Image

ഇസ്രയേല്‍ അതികമം: ഫലസ്​തീന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ സി.പി.എം പോളിറ്റ്​ ബ്യൂറോ

Published on 12 May, 2021
ഇസ്രയേല്‍ അതികമം: ഫലസ്​തീന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ സി.പി.എം പോളിറ്റ്​ ബ്യൂറോ
ന്യൂഡല്‍ഹി: ഫലസ്​തീനെതിരായ ഇസ്രായേല്‍ ആക്രമണത്തെ സി.പി.ഐ.എം പോളിറ്റ്​ ബ്യൂറോ അപലപിച്ചു. ഗാസയിലേക്കുള്ള ഇസ്രായേല്‍ ​േവ്യാമാക്രമണം നിരവധി ഫലസ്​തീന്‍ പൗരന്‍മാരുടെ ജീവനെടുത്തതായി സി.പി.എം പുറത്തിറക്കിയ പ്രസ്​താവനയില്‍ പറഞ്ഞു.

''കിഴക്കന്‍ ജറുസലേമില്‍ ഒരു സമ്ബൂര്‍ണ അധിനിവേശത്തിന്​ ഇസ്രായേല്‍ ഒരുങ്ങുകയാണ്​. ജൂത കുടിയേറ്റക്കാര്‍ക്കായി ​ൈശഖ്​ ജറയില്‍ പ്രതിഷേധിക്കുന്ന ഫലസ്​തീനികളെ ബലമായി അടിച്ചമര്‍ത്തുകയാണ്​. മുസ്​ലിംകളുടെ വിശുദ്ധമായ മൂന്നാം ദേവാലയമായ മസ്​ജിദുല്‍ അഖ്​സയില്‍ സൈന്യം ആക്രമണം നടത്തി. റമദാന്‍ മാസത്തില്‍ പള്ളിയില്‍ പ്രാര്‍ഥിച്ച നിരവധി പേര്‍ക്ക്​ പരിക്കേറ്റു''.
''ഇസ്രയേല്‍ തെരഞ്ഞെടുപ്പുകളില്‍ ഭൂരിപക്ഷം നേടാന്‍ പരാജയപ്പെട്ട നെതന്യാഹു ചെറിയ രാഷ്​ട്രീയ നേട്ടങ്ങള്‍ക്കും കോവിഡ്​ പ്രതിരോധത്തിലെ വീഴ്ചകള്‍ മറച്ചുവെക്കാനുമായി ആക്രമണങ്ങള്‍ നടത്തുകയാണ്​. ഇസ്രയേലില്‍ താമസിക്കുന്ന ഫലസ്​തീനികള്‍ വാക്​സിന്‍ ലഭിക്കുന്നതില്‍ പോലും വിവേചനം നേരിട്ടു''.

''ഇസ്രയേലിന്‍റെ ഇത്തരം നടപടികള്‍ യു.എന്‍ പുറത്തിറക്കിയ വിവിധ പ്രമേയങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും എതിരാണ്​. സി.പി.എം ഇത്തരം ആക്രമണങ്ങളെ അപലപിക്കുകയും ഫലസ്​തീന്‍ ജനതക്ക്​ പിന്തുണ അറിയിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാറിനോട്​ ആവശ്യപ്പെടുകയും ചെയ്യുന്നു'' - സി.പിഎം പി.ബി പുറത്തിറക്കിയ പ്രസ്​താവനയില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക