Image

20,000 കോടിയുടെ 'നമമി ഗംഗ'യില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍; വിമര്‍ശനവുമായി കമല്‍

Published on 12 May, 2021
20,000 കോടിയുടെ 'നമമി ഗംഗ'യില്‍ കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍; വിമര്‍ശനവുമായി കമല്‍


കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ ഗംഗാ നദിയില്‍ ഒഴുകി നടക്കുന്ന നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി കമല്‍ ഹാസന്‍. ബീഹാറില്‍നിന്നും ഉത്തര്‍ പ്രദേശില്‍നിന്നുമാണ് മൃതശരീരങ്ങള്‍ ഗംഗയുടെ തീരത്തായി ഒഴുക്കിയത്. ഇതിനകം 96 മൃതദേഹങ്ങളാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗംഗയില്‍നിന്നു കണ്ടെത്തിയത്.  


20,000 കോടിയുടെ 'നമമി ഗംഗ'യില്‍ കൊവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒഴുകുന്ന അവസ്ഥയിലേക്ക് രാജ്യം എത്തിയെന്ന് അദ്ദേഹം പറയുന്നു. സര്‍ക്കാര്‍ ജനങ്ങളെയും സംരക്ഷിക്കുന്നില്ല നദികളെയും സംരക്ഷിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ബീഹാറിലെ ബക്‌സര്‍ ജില്ലയില്‍നിന്നു 71 മൃതദേഹങ്ങളും ഉത്തര്‍ പ്രദേശിലെ ഗാസിപൂര്‍ ജില്ലയില്‍നിന്നു 25 മൃതദേഹങ്ങളുമാണ് ഇപ്പോള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും അഴുകിയതും ജീര്‍ണ്ണിച്ച നിലയിലുമാണ് കണ്ടെടുത്തത്. അതുകൊണ്ട് മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക