Image

ഗംഗാനദിയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

Published on 12 May, 2021
ഗംഗാനദിയില്‍  ഇന്ന് ഏഴ് മൃതദേഹങ്ങള്‍  കൂടി കണ്ടെത്തി
ലഖ്‌നൗ: ഗംഗാനദിയില്‍ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത് തുടരുന്നു. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഇന്ന് ഏഴ് മൃതദേഹങ്ങള്‍ കൂടി ഇത്തരത്തില്‍ കണ്ടെത്തി. ഇതോടെ ജില്ലയില്‍ ഒഴുകിയെത്തിയ മൃതദേഹങ്ങളുടെ എണ്ണം 52ആയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഒഴുകിയെത്തിയ മൃതദേങ്ങള്‍ ഉടന്‍ സംസ്‌കരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചൊവ്വാഴ്ച മമാത്രം 45 മൃതദേഹഹങ്ങള്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നാണ് ബലിയ നിവാസികള്‍ പറയുന്നത്. മൃതദേഹങ്ങളില്‍ പലതും അഴുകിയ അവസ്ഥയിലാണെന്നാണ് ജില്ലാ കലക്ടര്‍ അതിഥി സിങ് വ്യക്തമാക്കുന്നത്.

'ചൊവ്വാഴ്ച കണ്ടെത്തിയ മൃതദേഹങ്ങളുടെ സംസ്‌കാരം അന്നു വൈകുന്നേരം തന്നെ നടത്തി. എവിടെനിന്നാണ് മൃതദേഹങ്ങള്‍ എത്തുന്നത് എന്ന്കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നദിയുടെ ഒഴുക്ക് വെച്ച്‌, ബിഹാറിലെ ബക്‌സറില്‍ നിന്നോ മറ്റു ഭാഗങ്ങളില്‍ നിന്നോ ആകണം ഇവ എത്തിയത് എന്നാണ് കരുതുന്നത്' കലക്ടര്‍ പറഞ്ഞു.

'ബലിയയിലെ നരഹി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാരൗലി, ഉജിയാര്‍ ഘാട്ടുകളും ബക്‌സറിലെ ഘാട്ടും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററാണ്. നദിക്ക് മുകളിലൂടെ കാറ്റിന്റെ ദിശ ബലിയയിലേക്കാണ്' എന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക