Image

ഇസ്രയേൽ ആക്രമണത്തിനെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി ന്യൂയോർക്കിൽ ആയിരങ്ങൾ പ്രതിഷേധിച്ചു

Published on 12 May, 2021
ഇസ്രയേൽ ആക്രമണത്തിനെതിരെ പലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി  ന്യൂയോർക്കിൽ ആയിരങ്ങൾ പ്രതിഷേധിച്ചു
ന്യൂയോർക്ക് സിറ്റി: ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ചും പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ന്യൂയോർക്കിൽ അണിനിരന്നത് ആയിരങ്ങൾ. ''പലസ്തീനിനെതിരെ നടക്കുന്നത് ഭീകരാക്രമണമാണ്. ഇസ്രയേൽ വർണവെറിയൻ രാജ്യമാണ്''. പ്രതിഷേധത്തിനെത്തിയവർ വിളിച്ചു പറഞ്ഞു.

ഗാസയിൽ കഴിഞ്ഞദിവസം   ഇസ്രയേൽ  നടത്തിയ വ്യോമാക്രമണത്തിൽ 12 കുട്ടികളുൾപെടെ 42 പേരാണ് മരിച്ചത്. 250 പേർക്ക്​ പരിക്കേറ്റു. 2014ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ആക്രമണത്തിൽ ഗാസയിലെ ബഹുനില ജനവാസ ​കെട്ടിടം  തകർന്നു. അപ്പാർട്ട്​മെന്‍റുകൾക്ക്​ പുറമെ മെഡിക്കൽ ഉൽപാദന സ്​ഥാപനങ്ങളും  ഡെന്‍റൽ ക്ലിനിക്കും   പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്​ തകർത്തത്​.

 ഹമാസ്​ ഉദ്യോ​ഗസ്ഥരുടെ വീടുകളും ഓഫീസുകളും പ്രവർത്തിച്ച 13 നില കെട്ടിടവും ​ഇസ്രയേൽ ബോംബിട്ടുതകർത്തു. നിരവധി മാധ്യമ സ്​ഥാപനങ്ങളുടെ ഓഫീസുകളും ഇവിടെ പ്രവർത്തിച്ചിരുന്നു. ജറൂസലമിൽ ദിവസങ്ങളായി ഇസ്രയേൽ പൊലീസ്​ തുടരുന്ന ഭീകരതയിൽ ഇതുവരെ 700ലേറെ പലസ്​തീനികൾക്ക്​ പരിക്കേറ്റിട്ടുണ്ട്​. 

മസ്​ജിദുൽ അഖ്​സയോടു ചേർന്നുള്ള ശൈഖ്​ ജർറാഹ്​ പ്രദേശത്ത്​ ജൂത കുടിയേറ്റത്തിന്‌ വഴിയൊരുക്കുന്നതിനായി, താമസക്കാരെ ബലമായി ഒഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന പലസ്‌തീൻകാരെയാണ്‌ ഇസ്രയേൽ സൈന്യം ആക്രമിക്കുന്നത്‌."

അതിനിടെ, ഗാസയിൽ നിന്ന് ഇസ്രയേലിലേക്കു പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് റോക്കറ്റാക്രമണം നടത്തി. അൽ അഖ്സയിൽനിന്ന് ഇസ്രയേൽ സേനയുടെ പിന്മാറ്റത്തിനു ഹമാസ് നൽകിയ സമയപരിധി അവസാനിച്ചതിനു പിന്നാലെയാണു റോക്കറ്റാക്രമണം. ഇതോടെ മേഖലയിലെ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്.

 പള്ളിക്കു നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാതെ റോക്കറ്റാക്രമണം അവസാനിപ്പിക്കില്ലെന്ന്​ ഹമാസ്​ നേതാവ്​ ഇസ്​മാഈൽ ഹനിയ്യ പറഞ്ഞു. 

കഴിഞ്ഞ ദിവസങ്ങളിലെ പൊലീസ് ബലപ്രയോഗങ്ങളിൽ നൂറുകണക്കിനു പലസ്തീൻ യുവാക്കൾക്കാണു പരുക്കേറ്റത്.

കിഴക്കൻ ജറുസലമിലെ ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻ കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള ഇസ്രയേൽ നീക്കമാണു ആഴ്ചകളായി തുടരുന്ന സംഘർഷത്തിനു കാരണം
Join WhatsApp News
Boby Varghese 2021-05-12 23:45:10
Terrorist lives matter.
JACOB 2021-05-12 17:43:34
Just stop sending rockets from Palestine. Problem solved. They are exploiting weakness of Biden administration. There was peace in the middle east when Trump was president.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക