കാലചക്രമേ നീയേ സാക്ഷി കൈ പിടിച്ചു നടന്ന സഹോദര്യത്തിൻ ബാല്യകാലം. മതാന്ധകാരമില്ല വർഗ്ഗീയ വിഷമൊട്ടുമില്ല ലോകമതിവേഗം ഗമിക്കുമ്പോൾ മാറുന്നു മനുഷ്യ മനസ്സുകൾ. പരസ്പരം പൊരുതുന്നു സ്നേഹ ശുന്യരായി. ഉടലെടുക്കുന്നു ജാതിസ്പർദ്ധകൾ കാലചക്രമേ നീയേ സാക്ഷി.. നീ നൽകി നോവായ് മഹാമാരിയായി കെടുതി വറുതി പുഞ്ചിരിമായ്ച്ച മുഖാവരണവും. കാലമേ നീയേ സാക്ഷി. പഴമ തൻ പെരുമയെ തിരികെ വിളിക്കുന്നു മാനവരാശി. നന്മതൻ പ്രകാശഗോപുരത്തിലെങ്ങോ സ്നേഹത്തിൻ വിത്തുകൾ പാകുന്നത് സാക്ഷിയാകാൻ നാം കൊതിയോ ടെ കാത്തിരിക്കുന്നു നിശബ്ദമായ് തികച്ചും ശാന്തരായ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല