താൻ ചിരിക്കാന്‍ കിട്ടുന്ന ഒരു അവസരവും ഞാന്‍ പാഴാക്കാറില്ലന്ന് നടി മഞ്ജു വാര്യര്‍ . എന്റെ ചിരി അരോചകമാണെന്ന് ചിലര്‍ പറയാറുണ്ട്. പക്ഷെ നമുക്ക് നമ്മുടെ ചിരി മാറ്റാന്‍ പറ്റില്ലല്ലോ..
ചിരി വന്നാല്‍ ചിരിയ്ക്കും. ചിരിപ്പിക്കാനുള്ള കഴിവ് എനിക്കില്ല. പക്ഷെ തമാശകള്‍ ആസ്വദിക്കാന്‍ ഭയങ്കര ഇഷ്ടമാണ്. ചിരിക്കാനുള്ള ഒരു അവസരവും ഞാന്‍ പാഴാക്കാറില്ല.
ആരെങ്കിലും എന്തെങ്കിലും കോമഡി കണ്ട് ചിരിച്ചാല്‍, അതെന്താണെന്ന് ചോദിച്ച് ഞാന്‍ അങ്ങോട്ട് പോയി വാങ്ങി കണ്ട് ചിരിയ്ക്കും. ചിരിക്കുന്നത് നല്ലതല്ലേ- മഞ്ജ വാര്യര്‍ ചിരിച്ചു കൊണ്ട് ചോദിയ്ക്കുന്നു. സില്ലിമോക്സിന് നല്കിയ അഭിമുഖത്തില്‍ സംസാരിയ്ക്കുകയായിരുന്നു മഞ്ജു.