Image

സിജില്‍ പാലയ്ക്കലോടിയെ ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു

Published on 27 April, 2021
സിജില്‍ പാലയ്ക്കലോടിയെ ഫോമ  വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സര്‍ഗം നോമിനേറ്റ് ചെയ്തു
സാക്രമെന്റോ: ഒരു പതിറ്റാണ്ടിലേറെയായി അമേരിക്കന്‍ മലയാളികളുടെ മുഖമുദ്രയായി നില്‍ക്കുന്ന ഫോമയുടെ 2022- 24 വര്‍ഷത്തെ നേതൃസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സിജില്‍ പാലയ്ക്കലോടിയെ സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് (സര്‍ഗം) കമ്മിറ്റി ഏകകണ്ഠമായി നോമിനേറ്റ് ചെയ്തു.

ഫോമയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നിലും പിന്നിലും നിറസാന്നിധ്യമായി സിജില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഫോമ നാഷണല്‍ കമ്മിറ്റിയംഗം, സര്‍ഗം ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സാക്രമെന്റോ ട്രഷറര്‍, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച സിജില്‍ വടക്കേ അമേരിക്കയിലും ജന്മനാടായ കേരളത്തിലും സാമൂഹിക, സാംസ്കാരിക, മത സേവന പ്രവര്‍ത്തനങ്ങളിലേയും പരിചയവുമായാണ് ഫോമ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. കാലിഫോര്‍ണിയ സ്റ്റേറ്റില്‍ ഫിനാന്‍സ് ഓഫീസറായി ജോലി ചെയ്യുന്നു.

സമൂഹത്തിന്റെ പുരോഗതിക്കായി മുതിര്‍ന്ന നേതാക്കളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായി ഫോമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടന്നുവരുന്ന സിജില്‍ പാലയ്ക്കലോടിയുടെ പ്രവര്‍ത്തനം ഫോമയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ ഉത്തേജനം നല്‍കുമെന്ന് സര്‍ഗം കമ്മിറ്റി അഭിപ്രായപ്പെട്ടു

അമേരിക്കയിലുടനീളമുള്ള ഫോമ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണമനസോടെയുള്ള പിന്തുണയും സഹകരണവും തനിക്ക് നല്‍കണമെന്ന് സിജില്‍ പാലയ്ക്കലോടി അഭ്യര്‍ത്ഥിച്ചു. അമേരിക്കയിലുടനീളമുള്ള സൗഹൃദവലയമാണ് തന്റെ ശക്തമായ കരുത്തെന്നും ഫോമയുടെ ഉന്നതിക്കായി അമേരിക്കന്‍ മലയാളികള്‍ക്ക് ഉപകാരപ്രദമായ പുത്തന്‍ ആശയങ്ങള്‍ നടപ്പിലാക്കിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് താന്‍ ലക്ഷ്യമിടുന്നതെന്നും സിജില്‍ പാലയ്ക്കലോടി പറഞ്ഞു.

Join WhatsApp News
ഫോമൻ 2021-04-27 03:37:30
എല്ലാ വിധ ആശംസകളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക