Image

അനീതി (കവിത: ബീന ബിനിൽ)

Published on 02 May, 2021
അനീതി (കവിത: ബീന ബിനിൽ)
 ഈയുലകം മുഴുവനും അനീതിയാണ്,
ഗീതാ തത്ത്വങ്ങളെയും,
ബൈബിൾ വചനങ്ങളെയും,
ഖുറാൻ വാക്യങ്ങളെയും
കാറ്റിൽ പറത്തി കൊണ്ട്
അധർമ്മത്തിൻ്റെ,
അക്രമത്തിൻ്റെ
അരാചകത്തിൻ്റെ
മൂല്യച്യുതിയുടെ
അവിശ്വാസത്തിൻ്റെ
പരസ്പര വഞ്ചനയുടെ പാതയിലൂടെ
സഞ്ചരിക്കുന്നവരാണ് അധികം മാനവരും,
തെറ്റുകൾക്ക് എതിരെ ശബ്ദമുയർത്തുന്നവരെ,
പോരാടുന്നവരെ
നശിപ്പിച്ചു കളയുമെന്ന വാക്കുകൾ,
കാലം കലികാലം,
എങ്കിലും ശക്തമായ പാതയിലൂടെ,
ധാർമ്മികതയിലൂടെ
ഉറച്ച കാൽവെപ്പുകളോടെ
മുന്നോട്ടു കുതിക്കുക,
കാലം തെളിയിക്കാത്ത സത്യങ്ങളില്ല,
നീതിന്യായങ്ങൾ ഇല്ല,
എൻ യാത്ര തുടരട്ടെ,
ന്യായാന്യായങ്ങൾ തേടി
മറുപടിയായി കഠിന വാക്കുകളെ
പുറത്തെടുക്കാതെ മൗന നിശബ്ദ പാതയിലൂടെ
സഞ്ചരിക്കും ഞാൻ.
അനീതി (കവിത: ബീന ബിനിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക