Image

ജോസ് കെ മാണിയുടെ തോല്‍വി ; കേരളാ കോണ്‍ഗ്രസിന് നഷ്ടങ്ങളേറെ

ജോബിന്‍സ് തോമസ് Published on 10 May, 2021
 ജോസ് കെ മാണിയുടെ തോല്‍വി ; കേരളാ കോണ്‍ഗ്രസിന് നഷ്ടങ്ങളേറെ

നിലവിലുണ്ടായിരുന്ന രണ്ട് എംഎല്‍എമാരില്‍ നിന്നും അഞ്ചിലേയ്ക്ക് എംഎല്‍എമാരുടെ എണ്ണം ഉയര്‍ത്താന്‍ കഴിഞ്ഞത് കേരളാ കോണ്‍ഗ്രസ് എമ്മിന് നേട്ടമാണ്. എന്നാല്‍ കടുത്ത പോരാട്ടം നടന്ന പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായിരുന്നു. ഈ തോല്‍വി മന്ത്രിസഭാ രൂപീകരണ സമയത്തും പാര്‍ട്ടിക്കുണ്ടാക്കുക കനത്ത നഷ്ടമാണ്. 

ജോസ് കെ മാണി വിജയിച്ചു വന്നിരുന്നെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ഒരു സുപ്രധാന വകുപ്പ് ജോസ് കെ മാണിക്ക് ലഭിക്കുമായിരുന്നു. ഏറ്റവും കുറഞ്ഞത് റവന്യുവകുപ്പെങ്കിലും ചോദിക്കാന്‍ കേരളാ കോണ്‍ഗ്രസിന് സാധിക്കുമായിരുന്നു. മാത്രമല്ല രണ്ടാമതൊരു മന്ത്രി സ്ഥാനവും ഉറപ്പായിരുന്നു. എന്നാല്‍ നിലവില്‍ ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയുമാണ് ലഭിക്കാന്‍ സാധ്യത. ഈ മന്ത്രി സ്ഥാനം സുപ്രധാന വകുപ്പുകളില്‍ ആവാന്‍ സാധ്യതയില്ല. ഇപ്പോള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ലഭിക്കാനാണ് സാധ്യത. 

ഒപ്പം ഒരു ക്യാബിനറ്റ് സ്ഥാനം കൂടി ലഭിക്കുമ്പോള്‍ അത് ചീഫ് വിപ്പ് പദവിയായിരിക്കും. കാഞ്ഞിരപ്പള്ളി എംഎല്‍എ എന്‍ ജയരാജിനായിരിക്കും ഇത് ലഭിക്കുക. മന്ത്രി സ്ഥാനം റോഷി അഗസ്‌ററിനാണെന്നുള്ളത് ഏതാണ്ട് ഉറപ്പിച്ചു കഴിഞ്ഞു. ജോസ് കെ. മാണി വിജയിച്ചിരുന്നെങ്കില്‍ ഒരു സുപ്രധാന വകുപ്പ് ഉള്‍പ്പെടെ രണ്ട് മന്ത്രി സ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയും ലഭിക്കേണ്ട സാഹചര്യത്തില്‍ ഇപ്പോള്‍ അത്ര പ്രധാന്യമില്ലാത്ത വകുപ്പും ഒരു ക്യാബിനറ്റ് പദവിയും കൊണ്ട് പാര്‍ട്ടിക്ക് തൃപ്തിപ്പെടേണ്ടി വരും. 

ഇതില്‍ ഒരു മന്ത്രി സ്ഥാനം സിപിഎം വിട്ടു നല്‍കുമ്പോള്‍ ചീഫ് വിപ്പ് പദവി സിപിഐ വിട്ടു നല്‍കും. ഇന്നാണ് ഇതു സംബന്ധിച്ച് കേരളാ കോണ്‍ഗ്രസും എല്‍ഡിഎഫുമായി ചര്‍ച്ചകള്‍ നടക്കുക. രണ്ട് മന്ത്രിസസ്ഥാനമായിരിക്കും പാര്‍ട്ടി ആവശ്യപ്പെടുക. കോട്ടയത്തു നിന്നൊരു മന്ത്രി വേണമെന്നതായിരിക്കും രണ്ടാമതൊരു മന്ത്രിസ്ഥാനത്തിന് കാരണമായി പറയുക. റവന്യു, കൃഷി, പൊതുമരാമത്ത് എന്നീ വകുപ്പുകളിലൊന്നായിരിക്കും പാര്‍ട്ടി പ്രധാനമായും ചോദിക്കുക. 

Join WhatsApp News
Joseph Mathew TX 2021-05-10 19:52:43
Former Defense Secretary Mark Esper, who was fired by then-president Donald Trump in the weeks prior to the January 6 attack on the U.S. Capitol, is expected to throw his former boss under the bus when he testifies before Congress this week about the attack, according to a report by Axios. Esper was replaced by Chris Miller, who outright blamed Trump for the deadly insurrection when he spoke to VICE Showtime in March. “Would anybody have marched on the Capitol, and tried to overrun the Capitol, without the president’s speech? I think it’s pretty much definitive that wouldn’t have happened,” he said. Miller said that he wasn’t clear on whether Trump fully understood what he was doing and what his supporters would do, but he made it clear that the attack never would have happened without Trump’s words. “It seems cause-and-effect,” Miller said of Trump’s speech. “The question is, did he know he was enraging people to do that? I don’t know.” Now, Mark Esper is reportedly going to address “unanswered questions” from the January 6 attack, including the slow response to deploying troops to the Capitol, Axios reported.
Jacob 2021-06-02 13:48:27
ജോസ് കെ മാണി എൽ ഡി ഫ് ൽ ചേർന്നത് ആദര്ശത്തിന്റ്റെ പേരിലല്ല . സ്വന്തം അപ്പനെ ചെവിട്ടി പുറത്താക്കി കരി വാരി തേച്ചു ജനങ്ങളുടെ മുന്നിൽ അപകീർത്തിപ്പെടുത്തിയിട്ടും അധികാരങ്ങൾക്കു വേണ്ടി വിശ്വാസികളായ ക്രിസ്തിയാനികളെ അവിശ്വാസികളായ കമ്യൂണിസ്റ്റു താവളങ്ങളിൽ കൊണ്ട് കെട്ടിയ ജോസ് കെ മാണിയെ പാലകർ എന്നും വെറുക്കുകയേ ഉള്ളു . മാണി പാലകർക്കു അത്ര പ്രിയപെട്ടവനാണ്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക