Image

പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു

Published on 10 May, 2021
പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു

കോട്ടയം: പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ ഡെ​ന്നീ​സ് ജോ​സ​ഫ് അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും വ​ലി​യ ഹി​റ്റു​ക​ളു​ടെ സൃ​ഷ്ടാ​വാ​ണ് വി​ട​വാ​ങ്ങി​യ​ത്. രാ​ജാ​വി​ന്‍റെ മ​ക​ന്‍, നി​റ​ക്കൂ​ട്ട്, ന്യൂ​ഡ​ല്‍​ഹി, കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍, നമ്പർ  20 മ​ദ്രാ​സ് മെ​യി​ല്‍, നാ​യ​ര്‍ സാ​ബ്, ഇ​ന്ദ്ര​ജാ​ലം, ആ​കാ​ശ​ദൂ​ത് , എഫ്‌ഐ. ആർ. ​തുട​ങ്ങി നി​ര​വ​ധി സി​നി​മ​ക​ള്‍​ക്ക് തി​ര​ക്ക​ഥ ഒ​രു​ക്കി.

മനു അങ്കിൾ  എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അ​ഗ്ര​ജ​ന്‍, തു​ട​ര്‍​ക്ക​ഥ, അ​പ്പു, അഥ​ര്‍​വ്വം എ​ന്നീ ചി​ത്ര​ങ്ങ​ള്‍ സം​വി​ധാ​നം ചെ​യ്തി​ട്ടു​​ണ്ട്. 

മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേതായിരുന്നു  

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ  1957 ഒക്ടോബര് 20ന് എം എൻ. ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനിച്ചു. ഏറ്റുമാനൂർ  ഗവണ്മെന്റ് ഹൈസ്കൂളിലും തുടർന്ന്   കുറവിലങ്ങാട് ദേവമാതാ കോളെജിലും പഠിച്ച്  ബിരുദം  നേടി.  ഫാര്മസിയില് ഡിപ്ലോമയും കരസ്ഥമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക