Image

മെയ് ദിനകവിത (കവിത: വേണുനമ്പ്യാര്‍)

വേണുനമ്പ്യാര്‍ Published on 01 May, 2021
മെയ് ദിനകവിത (കവിത: വേണുനമ്പ്യാര്‍)
തൊഴിലിനെ ലാളിക്കുന്നവന്‍
തൊഴിലാളി

മുതലിനെ   ലാളിക്കുന്നവന്‍
മുതലാളി

രണ്ടിനെയും ലാളിക്കാത്തവന്‍
എരപ്പാളി

മെയ് ദിനത്തില്‍
കരുത്തു വേണ്ട
മെയ് വഴക്കം മതി
നോക്ക് കൂലി ത്യജിച്ചാല്‍  
ദൈവത്തിനും കാറല്‍ മാര്‍ക്‌സിനും സ്തുതി!

തൊഴിലാളിക്കുള്ളത് തൊഴിലാളിക്കും
മുതലാളിക്കുള്ളത് മുതലാളിക്കും
എരപ്പാളിക്കുള്ളത് എരപ്പാളിക്കും ഇരിക്കട്ടെ

ആരും തൊഴിലാളിയെ എരപ്പാളിയാക്കരുത്
മുതലാളിയെയും  എരപ്പാളിയാക്കരുത്
ആരും ആക്കാതെ തന്നെ
രണ്ടു വര്‍ഗ്ഗത്തിലും കാണാം  
ധാരാളം എരപ്പാളികളെ!

മെയ് ദിനകവിത (കവിത: വേണുനമ്പ്യാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക