Image

സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

Published on 07 May, 2021
സാരഥി കുവൈറ്റ് കോവിഡ് ആരോഗ്യ വെബിനാര്‍ മേയ് 8 ന്

കോവിഡ് രണ്ടാം തരംഗം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധവും വിശദീകരിക്കുന്നതിനായി കുവൈറ്റിലെ പൊതു സമൂഹത്തിനുവേണ്ടി സാരഥി കുവൈറ്റ് 'ആരോഗ്യ വെബിനാര്‍' സംഘടിപ്പിക്കുന്നു.

മേയ് 8 നു (ശനി) വൈകുന്നേരം 6 .30ന് നടക്കുന്ന പരിപാടിയില്‍ കുവൈറ്റിലെ പ്രശസ്തനായ ഡോക്ടര്‍ പ്രഫ.നാസ്സര്‍ ബെഹ്ബഹാനി (Consultant Pulmonologist, Professor of Medicine, Kuwait University, Chairman of Kuwait Thoraces Society) കുവൈറ്റിലെ നിലവിലെ കോവിഡ് പ്രതിരോധവും വാക്‌സിനേഷനുമായി ബന്ധപ്പെട്ടു സംസാരിക്കും.

തുടര്‍ന്ന് സൊസൈറ്റി ഫോര്‍ എമര്‍ജന്‍സി മെഡിസിന്‍ ഇന്ത്യ- കേരള സ്റ്റേറ്റ് സെക്രട്ടറി ഡോക്ടര്‍ ഡാനിഷ് സലീം (National Innovation Head-SEMI, HOD & Academic Director Emergency, PRS Hospital,Trivandrum, Kerala) ജനിതക പരിവര്‍ത്തനം നടന്ന പുതിയ കോവിഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സംവദിക്കും.

- മുന്‍കരുതല്‍ / Precaution
- പുതിയ കോവിഡ് വകഭേദങ്ങളുടെ ലക്ഷണങ്ങള്‍ / Symptoms
-സൈക്കോളജിക്കല്‍ സപ്പോര്‍ട്ട് / psychological Support
- ഭക്ഷണം / Food
- മരുന്ന് / Medicine
- കോവിഡിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ / Post Covid Care

കോവിഡുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങള്‍ Whatsapp മുഖേന മുന്‍കൂറായി അയച്ചു തരാവുന്നതാണ്.

സംശയങ്ങള്‍ അയക്കേണ്ട നമ്പര്‍ : http://Wa.me/+96565161135, http://Wa.me/+96567096623

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക