Image

ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ

Published on 10 May, 2021
ഡോ. എ.കെ.ബി പിള്ളക്ക് ജന്മദിനാശംസകൾ
വ്യത്യസ്ത മേഖലകളില്‍ തന്റെ കയ്യൊപ്പു ചാര്‍ത്തിയ ഡോ. എ കെ ബാലകൃഷ്ണ പിള്ളക്ക്  (എ.കെ.എബി പിള്ള)  ജന്മദിനാശംസകൾ. മെയ്  9  അദ്ദേഹത്തിന്റെ 92-മത്  ജന്മദിനമായിരുന്നു.  

സാഹിത്യം, തത്വചിന്ത, മനുഷ്യസ്‌നേഹം എന്നീ നിലകളിലെ ഡോ. എ. കെ. ബി. പിള്ളയുടെ ലോകോത്തര നേട്ടങ്ങളും, മലയാളഭാഷക്കും അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിനും വേണ്ടിയുള്ള അദ്ദേഹത്തിന്റെ നിരന്തരശ്രമങ്ങളും കണക്കിലെടുത്ത് കഴിഞ്ഞ വര്ഷം അദ്ദേഹത്തിന് ഇ-മലയാളി പയനിയർ അവാർഡ് പ്രഖ്യാപിച്ചിരുന്നു.  പ്രബുദ്ധതയുടെയും അനുഭവജ്ഞാനത്തിന്റെയും പ്രതിരൂപമെന്ന് വിശേഷിപ്പിക്കാവുന്ന ഡോ. പിള്ളയ്ക്ക് ഇ-മലയാളിയുടെ ആദരം.

മലയാള സാഹിത്യ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ള ഡോ. എ.കെ.ബി അന്‍പതോളം ചെറുകഥകളുടേയും രണ്ടു സഞ്ചാരസാഹിത്യ ഗ്രന്ഥങ്ങളുടേയും (യൂണിവേഴ്‌സിറ്റി പാഠപുസ്തകങ്ങള്‍) നോവലുകളുടെയും, പ്രബന്ധങ്ങളുടെയും കര്‍ത്താവാണ്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായിരുന്നു.

കൊല്ലം ഹൈസ്കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ (1945- 46) സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജില്‍ പഠിയ്ക്കുമ്പോള്‍, 'ഗ്രാമസ്വരാജ്' വാരികയുടെ സഹപത്രാധിപരായി. തിരുവനന്തപുരത്ത് കുറച്ചുകാലം, മലയാളി ദിനപത്രത്തിന്റെ പത്രാധിപരായി.

1946 മുതല്‍ 1960 വരെ ധാരാളം കഥകള്‍ എഴുതി. 'മണ്ണിന്റെ മക്കള്‍', 'ജയിച്ചുവരും! 'പുതിയ രാജാവും പുതിയ പ്രജകളും' എന്നിവയാണ് പ്രധാന സമാഹാരങ്ങള്‍. പതിനേഴാം വയസ്സില്‍ വിവാഹം എന്ന നോവല്‍ പ്രസിദ്ധീകരിച്ചു.  


Join WhatsApp News
RAJU THOMAS 2021-05-10 10:55:42
My dear, dear shree AKB, I wish you many more happy returns of birthday. I can't tell how much I respect and admire you for the largeness of your heart.
Sudhir Panikkaveetil 2021-05-10 13:53:59
Respected Dr.AKB Pillai Sir..many many happy returns of the day !
Babu Parackel 2021-05-10 19:09:16
Wish you a happy birthday! 💐🎈🎈🎈May God bless you to stay in good health and great spirit for many more years to come! 🙏🏻
Raju Mylapra 2021-05-11 01:25:37
Wish you a Happy and Healthy Birthday and long life. Remembering with gratitude for the "care" you have given to me.
Dr. AKB Pillai 2021-05-11 18:23:33
To: Sri George Joseph and Emalayalee Kindly accept my deep feelings and gratitude for being a participant in my 92nd birthday celebration. As before, I am always at your service for the advancement of Emalayalee that serves with dedication the Malayalee community! Most Sincerely, Dr. AKB
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക