Image

ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ

(ഷാജീ രാമപുരം) Published on 09 May, 2021
ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ
ഡാലസ്: മലങ്കര ഓർത്തഡോക്സ് സഭയുടെ ഡാലസിലെ ഏഴ് ഇടവകളുടെ സംയുക്ത ആഭിമുഖ്യത്തിൽ മെയ് 14 വെള്ളിയാഴ്ച മുതൽ 16 ഞായറാഴ്ച വരെ കൺവെൻഷൻ നടത്തപ്പെടുന്നു. ആശ്വാസപ്രദനായ പരിശുദ്ധാത്മാവ് (st.john 14:16) എന്നതാണ് മുഖ്യ ചിന്താവിഷയം. 

പ്രമുഖ കൺവെൻഷൻ പ്രഭാഷകരായ റവ.ഫാ.ജോജി കെ.ജോയ് (അടൂർ) വെള്ളി, ഞായർ ദിവസങ്ങളിലും, റവ.ഫാ. ഐസക്ക് ബി. പ്രകാശ് (ഹ്യുസ്റ്റൺ) ശനിയാഴ്ച്ചയും മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ഏഴ് വർഷമായി നടത്തപ്പെടുന്ന ഈ കൺവെൻഷൻ ഈ വർഷം ഡാലസ് സെന്റ്.മേരിസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ഇൻഡ്യയാണ് ആഥിത്യം വഹിക്കുന്നത്. 

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന ഈ കൺവെൻഷൻ വെള്ളി,ശനി,ഞായർ ദിവസങ്ങളിൽ സന്ധ്യാനമസ്കാരം, ആത്മീയഗാന ശുശ്രുഷ എന്നിവയോടുകൂടി  വൈകിട്ട് 6.30 മുതൽ 9 മണിവരെയാണ് നടത്തപ്പെടുന്നത്. 

പെന്തക്കോസ്തിക്ക് മുൻപുള്ള കാത്തിരിപ്പ് ദിനങ്ങളിൽ നടത്തപ്പെടുന്നതായ ഈ കൺവെൻഷനിൽ വിശ്വാസ ഭേദം കൂടാതെ ഏവരെയും സ്വാഗതം ചെയ്യുന്നതായി കൺവെൻഷൻ ഭാരവാഹികളായ റവ.ഫാ.തമ്പാൻ വർഗീസ് (469 583 5914), തോമസ് ജോബോയ് ഫിലിപ്പ് (475 209 1416), മനോജ് തമ്പാൻ (214 514 3019) എന്നിവർ അറിയിച്ചു. 

Zoom Meeting ID: 820 5181 9585

Password: doc2021
ഡാലസ് ഓർത്തഡോക്സ് കൺവെൻഷൻ മെയ് 14 മുതൽ 16 വരെ
Join WhatsApp News
Varghese 2021-05-09 18:15:01
ഈ മഹാമാരിയുടെ കാലത്തു എങ്കിലും ഇമ്മാതിരി പരിപാടികൾ ഒന്ന് മാറ്റിവെക്കാൻ എന്ത് കൊണ്ട് പരിഷ്കൃത സമൂഹം തയ്യാറാവുന്നില്ല. കഴിഞ്ഞ മാസം മൂന്നാറിൽ വൈദികരുടെ നേതൃ പരിശീലന ക്യാമ്പ് നടന്നു. 300 ഇൽ ഏറെ പേര് പങ്കെടുത്തു, അതിൽ 100 ഇൽ ഏറെ പേര് കോവിദഃ ബാധിച്ചു ചികിൽസയിൽ, മൂന്ന് പാതിരിമാർ ഇഹലോക വാസം വെടിഞ്ഞു. ഡസനിലേറെ വൈദികൾ മരണത്തോട് മല്ലിടുന്നു. ക്യാമ്പ് കഴിഞ്ഞുള്ള ആഴ്ചകളിൽ തങ്ങളുടെ ഇടവകയിലെ അനേകം വിശ്വാസികൾക്ക് കൊറോണ പകർന്നു കൊടുക്കുകയും ഉണ്ടായ കാര്യം ഓർക്കുക. കഴിഞ്ഞ ഒരു വർഷമായി പള്ളിയിൽ പോകാത്ത ഒരു വിശ്വാസിയാണ് ഞാൻ. അതുകൊണ്ടു പ്രത്യേകിച്ച് ഗുണവും ദോഷവും ഇതുവരെ ഉണ്ടായില്ല. ദൈവം തന്ന സാമാന്യ ഉപയോഗിക്കേണ്ട സമയം ആണിത്. അല്ലാതെ പള്ളീലച്ചമ്മർ പറയുന്നത് അപ്പാടെ വിഴുങ്ങി കൂട്ടം കൂടിയാൽ നഷ്ടവും പ്രിയപ്പെട്ടവർക്കുമാത്രം. ഇവരൊക്കെ അന്നേരവും നിങ്ങളുടെ വീട്ടിൽ വന്നു കൈമുത്തും വാങ്ങി ഘോര ഘോരം പറയും ദൈവം വിളിച്ചാൽ പോകാതെ പറ്റില്ലല്ലോ, മരിച്ചവരൊക്കെ നേരെ സ്വർഗത്തിൽ ആണ്, മഹാമാരിക്ക് എതിരെ മുട്ടിപ്പായി പ്രാർത്ഥിക്കാം എന്നൊക്കെ.
JACOB 2021-05-10 11:35:26
The report says this meeting s using ZOOM. No problem.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക