Image

ആരോഗ്യപ്രവര്‍ത്തകരിലും കോവിഡ് ബാധിതരേറുന്നു; ആശങ്ക

Published on 10 May, 2021
ആരോഗ്യപ്രവര്‍ത്തകരിലും കോവിഡ് ബാധിതരേറുന്നു; ആശങ്ക

കേരളത്തില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും നേഴ്‌സുമാരും അടക്കമുള്ളവര്‍ക്ക് കോവിഡ് പിടിപെടുന്നത് ആശങ്കയുണ്ടാക്കുന്നു. 10 ദിവസത്തിനുള്ളില്‍ 1071 പോരാണ് രോഗബാധിതരായത്. ഇതോടെ ആരോഗ്യ മേഖലയും പ്രതിസന്ധിയിലേയ്ക്ക് നീങ്ങുമോ എന്നതാണ് ആശങ്ക. 

ഓരോ ദിവസത്തേയും കണക്കെടുത്താല്‍ 100 ലധികം ആരോഗ്യപ്രവര്‍ത്തകര്‍ രോഗബാധിതരാകുന്നുണ്ട് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 598 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍ ഭൂരിഭാഗം ആരോഗ്യപ്രവര്‍ത്തകരും രണ്ട് ഡോസ് വാക്‌സിനും എടുത്തവരായതിനാല്‍ സ്ഥിതി ഗുരുതരമല്ലെന്നാണ് വിവരം. 

ആരോഗ്യ പ്രവര്‍ത്തകരിലേയ്ക്കും വൈറസ് വ്യാപിക്കുന്നതോടെ താല്‍ക്കാലികമായി പുതിയ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. കൂടുതല്‍ സുരക്ഷ നല്‍കുന്ന കിറ്റുകള്‍ അടക്കമുള്ളവ നല്‍കാനും പദ്ധതിയുണ്ട്. കോവിഡ് സെന്റ്‌റുകളിലും ആശുപത്രികളിലും ആരോഗ്യപ്രവര്‍ത്തകര്‍ അവധിയിലാകുന്നതോടെ മറ്റു ജീവനക്കാരുടെ ജോലിഭാരവും വര്‍ദ്ധിക്കുന്നുണ്ട്. 

സംസ്ഥാനത്ത് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കൂടുതല്‍ നേരം രോഗികളുമായി ഇടപഴകേണ്ട സാഹചര്യമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇതാണ് ഇവരിലേയ്ക്കും വൈറസ് പടരാന്‍ കാരണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക