ്യ-വ്യാപാര നിയമങ്ങളിൽ പ്രാവീണ്യവും പ്രാഗത്ഭ്യവുമുള്ള  ന്യോയോർക്കിലെ  ബെണ്ടിറ്റ് വെയ്‌ൻസ്‌റ്റോക്കിലെ അഭിഭാഷകൻ ഗാരി. എസ്.പാസ്‌റിച്ച,  അക്കൗണ്ടിംഗ് രംഗത്ത് പരിചയ സമ്പന്നരായ ജെയ്ൻ ജേക്കബ് സി.പി.എ സ്ഥാപനത്തിലെ സി.പി.എ ജെയ്ൻ ജേക്കബ്, അഞ്ചു ജോസ്, ഗാർഗി പഥക്  എന്നിവരും പങ്കെടുത്തു സംസാരിക്കുകയും, അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

അമേരിക്കയിലെ വാണിജ്യ-വ്യാപാര മേഖലയെ സാമ്പത്തികാഘാതത്തിൽ  നിന്ന്  കരകയറ്റാനും, വാണിജ്യ മേഖലയെ സംരക്ഷിക്കാനും ലക്ഷ്യമിട്ട് സർക്കാർ നടപ്പിലാക്കിയ The Coronavirus Aid, Relief, and Economic Security (CARES) Act, The Paycheck Protection Program (PPP),The American Rescue Plan Act of 2021തുടങ്ങിയ നിയമങ്ങളെക്കുറിച്ചും, ആനുകൂല്യങ്ങളെ കുറിച്ചും, നടപടി ക്രമങ്ങളെ കുറിച്ചും, ഉപകരാപ്രദമായ വിവരങ്ങൾ പങ്കുവെക്കുന്നതിനും അറിയുന്നതിനും വെബ്ബിനാർ സഹായകരമായി.  

ഫെഡറൽ ഗവണ്മെന്റ് കൂടാതെ, സംസ്ഥാന സർക്കാരുകളും, കൗണ്ടികളും വിവിധ ഗ്രാന്റുകളും, ലോണുകളും ലഭ്യമാക്കുന്ന വിവരങ്ങളും അവ ലഭിക്കുന്നതിനുള്ള നടപടികളും വെബ്ബിനറിൽ പങ്കു വെച്ചു. വാണിജ്യ നിയമങ്ങളും, നിലവിൽ പി.പി.പി. വായ്പകൾ ലഭ്യമാക്കിയിട്ടുള്ള വ്യാപാര സ്ഥാപനങ്ങൾ വിൽക്കുകയോ, കൈമാറ്റും ചെയ്യുമ്പോഴോ സ്ഥാപങ്ങൾ വിൽക്കുന്നതിന്, SBA യുടെ സമ്മതം ആവശ്യമാണെന്നും, അതിന്റെ നടപടി ക്രമങ്ങൾ എന്താണെന്നും അഭിഭാഷകൻ ഗാരി. എസ്.പാസ്‌റിച്ച വിശദീകരിച്ചു. ഒന്നിൽ കൂടുതൽ വ്യാപാര സ്ഥാപനങ്ങൾ ഉള്ളവർ കൂടുതൽ വായ്പകൾ എടുക്കുകയോ, ഗ്രാന്റിന് അപേക്ഷിക്കുമ്പോഴോ കൂടുതൽ സൂക്ഷ്മത പുലർത്തേണ്ടതിന്റെ ആവശ്യകതയും  അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇനിയും, പി.പി.പി ഒന്നാം ഘട്ട വായ്പക്ക് അപേക്ഷിച്ചിട്ടില്ലാത്തവർക്ക്  ഇനിയും അപേക്ഷിക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.പി.പി.വായ്പയുടെ നിബന്ധനകളും, ആർക്കൊക്കെ അപേക്ഷിക്കാമെന്നുമുള്ള കൂടുതൽ വിവരങ്ങൾ അഞ്ചു ജോസ് പങ്കുവെച്ചു. വായ്‌പകൾക്ക്  അപേക്ഷിക്കുമ്പോൾ  സി.പി.എയുമായി  ബന്ധപ്പെട്ട്‌ സംശയങ്ങൾ ദുരീകരിക്കണമെന്നും ഉപദേശിച്ചു. 

വ്യപാരികൾക്കും, സ്വയം തൊഴിലിൽ ഏർപ്പെട്ടവർക്കും, ചെറുകിട വാണിജ്യ രംഗത്തുള്ളവർക്കും വെബ്ബിനാർ വളരെ പ്രയോജനം ചെയ്തു. 

മിനോസ് എബ്രഹാം നയിച്ച വെബ്ബിനാറിൽ  ഫോമാ ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട് സ്വാഗതവും, ട്രഷറർ തോമസ് ടി.ഉമ്മൻ ക്ര്യതജ്ഞതയും രേഖപ്പെടുത്തി. വെബ്ബിനാറിൽ പങ്കെടുത്ത ഫോമയുടെ എല്ലാ  അഭ്യുദയകാംക്ഷികളോടും   ഫോമ  പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്, ജനറല്‍  സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ നന്ദി അറിയിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ വനിതാസമിതി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സെമിനാര്‍ ജൂണ്‍ 15 ചൊവ്വാഴ്ച സഃഘടിപ്പിക്കുന്നു

അരൂരിലെ വിദ്യാർത്ഥികൾക്ക് സഹായഹസ്തവുമായി ഫോമാ നഴ്‌സസ് ഫോറം. ദലീമ ജോജോ പങ്കെടുക്കുന്ന യോഗം നാളെ

ഫോമയോടൊപ്പം അരിസോണ മലയാളി അസോസിയേഷനും: 10,000 ഡോളര്‍ നല്‍കും

ഫോമാ നല്‍കിയ വെന്റിലേറ്റര്‍, ജില്ലാ കലക്ടര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിന് കൈമാറി.

ഫോമാ ജോയിന്റ് ട്രഷറർ സ്ഥാനത്തേയ്ക്ക് ജെയിംസ് ജോർജിനെ കാൻജ്  എൻഡോഴ്സ് ചെയ്തു 

ഫോമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോ. ജേക്കബ് തോമസിന് മലയാളി സമാജം ഓഫ് ന്യൂയോര്‍ക്കിന്റെ പിന്തുണ

ഫോമാ കോവിഡ് സഹായ പദ്ധതി: സൈമൺ കോട്ടൂർ 8000  ഡോളർ സംഭാവന ചെയ്തു

ഫോമാ ഹെൽപ്പിങ് ഹാൻഡ്‌സിന്റെ  കാര്യണ്യ സ്പർശത്തിൽ നിറഞ്ഞ മനസ്സുമായി നിധിൻ

സഹായങ്ങൾക്ക് നന്ദി; ഒന്നും പാഴാക്കില്ലെന്ന് ഉറപ്പ്: ഫോമാ വേദിയിൽ മന്ത്രി വീണ ജോർജ്

ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് നാളെ ഫോമാ മീറ്റിങ്ങില്‍ പങ്കെടുക്കുന്നു

ഫോമാ നൽകിയ വെന്റിലേറ്റർ പത്തനംതിട്ട കളക്ടർ ഏറ്റുവാങ്ങി

കോവിഡ് സഹായ പദ്ധതി: കേരള സര്‍ക്കാര്‍ പ്രതിനിധികളും ഫോമ പ്രതിനിധികളും യോഗം ചേര്‍ന്നു.

ഫോമാ കേരളത്തിലേക്ക് അയച്ച വെന്റിലേറ്ററുകള്‍ കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി

വെന്റിലേറ്ററുകള്‍ ഫോമാ കേരളത്തിലേക്ക് അയച്ചു

ഫോമയുടെ പി.ആർ.ഓ ആയി സലിം അയിഷയെ തെരെഞ്ഞെടുത്തു

ജോൺ ടൈറ്റസ്, ജോൺ സി.വർഗ്ഗീസ്, ദിലീപ് വർഗ്ഗീസ്: ഫോമായോടൊപ്പം കാരുണ്യത്തിന്റെ മൂന്ന്   മാതൃകകൾ

ഫോമാ കോവിഡ് സഹായ പദ്ധതി: ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍ 6000 ഡോളര്‍ നല്‍കും

ഫോമയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു അമേരിക്കയുടെ അംഗീകാരം

ഫോമാ കോവിഡ് സഹായ പദ്ധതി: ഫോമാ സെന്‍ട്രല്‍ റീജിയന്‍ എണ്ണായിരം ഡോളര്‍ നല്‍കും

ഫോമാ കോവിഡ് സഹായ പദ്ധതി: കേരള അസോസിയേഷന്‍ ഓഫ് വാഷിങ്ടണ്‍ രണ്ടു വെന്റിലേറ്ററുകള്‍ സംഭാവന ചെയ്യും.

കേരളത്തിലെ പിണറായി സര്‍ക്കാരിന് ഫോമയുടെ ആശംസകള്‍

ഫോമാ കോവിഡ് സഹായ പദ്ധതിക്ക് സംഭാവന ചെയ്യാന്‍ ഫോമാ ആര്‍.വി.പി.മാരുടെ സംയുക്ത അഭ്യര്‍ത്ഥന

ഫോമാ കോവിഡ് സഹായം ഈ ആഴ്ച അയക്കും; കൺവൻഷൻ വേദി പരിശോധിക്കുന്നു

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

കോവിഡ് ദുരിതാശ്വാസങ്ങള്‍ക്കായുള്ള ഫോമയുടെ അടിയന്തര ഇടപെടലുകള്‍ക്ക് പൂര്‍ണ്ണ പിന്തുണ

ഇന്ന് 9 മണി:  കൊറോണ വ്യാപനം, കേരളാ പ്രതിനിധികൾ ഫോമാ അംഗ സംഘടനകളുമായി സംസാരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ അഭിവന്ദ്യ ക്രിസോസ്റ്റം തിരുമേനി അനുസ്മരണ സമ്മേളനം മെയ് 11 വൈകുന്നേരം 8 മണിക്ക്

ഫോമാ ട്രഷറർ സ്ഥാനത്തേക്ക് ജോഫ്രിൻ ജോസിനെ യോങ്കേഴ്‌സ് മലയാളി അസോസിയേഷൻ എൻഡോഴ്സ് ചെയ്തു

എല്ലാ അമ്മമാർക്കും ഫോമയുടെ മാതൃദിന ആശംസകൾ

ഫോമയും, അംഗ സംഘടനകളും, കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു

View More