Image

കോവിഡിനെതിരെ ഇന്ത്യ-അമേരിക്ക ഭായി ഭായി

ജോബിന്‍സ് തോമസ് Published on 14 May, 2021
കോവിഡിനെതിരെ ഇന്ത്യ-അമേരിക്ക ഭായി ഭായി
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും അമേരിക്കയും കൈകോര്‍ക്കുന്നു. ഇന്ത്യ ഇപ്പോള്‍ പ്രതിസന്ധി നേരിടുന്ന വാക്‌സിനേഷന്‍ രംഗത്താണ് അമേരിക്കയുടെ സഹകരണം ഉണ്ടാകുന്നത്. ഇന്ത്യയിലേയ്ക്കുള്ള ക്ഷണം വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ സ്വീകരിച്ചതായി നീതി ആയോഗ് വ്യക്തമാക്കി. ഇവര്‍ ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി ചേര്‍ന്ന് വാക്‌സിന്‍ നിര്‍മ്മാണം നടത്തുമെന്ന് അമേരിക്കന്‍ എംബസി സ്ഥിരീകരിച്ചതായും നീതി ആയോഗ് വൃത്തങ്ങള്‍ പറഞ്ഞു. 

ഫൈസര്‍, മെഡോണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ കമ്പനികളെയാണ് ഇന്ത്യയില്‍ ഉത്പാദനം അല്ലെങ്കില്‍ ഇറക്കുമതി എന്നീ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രം സമീപിച്ചപ്പോഴാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഇന്ത്യയിലേയ്ക്ക് വരാന്‍ സന്നദ്ധത അറിയിച്ചത്. ഇത് വാക്‌സിന്‍ ഉദ്പാദന രംഗത്ത് ഇന്ത്യക്ക് ഏറെ സഹായകരമാകുന്ന നിലപാടാണ്. ഇതിനോടൊപ്പം ഫൈസര്‍ മഡോണ എന്നീ കമ്പനികളില്‍ നിന്നും ഇന്ത്യ വാക്‌സിന്‍ ഇറക്കുമതി ചെയ്യുകയും ചെയ്യും. 

ഇന്ത്യയിലേയ്ക്ക് വാക്‌സിന്‍ ഇറക്കുമതി ചെയ്യാന്‍ സന്നദ്ധത അറിയിക്കുന്ന ഏത് കമ്പനിക്കും എഫ്ഡിഎ അംഗീകാരമുള്ള വാക്‌സിനാണെങ്കില്‍ രണ്ടു ദിവസത്തിനകം അനുമതി നല്‍കുമെന്നും നീതി ആയോഗ് തീരുമാനമുണ്ട്. ഇന്ത്യയില്‍  സംസ്ഥാനങ്ങളിലും വാക്‌സിന്‍ ക്ഷാമമുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയും ഹൈക്കോടതികളും ഇതിനകം ഇടപെട്ടുകഴിഞ്ഞു. 

കേരളത്തിനു കേന്ദ്രത്തില്‍ നിന്നും ലഭിക്കേണ്ട വാക്‌സിന്‍ എന്നു നല്‍കാനാവുമെന്ന് കൃത്യമായി പറയണമെന്ന് കേരളാ ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞിട്ടുണ്ട്. വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഷെഡ്യൂള്‍ ചെയ്യാനാവാത്ത അവസ്ഥയും നിലവിലുണ്ട്. 


Join WhatsApp News
Back to Florida 2021-05-14 21:22:19
Does Donald Trump Know He Could Be Arrested This Year?. ongoing criminal investigations may finally be catching up to him. While there are currently three active criminal investigations (and 29 civil suits) it’s the one headed up by Manhattan District Attorney Cyrus Vance Jr. that we should have our eye on, according to both former US Attorney of the Southern District of New York Preet Bharara and a few high-ranking Palm Beach, Florida county officials. They believe that Trump being indicted on criminal charges within the year is a real possibility, to the extent that the latter group have engaged in serious discussions about how to proceed if Trump should be at his Mar-a-Lago resort when the state of New York issues a warrant for his arrest. Trump, however, reportedly plans to move to New Jersey — a move that may indicate he’s not considering the possibility of an arrest as seriously as others are on his behalf. he may not go to NJ as planed for fund raising. He thinks he is more safer in FL.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക