Image

ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേയ്‌ക്കോ അഭ്യൂഹങ്ങള്‍ സജീവം

ജോബിന്‍സ് തോമസ് Published on 12 May, 2021
ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേയ്‌ക്കോ അഭ്യൂഹങ്ങള്‍ സജീവം
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ പരാജയത്തിന്റെ പേരില്‍ പാര്‍ട്ടി തലപ്പത്ത് പല അഴിച്ചുപണികള്‍ക്കും സാധ്യതയുണ്ട് . മാത്രമല്ല ആ ആവശ്യം പാര്‍ട്ടിയില്‍ സജീവമാണ് താനും . രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടിവരുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. ഇങ്ങനെ പ്രതിപക്ഷ നേതൃപദവിയില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നാല്‍ പിന്നെ ചെന്നിത്തലയുടെ ചുമതലയെന്തായിരിക്കും. ചെന്നിത്തല ദേശിയ രാഷ്ട്രീയത്തിലേയ്ക്ക് പ്രവര്‍ത്തന മണ്ഡലം മാറിയേക്കുമെന്നാണ് വിവരങ്ങള്‍. 

പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞാല്‍ ചെന്നിത്തലയെ കേന്ദ്രത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് ഡല്‍ഹിയില്‍ എഐസിസി ഓഫീസുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. മുമ്പ് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായും പാര്‍ലമെന്റംഗമായും ഒക്കെ ഡല്‍ഹിയില്‍ ചെന്നിത്തലയ്ക്ക് പ്രവര്‍ത്തന പരിചയമുണ്ട്. ഒപ്പം ഹിന്ദിയില്‍ നല്ല പ്രാവിണ്യമുള്ള വ്യക്തിയാണ് ചെന്നിത്തല.

തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ്. ദേശിയ നേതൃത്വത്തിലേയ്ക്ക കൂടുതല്‍ നേതാക്കളെ എത്തിച്ചത് പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള നീക്കങ്ങള്‍. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായോ അല്ലെങ്കില്‍ പ്രവര്‍ത്തക സമിതി അംഗമായോ ആയിരിക്കും ചെന്നിത്തല പരിഗണിക്കപ്പെടാന്‍ സാധ്യത. 

ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനമൊഴിഞ്ഞാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനമൊഴിയേണ്ടി വരും. ഇതിനാല്‍ ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിലനിര്‍ത്തുവാനുള്ള നീക്കമാണ് മുല്ലപ്പള്ളി നടത്തുന്നത്. എന്നാല്‍ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വറിന്റെ റിപ്പോര്‍ട്ടില്‍ ചെന്നിത്തലയ്‌ക്കെതിരെയും പരാമര്‍ശമുള്ളതായാണ് സൂചന. 

ചെന്നിത്തല മാറിയാല്‍ വിഡി സതീശനായിരിക്കും പ്രതിപക്ഷനേതൃസ്ഥാനത്ത് പ്രഥമ പരിഗണന. എന്നാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ ഈ സ്ഥാനത്തേയ്ക്ക് നോട്ടമിട്ടിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി രംഗത്തുള്ളത് കെ.മുരളീധരനും കെ.സുധാകരനുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക