Image

ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

Published on 04 May, 2021
ഇവിടെ മോഡേണും നാടനും എടുക്കും; ഇരട്ട ലുക്കില്‍ തിളങ്ങി റിമി ടോമി

മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. തുടക്കത്തില്‍ ഉണ്ടായിരുന്ന റിമിയില്‍ നിന്ന് വളരെ വ്യത്യസ്തയാണ് ഇപ്പോള്‍ താരം. ലുക്കും ഹെയര്‍സ്റ്റെലും, റിമിയുടെ ശരീരഭാരത്തില്‍ തന്നെ മാറ്റം വന്നു. പഴയ രൂപത്തില്‍ നിന്ന് ഇപ്പോഴത്തെ ലുക്കിലെത്തിയതിന്റെയും തടികുറച്ചതിന്റെയും രഹസ്യവുമൊക്കെ റിമി ആരാധകരുമായി പങ്കുവെച്ചിരുന്നു.

പലപ്പോഴും വ്യത്യസ്ത ലുക്കിലെത്തി റിമി ആരാധകരെ ഞെട്ടിയ്ക്കാറുണ്ട്. ഇത്തവണയും രണ്ട് വ്യത്യസ്ത ലുക്കിലെത്തിയാണ് റിമി ആരാധകരെ ഞെട്ടിച്ചത്. ധാവണി ധരിച്ച് തലയില്‍ പൂവ് ചൂടി നാടന്‍ പെണ്ണായുള്ള ചിത്രമായിരുന്നു ഒന്ന്. വസ്ത്രത്തിന് അനുയോജ്യമായ സിംപിള്‍ ആഭരണങ്ങളും ഹെയര്‍സ്റ്റൈലുമായിരുന്നു റിമി ചെയ്തിരുന്നത്. ഈ ലുക്ക് ആരാധകര്‍ ഏറ്റടുത്തതോടെ അതില്‍ നിന്ന് വളരെ വ്യത്യസ്തമായി മോഡേണ്‍ ലുക്കിലുള്ള ഗൗണ്‍ ധരിച്ചാണ് റിമി എത്തിയത്. റിമി വീണ്ടും മെലിഞ്ഞു സുന്ദരി ആയെന്നും ഓരോ ദിവസം കഴിയുമ്പോഴും താരത്തിനു പ്രായം കുറഞ്ഞു വരികയാണെന്നുമാണ് ചിത്രങ്ങള്‍ക്ക് ആരാധകര്‍ നല്‍കുന്ന കമന്റ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക