Image

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ഫ്രാൻസിസ് തടത്തിൽ  Published on 26 April, 2021
ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 

ന്യൂജേഴ്‌സി: ഫൊക്കാനയുടെ പ്രവർത്തന മേഖലയിൽ അഭിമാനമായി ഫൊക്കാന- രാജഗിരി ഹെൽത്ത് കാർഡ് നിലവിൽ വന്നു. ഫൊക്കാനയിലെ അംഗസംഘടനയിലെ എല്ലാ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധു മിത്രാധികൾക്കും പ്രയോജനകരമാകുന്ന ഒട്ടേറെ ഇളവുകൾ ഉൾക്കൊള്ളിച്ചിട്ടുകൊണ്ട് ആരംഭിച്ച ഹെൽത്ത് കാർഡിന്റെയും ഫൊക്കാനയുടെ കുടുംബാംഗങ്ങളുടെ മക്കൾക്കായി ഏർപ്പെടുത്തിയ സ്റ്റുഡന്റ് എൻറിച്ചുമെന്റ് പരിപാടിയുടെയും ഔദ്യോഗിക ഉദ്ഘാടനം സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശലജടീച്ചർ ശനിയാഴ്ച്ച രാവിലെ വെർച്ച്വൽ ആയി നടന്ന ചടങ്ങിൽ നിർവഹിച്ചു.

കേരളത്തിലെ ആരോഗ്യമേഖലയിൽ ചുരുങ്ങിയ കാലംകൊണ്ട്  രാജഗിരി കോളേജ് ഒരു അഭിമാനസ്തംഭമായി വളർന്നു കഴിഞ്ഞതായി പരിപാടി ഉദഘാടനം ചെയ്തുകൊണ്ട്  മന്ത്രി ഷൈലജ ടീച്ചർ പറഞ്ഞു. രാജഗിരി കോളേജ് ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന കാര്യം തന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും  സി.എം.ഐ സഭയും രാജഗിരി ഇൻസ്റ്റിറ്റ്യൂഷനുകളും അന്തരാഷ്ട്ര നിലവാരമുള്ള സ്ഥാപനങ്ങളായി മാറിക്കഴിഞ്ഞുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 തനിക്ക് വ്യക്തിപരമായി അടുപ്പമുള്ള സ്ഥാപനമാണ് രാജഗിരി. തന്റെ രണ്ടാമത്തെ മകൻ രാജഗിരി കോളേജിൽ നിന്ന് നല്ല നിലയിൽ എം.ടെക്ക് പഠിച്ചിറങ്ങിയതായും അഭിമാനപൂർവ്വം മന്ത്രി അനുസ്മരിച്ചു. മറ്റു പല കോളേജുകളിലും എം.ടെക്കിനു അഡ്മിഷൻ കിട്ടിയിട്ടും തന്റെ മകന് രാജഗിരിയിൽ തന്നെ പഠിക്കണമെന്ന അഭിലാഷമുണ്ടായത് രാജഗിരിയോടുള്ള മതിപ്പുകൊണ്ടാണെന്നും അവർ വെളിപ്പെടുത്തി. എൻട്രസ് പരീക്ഷ എഴുതി നല്ല റാങ്ക് നേടിയ അവൻ മറ്റ് കോളേജുകളിലൊന്നും പോകാതെ രാജഗിരിയിൽ തന്നെ പഠനം പൂർത്തിയാക്കി രാജഗിരിയുടെ ഉൽപ്പന്നമായി പുറത്തിറങ്ങിയെന്നും ശൈലജ ടീച്ചർ അഭിമാനപൂർവം പറഞ്ഞു.

ഫൊക്കാനയുമായി തനിക്ക് പ്രത്യേക സ്‌നേഹബന്ധമുണ്ടെന്നു പറഞ്ഞ ശൈലജ ടീച്ചർ താൻ ആദ്യമായി അമേരിക്കയിൽ വന്നത് ഫൊക്കാനയുടെ ക്ഷണം സ്വീകരിച്ച് കൺവെൻഷനിൽ പങ്കെടുക്കാനായിരുന്നെവെന്നും വ്യക്തമാക്കി. കേരളം ആരോഗ്യമേഖലയിൽ ചെയ്യാൻ പോകുന്ന പല കാര്യങ്ങളും ആ വേദിയിൽ വച്ച് അമേരിക്കൻ മലയാളികളുമായി പങ്കു വയ്ക്കുവാൻ തനിക്കു കഴിഞ്ഞു. വലിയ തോതിലുള്ള പിന്തുണയാണ് ഫൊക്കാന തനിക്കു നൽകിയത്.അതുകൊണ്ടു തന്നെ ഫൊക്കാനയുടെ പല നേതാക്കളുമായി പിന്നീട് പല വട്ടം ഫോണിലൂടെയും മറ്റും സംസാരിക്കുവാനും ഫൊക്കാനയുടെ പല പരിപാടികളിലും പങ്കെടുക്കുവാനും സാധിച്ചു. അവിടുത്തെയും ഇവിടുത്തെയും സമയത്തിന്റെ വ്യത്യാസവും ഔദ്യോഗിക  തിരക്കുകളും മൂലം പലപ്പോഴും യാത്ര ചെയ്യുമ്പോൾ കാറിൽ വച്ചിട്ടാണെങ്കിൽക്കൂടി  സമയം കണ്ടെത്തി ഫൊക്കാനയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കാൻ പ്രത്യേക താൽപ്പര്യം കാട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജഗിരി ഹോസ്പിറ്റൽ എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒ യുമായ ഫാ. ജോൺസൺ വാഴപ്പള്ളി മുഖ്യാതിഥിയായി പങ്കെടുത്തു. മറ്റൊരു മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റർ കെവിൻ തോമസിന് ഔദ്യോഗിക തിരക്കുകൾ മൂലം പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.എങ്കിലും അദ്ദേഹത്തിന്റെ ആശംസകൾ ഫൊക്കാന ഭാരവാഹികളെ അറിയിച്ചു.

രാജഗിരി ഹോസ്പിറ്റലിന്റെ ഉത്ഭവത്തിൽ തന്നെ അമേരിക്കൻ മലയാളികളുമായി ഒരു ആത്മബന്ധം ആ സ്ഥാപനത്തിനുണ്ടെന്ന് ഫാ. ജോൺസൺ വാഴപ്പള്ളി ആമുഖമായി പറഞ്ഞു. രാജഗിരി ഹോസ്പിറ്റലിന് രൂപം നൽകാൻ പദ്ധതിയിടുമ്പോൾ ലോകത്തിലെ പലയിടങ്ങളും സന്ദർശിക്കുകയും പല വിദഗ്ധരുമായി ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. അതിൽ ഏറെ പ്രധാനപ്പെട്ടത്  അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ അസോസിഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സിന്റെ (എ.കെ.എം.ജി) രണ്ടു കൺവെൻഷനുകളിൽ നടന്ന ആശയവിനിമയത്തിലൂടെയാണ്.  എ.കെ.എം.ജിയുടെ വാൻകൂറിലും ചിക്കാഗോയിലും നടന്ന കൺവെൻഷനുകളിൽ വച്ച് സുദീർഘമായ ആശയ വിനിമയം നടത്തിയതിൻറെ പശ്ചാത്തലത്തിൽ ഉരുത്തിരിഞ്ഞ പല ആശയങ്ങളും ഉൾക്കാഴ്ചകളും രാജഗിരി ഹോസ്പിറ്റലിന്റെ പ്രാരംഭപ്രവർത്തനങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് ഫാ. ജോൺസൺ വ്യക്തമാക്കി.

രാജഗിരി മെഡിക്കൽ കാർഡ്- സ്റ്റുഡൻറ് എൻറിച്ചുമെന്റ് പ്രോഗ്രാം ഞങ്ങൾ നിങ്ങൾക്ക് നൽകുന്ന ഒരു സമ്മാനമല്ല.ഇത് അമേരിക്കൻ മലയാളികളുടെ അവകാശമാണ്. അമേരിക്കൻ മലയാളികളുടെ ആശയങ്ങളും ഉൾക്കാഴ്ചകളുമൊക്കെ ഈ ആശുപത്രി തുടങ്ങാൻ ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. ഇത് ബന്ധങ്ങൾ വീണ്ടും ഊട്ടിയുറപ്പിക്കാനുള്ള ഒരു മാർഗമായി മാത്രം കണ്ടാൽ മതിയാകും.- ഫാ. ജോൺസൺ പറഞ്ഞു.

രാജഗിരി സ്ഥാപനങ്ങളിൽ  സ്റ്റുഡന്റ് എൻറിച്ചുമെന്റ് ഒരു പുതുമയല്ല. ജർമ്മനി, ഇംഗ്ളണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നഴ്സിംഗ് വിദ്യാർഥികൾ ഹൃസ്വകാല പരിശീലനത്തിന് രാജഗിരി ഹോസ്പിറ്റലിൽ  എത്താറുണ്ട്. കൊറിയ, ജപ്പാൻ, ഓസ്‌ട്രേലിയ തുടിങ്ങിയ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ രാജഗിരി എഞ്ചിനീയറിംഗ് കോളേജ് ക്യാമ്പസ്സിൽ താമസിച്ച് ഹൃസ്വകാല അനുഭവങ്ങൾ നേടിയശേഷം മടങ്ങിപോകാറുണ്ട്. എന്നാൽ ഫൊക്കാനയുടെ സ്റ്റുഡന്റ് എൻറിച്ചുമെന്റ് പരിപാടിക്ക് എല്ലാറ്റിനുമേറെ പ്രാധാന്യമർഹിക്കുന്നതാണ്. മലയാളികളായ നമ്മുടെ കൊച്ചുമക്കൾക്കായി ൾ പഠന സൗകര്യമൊരുക്കുക എന്നത് തങ്ങളുടെ ഒരു പ്രിവില്ലേജ് ആയി കാണുന്നു.- അദ്ദേഹം പറഞ്ഞു. 

രാജഗിരി ഹോസ്പിറ്റലിന്റെ  ടെലി മെഡിസിൻ സംവിധാനം വഴി ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും മിഡിൽ ഈസ്റ്റ്, ആഫ്രിക്കൻ രാജ്യങ്ങൾ,  മാലദ്വീപ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുമൊക്കെ രോഗികൾ ചികിത്സാ തേടാറുണ്ട്. രാജഗിരി ഹോസ്പിറ്റലിലെ  ടെലി മെഡിസിൻ സംവിധാനം വഴി ദൂരത്തെ നാം കീഴടക്കി ഒരു വലിയ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ലോകത്ത് എവിടെ നിന്നു വേണമെങ്കിലും രാജഗിരിയിൽ നിന്ന് ചികിത്സ തേടാം. നോർത്ത് അമേരിക്കയിലെ മലയാളികൾക്ക് ഒരുപാട് നവീന ചികിത്സ സംവീധാനങ്ങൾ ഉണ്ട് എന്നറിയാം. എന്നിരുന്നാലും നിങ്ങളുടെ നാട്ടിലെ പ്രായമായ മാതാപിതാക്കളും ബന്ധു ജനങ്ങളും മെഡിക്കൽ കാർഡ് വഴി തങ്ങളുടെ കരങ്ങളിൽ സുരക്ഷിതരായിരിക്കും എന്ന് പ്രത്യേകം അറിയിക്കുകയാണ് . - ഫാ. ജോൺസൺ വ്യക്തമാക്കി. 

നിങ്ങൾ നാട്ടിൽ വരുമ്പോൾ നിങ്ങളുടെ ട്രാവൽ ഇൻഷൂറൻസ്സ് കവർ ചെയ്യാത്ത ചികിത്സകൾ മെഡിക്കൽ കാർഡ് വഴി ഉപയോഗിക്കാം. അതിനു പുറമെ അമേരിക്കയിലെ ഇൻഷൂറൻസ് പരിരക്ഷയുടെ പരിധിയിൽ വരാത്ത ഡെന്റൽ,കോസ്മറ്റിക്ക് ചികിത്സകൾ തുടങ്ങിയവ അമേരിക്കൻ മലയാളികൾക്ക് പ്രത്യേക പരിഗണന നൽകി സേവനം നൽകാൻ രാജഗിരി ഹോസ്പിറ്റൽ മാനേജ്‌മന്റ് പ്രതിജ്ഞാബദ്ധരാണ്. ഫാ. ജോൺസൺ പറഞ്ഞു.

ഫൊക്കാനയും അമേരിക്കൻ മലയാളികളും രാജഗിരി ഹോസ്പിറ്റലിന്റെ ഭാഗമാകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന്  അദ്ദേഹം  പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി രാപകലില്ലാതെ കൂട്ടായ പ്രവർത്തനം നടത്തിയതുകൊണ്ടാണ് ബാഹൃത്തായ ഈ പദ്ധതി ഇത്ര വേഗം പൂർത്തിയാക്കാൻ കഴിഞ്ഞത്. ഈ പദ്ധതിയുടെ തുടക്കം മുതൽ നടപ്പിൽ വരുന്നതുവരെ താനുമായും രാജഗിരി ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി ഓരത്തേൽ, രാജഗിരി ഹോസ്പിറ്റൽ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. മാത്യു ജോൺ, രാജഗിരി ഹോസ്പിറ്റൽ റിലേഷൻസ് ജനറൽ  മാനേജർ ജോസ് പോൾ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ടു പ്രവർത്തിച്ച ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണിയെയും ഫൊക്കാനയുടെ മറ്റു ഭാരവാഹികളെയും ഫാ. ജോൺസൺ വാഴപ്പളളി മുക്തകണ്ഠം പ്രശംസിച്ചു. 

റോക്ക് ലാൻഡ് കൗണ്ടി മെജോറിറ്റി ലീഡറും ലെജിസ്ലേച്ചറുമായ ഡോ.,ആനി പോൾ ആയിരുന്നു മറ്റൊരു പ്രധാന അതിഥി. താൻ ഫാക്കൽറ്റി ആയ വെസ്റ്റ് നായ്ക്ക് ഹോസ്പിറ്റലിലെ വിദ്യാർത്ഥികളെ വിദ്യാഭ്യാസ ടൂറിന്റെ ഭാഗമായി ബാംഗ്ലൂരിലെ ഹോസ്പിറ്റലുകളിൽ അയയ്ക്കാറുണ്ടെന്നു പറഞ്ഞ ഡോ. ആനി പോൾ തങ്ങളുടെ വിദ്യാർത്ഥികളെ ഇനി മുതൽ രാജഗിരി ഹോസ്പിറ്റിലേക്കും അയയ്ക്കുന്നതിൽ തലപ്പര്യമുണ്ടെന്നും അറിയിച്ചു.

രാജഗിരി ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി ഓരത്തേൽ മെഡിക്കൽ കാർഡിനെക്കുറിച്ച് വിശദീകരിച്ചു. രാജഗിരി ഹോസ്പിറ്റൽ ഇന്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ. മാത്യു ജോൺ സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമിനെക്കുറിച്ചു വിശദീകരിച്ചു. രാജഗിരി ഹോസ്പിറ്റൽ റിലേഷൻസ് ജനറൽ  മാനേജർ ജോസ് പോൾ ഹെൽത്ത് കാർഡിന്റെ വിവിധ പദ്ധതികളെക്കുറിച്ചും വിശദീകരിച്ചു. ഫൊക്കാന-രാജഗിരി ഹോസ്പിറ്റൽ മെഡിക്കൽ കാർഡ്-സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാം നടപ്പിൽ വരുത്താൻ അഹോരാത്രം പ്രവർത്തിച്ച സെക്രെട്ടറി സജിമോൻ ആന്റണിയെ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസും മറ്റു ഫൊക്കാന നേതാക്കളും പ്രശംസിച്ചു.  

ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, ഫൊക്കാന അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, ഫൊക്കാന ടെക്‌നിക്കൽ കോർഡിനേറ്റർ പ്രവീൺ തോമസ്, കൺവെൻഷൻ  ചെയർമാൻ ചാക്കോ കുര്യൻ, കൺവെൻഷൻ കോർഡിനേറ്റർ ലീല മാരേട്ട്, അഡ്വസറി ബോർഡ് ചെയർമാൻ ടി.എസ.ചാക്കോ എന്നിവർ പ്രസംഗിച്ചു. ഫൊക്കാന സെക്രെട്ടറി സജിമോൻ ആന്റണി, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ. കല ഷഹി എന്നിവർ മോഡറേറ്റർമാരായിരുന്നു. ടെക്‌നിക്കൽ കോർഡിനറ്റർ പ്രവീൺ തോമസ് സൂം മീറ്റിംഗ് നിയന്ത്രിച്ചു. സുഷ്മ പ്രവീൺ (വാഷിംഗ്‌ടൺ ഡി.സി.) പ്രാർത്ഥന ഗാനവും ഡോ. കല ഷഹി ദേശീയ ഗാനവും ആലപിച്ചു. ഫൊക്കാന ട്രഷർ സണ്ണി മറ്റമന സ്വാഗതവും സെക്രെട്ടറി സജിമോൻ ആന്റണി നന്ദിയും പറഞ്ഞു. 

ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു ഫൊക്കാന ഹെൽത്ത് കാർഡും സ്റ്റുഡന്റ് എൻറിച്ചുമെന്റ് പ്രോഗ്രാമും   മന്ത്രി ശൈലജ ടീച്ചർ ഉദഘാടനം ചെയ്തു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക