Image

ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ

Published on 13 May, 2021
ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് രമണ
ദില്ലി: ജുഡീഷ്യറിയെയും കൊവിഡ് ഗുരുതരമായി ബാധിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി.രമണ. കൊവിഡ് ബാധിച്ച്‌ ഇതുവരെ 34 വിചാരണ കോടതി ജഡ്ജിമാരും 3 ഹൈക്കോടതി ജഡ്ജിമാരും മരിച്ചു.

വിചാരണ കോടതികളിലെ 2768 ജഡ്ജിമാര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. 106 ഹൈക്കോടതി ജഡ്ജിമാരും രോഗബാധിതരായി. ആറ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക് രോഗം ബാധിച്ചതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം ഉദ്ഘാടനം ചെയ്യവെയായിരുന്നു ചീഫ് ജസ്റ്റിസ് രമണ ജഡ്ജിമാര്‍ക്കിടയിലെ കൊവിഡ് ബാധയെ കുറിച്ച്‌ പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക