Image

നടന്‍ പി സി ജോര്‍ജ് അന്തരിച്ചു

Published on 14 May, 2021
നടന്‍ പി സി ജോര്‍ജ് അന്തരിച്ചു
മലയാള സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ പി സി ജോര്‍ജ് അന്തരിച്ചു .  എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. പൊലീസുകാരനായിരുന്നു പി സി ജോര്‍ജ്. എസ് പിയായിട്ടായിരുന്നു വിരമിച്ചത്. 68 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യമൊക്കെ സിനിമയും ഔദ്യോഗികജീവിതം ഒരുമിച്ച്‌ കൊണ്ടുപോയ ഒരു വ്യക്തിയാണ് ജോര്‍ജ്.    

തൃശൂര്‍ കൊരട്ടി സ്വദേശിയായിരുന്നു പിസി ജോര്‍ജ്. മലയാളത്തിലെ വില്ലന്‍ വേഷങ്ങളിലൂടെ പരിചിതനായ ജോര്‍ജിന് 74 വയസായിരുന്നു.  ഭാര്യ  കൊച്ചു മേരി..

 കനകാംബലി, കാഞ്ചന, സാബന്‍ റിജോ എന്നിങ്ങനെ മൂന്നു മക്കളാണ് ഈ ദമ്ബതികള്‍ക്ക് ഉള്ളത്. 

ചാണക്യന്‍, അഥര്‍വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് . കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. സംഘം സിനിമയിലെ പ്രായിക്കര അപ്പ ആണ് ശ്രദ്ധേയമായ കഥാപാത്രം. നാടകത്തിലൂടെയാണ് അഭിനയ രംഗത്ത് എത്തിയത്. കോളേജില്‍ പഠിക്കുമ്ബോള്‍ തന്നെ മിമിക്രിയിലും നാടകത്തിലും മുന്‍പില്‍ തന്നെ ആയിരുന്നു. കുട്ടിക്കാലത്ത് തന്നെ നാടകങ്ങളോടും സിനിമയോടും പി സി ജോര്‍ജ് ആകൃഷ്ടനായി. കോളജ് വിദ്യാഭ്യാസ കാലത്ത് മിമിക്രിയിലും മോണോ ആക്ടിലും നിരവധി സമ്മാനങ്ങള്‍ അദ്ദേഹം വാരിക്കൂട്ടി. പഠനത്തിനു ശേഷം അദ്ദേഹം പൊലീസില്‍ ഓഫീസറായി ചേര്‍ന്നു. അപ്പോഴും മനസ്സില്‍ അഭിനയമുണ്ടായിരുന്നു.

 വയലാര്‍ രാമവര്‍മ്മ, കെ.ജി. സേതുനാഥ് എന്നിവരുമായി സൗഹൃദത്തിലായിരുന്നു. ഇതിനിടയില്‍ ചില പ്രൊഫഷനല്‍ നാടകങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്തു.
അംബ അംബിക അംബാലിക എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ അദ്ദേഹത്തെ തേടി കൂടുതല്‍ അവസരങ്ങള്‍ വന്നു.രാമു കാര്യാട്ടിന്റെ ദ്വീപ്, സുബ്രഹ്മണ്യന്‍ മുതലാളിയുടെ തന്നെ വിടരുന്ന മൊട്ടുകള്‍, ശ്രീമുരുകന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. സുബ്രഹ്മണ്യന്‍ മുതലാളിയുടെ ചിത്രങ്ങളിലെ സ്ഥിരം അഭിനേതാവുമായി.

പിന്നീട്  പൊലീസുകാരനായും, വില്ലനായും, ക്യാരക്ടര്‍ റോളുകളിലുമെല്ലാം അദ്ദേഹം തിരശ്ശീലയിലെത്തി. ചാണക്യന്‍, അഥര്‍വ്വം, ഇന്നലെ, സംഘം തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അദ്ദേഹം ചെയ്തു. കെ.ജി. ജോര്‍ജ്, ജോഷി തുടങ്ങി മലയാളത്തിലെ പ്രമുഖരായ നിരവധി സംവിധായകര്‍ക്കൊപ്പം ജോര്‍ജ് പ്രവര്‍ത്തിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക