Image

ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകാന്‍ കാരണം മത, രാഷ്ട്രീയ കൂടിച്ചേരലുകളെന്ന് ഡബ്ല്യുഎച്ച്ഒ

Published on 13 May, 2021
ഇന്ത്യയില്‍ കോവിഡ് രൂക്ഷമാകാന്‍ കാരണം മത, രാഷ്ട്രീയ കൂടിച്ചേരലുകളെന്ന് ഡബ്ല്യുഎച്ച്ഒ
യുണൈറ്റഡ് നേഷന്‍: ഇന്ത്യയില്‍ കോവിഡ് വീണ്ടും രൂക്ഷമായി വ്യാപിക്കാന്‍ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് സാമൂഹിക അകലം പാലിക്കാതെയുള്ള മത, രാഷ്ട്രീയ കൂടിച്ചേരലുകളാണെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ കോവിഡ് ഭീഷണി അവലോകനം ചെയ്ത ശേഷമാണ് ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ബി.1.617 വൈറസ് വകഭേദം 2020 ഒക്‌ടോബറിലാണ് ഇന്ത്യയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്നു സംഘടന വ്യക്തമാക്കുന്നു. ഈ വകഭേദമാണോ ഇന്ത്യയില്‍ രോഗം പടരാനും മരണനിരക്കു വര്‍ധിക്കാനും കാരണമെന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. കൂടുതല്‍ വകഭേദങ്ങളുടെ സാന്നിധ്യവും ഇന്ത്യയില്‍ രോഗവ്യാപനത്തിന് ആക്കം കൂട്ടിയെന്നും ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. തെക്ക് കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ആകെ കോവിഡ് രോഗികളില്‍ 95 ശതമാനവും ഇന്ത്യയിലാണെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക