Image

സ്ഫുട്‌നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി, വില 995 രൂപ

Published on 14 May, 2021
സ്ഫുട്‌നിക് 5 വാക്‌സിന്റെ ആദ്യ ബാച്ച്‌ ഇന്ത്യയിലെത്തി, വില 995 രൂപ
ന്യൂഡല്‍ഹി: റഷ്യയിലെ ഗമേലയ നാഷണല്‍ സെന്‍്റര്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിനായ സ്‌പുട്‌നിക്കിന്‍്റെ പ്രാദേശിക നിര്‍മ്മാണം ജൂലൈയില്‍ ഇന്ത്യയില്‍ ആരംഭിക്കും. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയ വാക്‌സിന്‍ ഹൈദരാബാദ് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന റെഡ്ഡീസ് ലബോറട്ടറിയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുക.

രാജ്യത്ത് കോവി‍ഡ് വ്യാപനത്തില്‍ ശമനം. കഴിഞ്ഞ 24 മണിക്കൂറിനിടെ 3.42 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യയിലും കുറവ് രേഖപ്പെടുത്തി. 4,000 പേര്‍ക്കാണ് ഇന്നലെ മഹാമാരി ബാധിച്ച്‌ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ നിരക്ക് 2.62 ലക്ഷമായി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി 37 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അമേരിക്കയില്‍ രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല. കോവിഡ് കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യത്തിലാണ് സെന്‍റെര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ നിര്‍ദേശം. കോവിഡുമായി ബന്ധപ്പെട്ട് കൂടുതല്‍ ഇളവുകളും അനുവദിച്ചിട്ടുണ്ട്. പ്രസിഡന്റ് ജോ ബൈഡനാണ് നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്.

"വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയവര്‍ ഇനി മാസ്ക് ധരിക്കേണ്ടതില്ല എന്ന് സിഡിസി ഏതാനം മണിക്കൂറുകള്‍ക്ക് മുന്‍പ് അറിയിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വീടിനുള്ളിലാണെങ്കിലും ഇത് ബാധകമാണ്," രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബൈഡന്‍ പ്രഖ്യാപിച്ചു. "ഒരു വര്‍ഷത്തെ കഷ്ടതകള്‍ക്കും ത‍്യാഗങ്ങള്‍ക്കും അവസാനമായിരിക്കുന്നു, അമേരിക്കയ്ക്ക് ഇത് നിര്‍ണായക മുഹൂര്‍ത്തമാണ്," ബൈഡന്‍ ട്വിറ്ററില്‍ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക