Image

സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്

Published on 13 May, 2021
സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് വിലക്ക്
ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ പുതിയ വസതിയുള്‍പ്പെട്ട സെന്‍ട്രല്‍ വിസ്ത നിര്‍മാണത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് വിലക്കി. രാജ്പഥിലാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത് വിലക്കി ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 

അതേസമയം, പ്രധാനമന്ത്രിയുടെ പുതിയ വസതിയുള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യുവിന്റെ നിര്‍മാണം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നാനൂറോളം തൊഴിലാളികള്‍ എത്തിയത് ഡല്‍ഹിയില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തുന്നതിന് മുന്‍പാണെന്നും ഇവര്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ നിര്‍മാണ സ്ഥലത്ത് തന്നെയാണ് താമസിക്കുന്നതെന്നും കേന്ദ്രം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക