Image

കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു

Published on 08 May, 2021
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു




ദമ്മാം: കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മിന്നും വിജയത്തിൽ പങ്കുചേർന്നുകൊണ്ട് നവയുഗം സാംസ്കാരികവേദിയുടെ വിവിധ ഘടകങ്ങൾ മേയ് ഏഴിന്റെ എൽ ഡി എഫ് വിജയദിനം സമുചിതമായി ആഘോഷിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് നവയുഗം കേന്ദ്രകമ്മിറ്റി, വിവിധ മേഖല കമ്മിറ്റികൾ, യൂണിറ്റ് കമ്മിറ്റികൾ എന്നിവയുടെ നേതൃത്വത്തിൽ നവയുഗം ഓഫിസുകൾ കേന്ദ്രീകരിച്ച്  വിജയാഘോഷങ്ങൾ സംഘടിപ്പിച്ചു.

ദമ്മാം നവയുഗം കേന്ദ്രകമ്മിറ്റി ഓഫിസിൽ നടന്ന വിജയാഘോഷങ്ങൾക്ക് നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ബെൻസി മോഹൻ, ആക്റ്റിങ് സെക്രട്ടറി ദാസൻ രാഘവൻ, കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയൽ, നിസ്സാം കൊല്ലം, മിനി ഷാജി എന്നിവർ നേതൃത്വം നൽകി.

 നവയുഗം സാംസ്കാരികവേദി അൽഹസ മേഖലാ കമ്മിറ്റി ഓഫിസിൽ വച്ച് ചേർന്ന വിജയാഘോഷങ്ങൾക്ക്, മേഖല ആക്ടിംഗ് പ്രസിഡന്റ് സിയാദ് പള്ളിമുക്ക്, മേഖലാ കമ്മിറ്റി സെക്രട്ടറി സുശീൽ കുമാർ, മേഖല നേതാക്കളായ നിസാം പുതുശ്ശേരി, ശിഹാബ് കാരാട്ട്, അഖിൽ അരവിന്ദ്, എന്നിവർ നേതൃത്വം നൽകി.

 ഒട്ടനവധി നവയുഗം പ്രവർത്തകരുടെ വീടുകളിൽ  ദീപം തെളിച്ചും മധുരം നൽകിയും ഇടതുപക്ഷത്തിന്റെ വിജയാഹ്‌ളാദം പങ്കുവച്ചു.






 
കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയദിനം നവയുഗം സമുചിതമായി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക