Image

രണ്ടാം മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി ജോസും കൂട്ടരും

ജോബിന്‍സ് തോമസ് Published on 12 May, 2021
രണ്ടാം മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി ജോസും കൂട്ടരും
മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസ് രണ്ടു മന്ത്രിസ്ഥാനങ്ങള്‍ക്കായുള്ള സമ്മര്‍ദ്ദം ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ സിപിഎം ഈ ആവശ്യം നിരസിച്ചെങ്കിലും പാര്‍ട്ടി പ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരു മന്ത്രി സ്ഥാനവും ഒരു ക്യാബിനറ്റ് പദവിയുമാണ് സിപിഎം ഉറപ്പ് നല്‍കിയത്. എന്നാല്‍ ഇതംഗീകരിക്കാന്‍ കേരള കോണ്‍ഗ്രസ് തയ്യാറായിട്ടില്ല. മാത്രമല്ല രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം അംഗീകരിപ്പിക്കാന്‍ സാധിക്കാത്തതിന് ജോസ് കെ. മാണിയെ പാര്‍ട്ടിയിലെ മറ്റു മുതിര്‍ന്ന നേതാക്കള്‍ വിമര്‍ശിച്ചതായും സൂചനയുണ്ട്. 

ഒരു മന്ത്രി സ്ഥാനമാണെങ്കില്‍ അത് ജയിച്ചുവന്നതിലെ സീനീയര്‍ എംഎല്‍എ ആയ റോഷി അഗസ്റ്റിന് നല്‍കണം. മാത്രമല്ല കേരള കോണ്‍ഗ്രസിന് ലഭിക്കുന്ന മന്ത്രിസ്ഥാനം ക്രൈസ്തവ സമുദായത്തിന് വേണമെന്ന സമ്മര്‍ദ്ദവും ജോസ് കെ മാണിക്കുണ്ട്. ഇങ്ങനെ വന്നാല്‍ പാര്‍ട്ടിയുടെ തട്ടകമായ കോട്ടയം ജില്ലയില്‍ പാര്‍ട്ടിക്ക് മന്ത്രിയില്ലാതെ പോകും. ഇതും പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് രണ്ടാമതൊരു മന്ത്രിസ്ഥാനത്തിനായുള്ള സമ്മര്‍ദ്ദം പാര്‍ട്ടി ശക്തമാക്കുന്നത്. 

എല്‍ഡിഎഫ് പ്രവേശനവേളയിലെ തീരുമാനങ്ങളില്‍ അഞ്ചോ അതിലധികമോ എംഎല്‍മാരുണ്ടെങ്കില്‍ രണ്ടു മന്ത്രിസ്ഥാനമെന്ന് വാഗ്ദാനം ഉണ്ടായിരുന്നതായും സൂചനയുണ്ട്. ഇതിനായി സിപിഎം നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍. നടത്താനാണ് പാര്‍ട്ടി തീരുമാനം. രണ്ട് മന്ത്രിസ്ഥാനം ലഭിച്ചാല്‍ കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ.എന്‍.ജയരാജും മന്ത്രിയാകും.

Join WhatsApp News
M. A. ജോർജ്ജ് 2021-05-12 21:58:20
എത്ര വസ്തുതാപരമായി ലേഖകൻ കാര്യങ്ങൾ വിവരിക്കുന്നു. കോട്ടയം ജില്ലയിൽ നിന്ന് ഒരു മന്ത്രി അതു ക്രിസ്ത്യാനി തന്നെ ആയിരിക്കണം പോലും! അതില്ലെങ്കിൽ കേരള കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്തു പാർട്ടിക്കു ക്ഷീണം സംഭവിക്കും. അതിനായി ജോണ് K മാണി മന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ചെലുത്തുന്നു. ഈ വക കാര്യങ്ങൾ വിവരിക്കാൻ പാർട്ടി ലേഖകനെ ചുമതലപ്പെടുത്തിയതു പോലെ തോന്നുന്നു. കേരള കോൺഗ്രസിനെ ഒരു വർഗീയ പാർട്ടിയായി ചിത്രീകരിക്കുന്ന ഇത്തരം വാചകങ്ങൾ കാലത്തിനു നിരക്കുന്നതല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക