Image

ഗാസാ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചെന്ന് ഇസ്രയേല്‍

Published on 12 May, 2021
ഗാസാ അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു; ഹമാസിന്റെ കമാന്‍ഡര്‍ ഉള്‍പ്പെടെ 16 പേരെ വധിച്ചെന്ന് ഇസ്രയേല്‍


ജെറുസലേം:  ഹമാസിന്റെ 16 അംഗങ്ങളെ ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍. ഹമാസിന്റെ ഗാസ സിറ്റി കമാന്‍ഡര്‍ ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. കമാന്‍ഡറുടെയും മറ്റുള്ളവരുടെയും മരണവാര്‍ത്ത ഹമാസ് നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.  അതേസമയം പാലസ്തീന്‍ ഇസ്രയേലിലേക്ക് റോക്കറ്റ് വര്‍ഷം 
നടത്തി തിരിച്ചടിച്ചതായും അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.   

തിങ്കളാഴ്ച മുതലാണ് ഗാസയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ഇതുവരെ 53 പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് പാലസ്തിന്‍ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ആറ് ഇസ്രയേലികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യ അധികൃതര്‍ അറിയിച്ചു.   ഇത് വെറും ആരംഭം മാത്രമാണെന്നും സാധ്യമാണെന്ന്  അവര്‍ ഒരിക്കലും കരുതാത്ത വിധത്തിലുള്ള പ്രഹരം ഏല്‍പിക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക