Image

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ; കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം

Published on 13 May, 2021
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം ; കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം
അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊണ്ടതിനെ തുടര്‍ന്ന് അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളത്തില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. സംസ്ഥാനത്ത് പലയിടത്തും ഇപ്പോഴും മഴ പെയ്യുകയാണ്. വെള്ളിയാഴ്ച രാവിലെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നായിരുന്നു ആദ്യ പ്രവചനം. ശനിയാഴ്ചയോടെ തീവ്രന്യൂനമര്‍ദ്ദമാകും ഞായറാഴ്ചയോടെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. 

കാറ്റിന്റെ സഞ്ചാരപാതയില്‍ കേരളമില്ലെങ്കിലും ഈ മാസം 17 വരെ കേരളത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിയിട്ടുണ്ട്. സംസ്ഥാനത്ത് 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 17 വരെ കേരളത്തില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുമുണ്ട്. 

തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയിരിക്കുന്നവര്‍ നാളെയോടെ സുരക്ഷിത സ്ഥാനത്ത് തിരിച്ചെത്താനുള്ള സന്ദേശം കൈമാറിയിട്ടുണ്ട്. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയും ഇടിമിന്നലുണ്ടാകുമെന്ന മുന്നറിയിപ്പും കാലാവസ്ഥാ പ്രവചനത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക