Image

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല

Published on 12 May, 2021
സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കണം; ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കി ചെന്നിത്തല
സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് കത്ത് നല്‍കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായി ചെന്നിത്തല ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്:

ഇസ്രേയേലില്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യാ സന്തോഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടിയന്തരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഇസ്രായേലിലെ ഇന്ത്യന്‍ അംബാസിഡര്‍ സജ്ജീവ് കുമാര്‍ സിംഗ്‌ളക്ക് കത്ത് നല്‍കി.അതോടൊപ്പം ഇസ്രായേലില്‍ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യാക്കാരുടെയും സുരക്ഷ ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സൗമ്യയുടെ വേര്‍പാട് സൃഷ്ടിച്ച വേദനയില്‍ കുടുംബാംഗങ്ങളോടൊപ്പം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക