Image

പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Published on 05 May, 2021
പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും!, ട്രോളുകള്‍ക്ക് മറുപടിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍


തെരഞ്ഞെടുപ്പിലല്‍ യുഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍ നടന്‍ രമേഷ് പിഷാരടിയെ ട്രോളി നിരവധിപേര്‍ രംഗത്ത് എത്തുന്നുണ്ട്. ഇത്തരക്കാര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും കരുനാഗപ്പള്ളിയും അങ്കമാലിയും തൃക്കാക്കരയും കോട്ടയവും പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങളില്‍ യുഡിഎഫ് വിജയച്ചിരുന്നുവെന്നും ഇപ്പോള്‍ നടക്കുന്നത് സൈബര്‍ ഗുണ്ടായിസമാണെന്നും രാഹുല്‍ പറയുന്നു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാക്കുകള്‍:

പിഷാരടി പ്രചാരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാന്‍ഡ്രേക്ക് ആണ് പോലും! സൈബര്‍ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്. മാന്‍ഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോള്‍ മാടംപള്ളിയിലെ യഥാര്‍ത്ഥ മാന്‍ഡ്രേക്ക്  യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കില്‍ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാല്‍ മതി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ല്‍ 19 ഉം തോറ്റു, അത്ര വലിയ സ്ട്രൈക്ക് റേറ്റ് സാക്ഷാല്‍ മാന്‍ഡ്രേക്കിനു പോലുമില്ല.

പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങള്‍ UDF ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കള്‍ ഈ സൈബര്‍ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്നം പിഷാരടി കോണ്‍ഗ്രസ്സിനു വേണ്ടിയാണ് പ്രചരണം നടത്തിയത്.

കലാകാരനും സാഹിത്യകാരനുമായാല്‍ അവര്‍ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കള്‍ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കള്‍. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്‌കാരം. നിങ്ങള്‍ ധൈര്യമായി മുന്നോട്ട് പോകു സഹോ, അവര്‍ ശീലിച്ച പൈതൃക ഭാഷയില്‍ അവര്‍ സംവദിക്കട്ടെ...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക