Image

ജീവിതം (കവിത: ചിത്ര സി.)

Published on 27 April, 2021
ജീവിതം (കവിത: ചിത്ര സി.)
കാലചക്രത്തിൻ ഗതിവിഗതിയിൽ
പിന്നിൽ കുത്തിയും
കുതികാലുവെട്ടിയും
നേട്ടങ്ങൾ കൊയ്യുന്നവരുടെ
പറുദീസ.

അരവയർ നിറച്ച്
ചേറിന്റെ ചൂരിൽ
ഉപ്പുനീരുറയിച്ച് രാനോമ്പ് നോറ്റുറങ്ങുന്നവന്റെ
ഓലപ്പുരയിലെ കീറപ്പായ.

കടമയുടേയും കർത്തവ്യത്തിന്റേയും
വിഴുപ്പു ചുമന്ന് തളർന്നിട്ടും.,
അവഗണിക്കപ്പെടുന്നവന്റെ
തടവറ.

ജനനത്തിൽ തുടങ്ങി
മരണത്തിലൊടുങ്ങും വരെ
മരുപ്പച്ച തേടിയലയുന്നവന്റെ
മുന്നിലെ  തീരാസമസ്യ.

ഇന്ദ്രിയങ്ങളെ മനനം
ചെയ്യുന്നവന്റെ.,
കൈയ്യിലെ വിശുദ്ധഗ്രന്ഥം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക