Image

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം

Published on 07 May, 2021
 ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ നേതൃത്വം


ജിദ്ദ: ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി പി.എം മായിന്‍കുട്ടി (പ്രസിഡന്റ്, മലയാളം ന്യൂസ്), ബിജുരാജ് രാമന്തളി (ജനറല്‍ സെക്രട്ടറി, കൈരളി ടിവി), ഗഫൂര്‍ കൊണ്ടോട്ടി (ട്രഷറര്‍, മീഡിയ വണ്‍), നാസര്‍ കരുളായി (വൈസ് പ്രസിഡന്റ്, സിറാജ്), അബ്ദുറഹ്മാന്‍ തുറക്കല്‍ (ജോയിന്റ് സെക്രട്ടറി, മാധ്യമം) എന്നിവരെ തെരഞ്ഞെടുത്തു.

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. യോഗത്തില്‍ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ മുസ്തഫ പെരുവള്ളൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. കബീര്‍ കൊണ്ടോട്ടി, ഹസന്‍ ചെറൂപ്പ, സുല്‍ഫീക്കര്‍ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.


റിപ്പോര്‍ട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക