Image

കേസുകള്‍ കുറഞ്ഞാലും 8 ആഴ്ച വരെ അടച്ചിടണം; ഇല്ലെങ്കില്‍ ഗുരുതര പ്രത്യാഘാതം; മുന്നറിയിപ്പുമായി ഐസിഎംആര്‍

Published on 12 May, 2021
കേസുകള്‍ കുറഞ്ഞാലും 8 ആഴ്ച വരെ അടച്ചിടണം; ഇല്ലെങ്കില്‍   ഗുരുതര  പ്രത്യാഘാതം; മുന്നറിയിപ്പുമായി ഐസിഎംആര്‍
ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞാലും ലോക് ഡൗണ്‍ തുടരണമെന്ന് പ്രമുഖ പൊതുമേഖല മെഡിക്കല്‍ ഗവേഷണ സ്ഥാപനമായ ഐസിഎംആര്‍. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലകള്‍ ആറ്, എട്ട് ആഴ്ച വരെ അടച്ചിടണമെന്നും ഇല്ലെങ്കില്‍ വരാന്‍ പോകുന്നത് ഗുരുതരമായ പ്രത്യാഘാതമെന്നും ഐസിഎംആര്‍ മുന്നറിയിപ്പു നല്‍കുന്നു.

രോഗ സ്ഥിരീകരണ നിരക്ക് പത്തുശതമാനത്തിന് മുകളിലുള്ള ജില്ലകള്‍ വരും ദിവസങ്ങളിലും അടഞ്ഞുതന്നെ കിടക്കണമെന്നാണ് ഐസിഎംആറിന്റെ നിര്‍ദേശം. കോവിഡ് വ്യാപനം തടയാന്‍ ഇത് ആവശ്യമാണെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി.

നിലവില്‍ രാജ്യത്തെ ജില്ലകളില്‍ നാലില്‍ മൂന്നിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തിന് മുകളിലാണ്. രാജ്യത്ത് 718 ജില്ലകളാണ് ഉള്ളത്. ന്യൂഡെല്‍ഹി, മുംബൈ, ബംഗളൂരു ഉള്‍പെടെ വലിയ നഗരങ്ങളും അതിതീവ്ര കോവിഡ് വ്യാപനം നേരിടുന്ന പ്രദേശങ്ങളാണ്. അതിതീവ്ര വ്യാപനം നേരിടുന്ന ജില്ലകള്‍ അടഞ്ഞുതന്നെ കിടക്കണമെന്ന് ഐസിഎംആര്‍ തലവന്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പത്തുശതമാനത്തില്‍ നിന്ന് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനമായി താഴ്ന്നാലും അടുത്ത എട്ടാഴ്ച വരെ നിയന്ത്രണങ്ങള്‍ തുടരുക തന്നെ ചെയ്യണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക