Image

മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം

Published on 06 May, 2021
 മെയ് 7 വെള്ളിയാഴ്ചയിലെ എല്‍ഡിഎഫ് വിജയദിനത്തില്‍ പ്രവാസികളും പങ്കാളികളാവുക: നവയുഗം
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ തുടര്‍ഭരണം ഉറപ്പാക്കിക്കൊണ്ട് നേടിയ ചരിത്രവിജയം, കേരളത്തിലെ ജനാധിപത്യ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജനതയുടെ വിജയമാണ്. പ്രളയം, കോവിഡ് തുടങ്ങിയ ദുരിതങ്ങള്‍ക്കിടയിലും ജനക്ഷേമം മുന്‍നിര്‍ത്തി നല്ല ഭരണം കാഴ്ച വെച്ചതിന്  ജാതി,മത,വര്‍ഗ്ഗ വ്യത്യാസങ്ങള്‍ക്കപ്പുറം കേരളജനത നല്‍കിയ സമ്മാനമാണ് ഈ വിജയം.
 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങള്‍ നടത്തുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, മെയ് 7 വെള്ളിയാഴ്ച 'എല്‍.ഡി.എഫ് വിജയ ദിനം'' ആയി ആചരിക്കുവാന്‍  ഇടതുജനാധിപത്യമുന്നണി തീരുമാനിച്ചിരിക്കുകയാണ്. ആ വിജയാഘോഷത്തില്‍ നവയുഗം സാംസ്‌ക്കാരികവേദിയും പങ്കെടുക്കുകയാണ്.

അന്നേദിവസം വൈകുന്നേരം ഇന്ത്യന്‍ സമയം 7 മണിക്ക് (സൗദി സമയം 4.30 ന്)  എല്ലാ നവയുഗം പ്രവര്‍ത്തകരും സ്വന്തം കുടുംബത്തോടൊപ്പം ദീപങ്ങള്‍ തെളിയിച്ച് വിജയാഹ്ളാദം പങ്കിടും.  എല്ലാ നവയുഗം യൂണിറ്റുകളും ഘടകങ്ങളും ഈ വിജയം സമുചിതമായി ആചരിക്കുവാന്‍ പരിപാടികള്‍ സംഘടിപ്പിയ്ക്കും.

കോവിഡ് പോരാട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരിനെ പിന്തുണയ്ക്കാനായി, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ വിജയദിവസം പ്രതീകാത്മകമായി സ്വന്തം വീടുകളില്‍ ആഘോഷിയ്ക്കാന്‍   എല്ലാ പ്രവാസികളും മുന്‍കൈ എടുക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ബെന്‍സി മോഹനും, ആക്റ്റിങ് സെക്രെട്ടറി ദാസന്‍ രാഘവനും  അഭ്യര്‍ത്ഥിച്ചു..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക